Ads 468x60px

Tuesday, September 8, 2015

Kerala to launch app for food safety law

Kerala is tipped to become the first State to enforce food safety laws online with a pilot being scheduled for launch here on Monday.TV Anupama, Commissioner, Food Safety, told BusinessLine, a computer application has been developed and undergone trials.
Tablet-based app

“We are now looking to develop a tablet-based app so that officers can take on-the-spot assessment and even keep the office of the Commissioner informed in almost real-time.“Wi-fi connectivity can help them run through the procedures the same day,” Anupama said.This will help speed up the ‘response time’ of the administration to instances of violation of food safety laws, bring those involved to book, and most importantly, fast track information to the public.”

Tablets distributed

Currently, it takes 4-5 days to get through with procedures ranging from sample collection to lab testing; issue of show-cause notices; punitive action; and appeals.Anupama said that officers at the district level have already been given tablets. A primary level of training has already been given to them.The tablet application will decide the success of the online initiative, Anupama said. “We will keep a watch and try to get a feel of the app as we go along.”

Limited capabilities

Currently, use of technology is limited to the laboratory-level testing of samples collected. The new application will take it further upstream to the spot where the sample is sourced.Those who worked on the application had a tough job assimilating the myriad provisions of the Food Safety Act — more than 100 of them with sub-sections, rules and regulations. State government-owned Sidco was roped in with a mandate to find a one-stop IT solution for both lab testing and enforcement.

Sidco-Invis effort

It was in turn entrusted to the software division of Invis Multimedia, which specialises in digital content generation, software development and multimedia solutions.The latter is also the IT consultant for the Kerala Tourism Department since 1998.A five-member software team got on the job with the guidance of Food Safety Joint Commissioners K Anil Kumar, D Sivakumar and D Ashrafudeen, and Research Officer G Gopakumar.

Saturday, September 5, 2015

നിറപറ ഉല്‍പന്നങ്ങള്‍ നിരോധിച്ച വാര്‍ത്ത മനോരമയും, മാതൃഭൂമിയും ദേശാഭിമാനിയും മുക്കി; പ്രമുഖ മാധ്യമങ്ങള്‍ കമ്പനിക്ക് വഴങ്ങിയോ?


കൊച്ചി: മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിറപറയുടെ മൂന്ന് ഉത്പന്നങ്ങള്‍ നിരോധിച്ചെന്ന വാര്‍ത്ത മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ പത്രങ്ങള്‍ മുക്കി. കേരളത്തില്‍നിന്നിറങ്ങുന്ന ഇംഗ്ലീഷ് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ ഉള്‍പേജില്‍ വാര്‍ത്ത നല്‍കിയപ്പോഴാണ് കേരളത്തിലെ പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും മുക്കിയത്. മലയാളത്തില്‍ മാധ്യമം ദിനപത്രം ഉള്‍പ്പേജില്‍ രണ്ട് കോളം വാര്‍ത്ത നല്‍കിയപ്പോള്‍ ഈ വാര്‍ത്ത ഏറ്റെടുത്തത് വെബ്‌സൈറ്റുകള്‍ മാത്രമാണ്. ഇന്നലെ മീഡിയ വണ്‍ വാര്‍ത്ത ബ്രേക്കിംഗ് ന്യൂസ് നല്‍കിയശേഷം പിന്‍വലിച്ചു.
മലയാള മനോരമയുടെ വെബ്‌സൈറ്റായ മനോരമ ഓണ്‍ലൈനിലും, മനോരമ ന്യൂസിന്റെ വെബ്‌സൈറ്റായ മനോരമന്യൂസ് ഡോട്ട് കോമിലും ഇന്നലെ വൈകിട്ട് മുതല്‍ നിറപറയുടെ വാര്‍ത്തയുണ്ടെങ്കിലും ഇന്ന് പുറത്തിറങ്ങിയ പത്രത്തിന്റെ കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള എഡീഷനുകളില്‍ വാര്‍ത്ത ഉള്‍പ്പെടുത്തിയിട്ടില്ല. മനോരമ ന്യൂസിന്റെ ചാനലിലും വാര്‍ത്ത സംപ്രേഷണം ചെയ്തിട്ടില്ല.
കേരളത്തിലെ പൊതുജനങ്ങള്‍ക്ക് വിഷരഹിതമായ പച്ചക്കറി വിതരണം ചെയ്യുന്നതിനായി കൃഷി നടത്തിയ സിപിഐഎമ്മിന്റെ മുഖപത്രമാണ് ദേശാഭിമാനി. കേരളത്തിലേക്ക് തമിഴ്‌നാട്ടില്‍നിന്ന് വിഷംകലര്‍ത്തിയ പച്ചക്കറികള്‍ എത്തിക്കുന്നതിനെതിരെ നിരന്തരമായി ക്യാംപെയിന്‍ സംഘടിപ്പിക്കുന്ന മാധ്യമങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, കൈരളി പീപ്പിള്‍, മാതൃഭൂമി തുടങ്ങിയവ. എന്നിട്ടും, കേരളത്തില്‍നിന്ന് ഉത്പാദിപ്പിക്കുന്ന ഒരു ഭക്ഷ്യോപ്ന്നത്തില്‍ മായമുണ്ടെന്ന വാര്‍ത്ത ഇവരെല്ലാം സൗകര്യപൂര്‍വം മുക്കി.
പരസ്യം നല്‍കുന്നവര്‍ക്ക് 'പേന' അടിയറവുവെയ്ക്കാന്‍ നിര്‍ബന്ധിതമാക്കുന്ന മാധ്യമ കച്ചവടത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പത്ര-ദൃശ്യ മാധ്യമങ്ങള്‍ 'മുക്കുന്ന' വാര്‍ത്തകള്‍ മരിക്കുന്ന കാലം അസ്തമിച്ച് കഴിഞ്ഞുവെന്നും വാര്‍ത്ത മുക്കുന്ന പത്ര മുതലാളിമാര്‍ നവമാധ്യമങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്നും നവമാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നു. സൗത്ത്‌ലൈവ് ഈ വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെ നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്ത ഏറ്റെടുക്കുകയും ചെയ്തു.
Source:http://www.southlive.in/news-kerala/main-news-papers-ignored-nirapara-product-ban-news/13598

'നിറപറ'യുടെ മല്ലി, മഞ്ഞള്‍, മുളക് പൊടികള്‍ സംസ്ഥാനത്ത് നിരോധിച്ചു

തിരുവനന്തപുരം: കാലടി കെ.കെ.ആര്‍. ഫുഡ് പ്രോഡക്ട്‌സിന്റെ നിറപറ ബ്രാന്‍ഡ് മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ സംസ്ഥാനത്ത് നിരോധിച്ചു. ശുദ്ധമാണെന്ന് അവകാശപ്പെട്ട് മായംചേര്‍ന്ന വ്യഞ്ജനപ്പൊടികള്‍ ഉത്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നുവെന്ന കാരണത്താലാണ് നിരോധനമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

വിപണിയിലുള്ള നിരോധിത ഉത്പന്നങ്ങള്‍ എത്രയും പെട്ടന്ന് തിരികെ വിളിച്ച് അക്കാര്യം അറിയിക്കാനും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. എന്നാല്‍, നിരോധനം സംബന്ധിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കെ.കെ.ആര്‍. ഫുഡ് പ്രോഡക്ട്‌സ് വൈസ് പ്രസിഡന്റ് ബിജു കര്‍ണ്ണന്‍ അറിയിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭക്ഷ്യ പരിശോധനാ ലാബുകളില്‍ പരിശോധിച്ചപ്പോള്‍ ഈ വ്യഞ്ജനപ്പൊടികളില്‍ സ്റ്റാര്‍ച്ച് പൗഡര്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പലതവണ പിഴചുമത്തിയിട്ടും നോട്ടീസ് നല്‍കിയിട്ടും നിര്‍മാതാവ് അത് അവസാനിപ്പിക്കാന്‍ തയ്യാറായിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് നിരോധനം അനിവാര്യമായതെന്നും കമ്മിഷണര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ പരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷമാകും നിരോധനം നീക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുകയെന്നും ഉത്തരവില്‍ പറയുന്നു.അതേസമയം, ഭക്ഷ്യസുരക്ഷാ വിഭാഗം മുമ്പ് നടത്തിയ പരിശോധനകളിലെ ഫലം സംബന്ധിച്ച് അപ്പീല്‍ പോയി പുണെയിലും കൊല്‍ക്കൊത്തയിലുമുള്ള കേന്ദ്ര ലാബുകളില്‍ പരിശോധന നടത്തിയപ്പോള്‍ കേരളത്തില്‍ നടത്തിയ പരിശോധനാഫലം തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് ബിജു കര്‍ണ്ണന്‍ പറഞ്ഞു. പ്രതിവര്‍ഷം 600 കണ്ടെയ്‌നര്‍ നിറപറ വ്യഞ്ജനപ്പൊടി കയറ്റുമതി ചെയ്യുന്നുണ്ട്. സ്‌പൈസസ് ബോര്‍ഡ് ലാബിലെ കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് കയറ്റുമതിക്ക് അനുമതി ലഭിക്കുന്നത്. അവിടെയൊന്നും പൊടികള്‍ക്കെതിരെ റിപ്പോര്‍ട്ടില്ല. ഭക്ഷ്യസുരക്ഷാ വിഭാഗം മറ്റാര്‍ക്കോ വേണ്ടി തങ്ങളെ ദ്രോഹിക്കുകയാണെന്നും അപ്പീല്‍ പോകുമെന്നും ബിജു കര്‍ണ്ണന്‍ പറഞ്ഞു.

Friday, September 4, 2015

Nirapara brand Chilly powder, Coriander powder and Turmeric powder prohibited in Kerala





കറിപ്പൊടികളില്‍ മായം: നിറപറയുടെ മൂന്ന് ഉല്‍പന്നങ്ങള്‍ നിരോധിച്ചു

nirapara-01തിരുവവന്തപുരം: കറിപ്പൊടികളില്‍ മായം കണ്ടെത്തിയതനെത്തുടര്‍ന്ന് നിറപറയുടെ മൂന്ന് ഉല്‍പന്നങ്ങള്‍ നിരോധിച്ചു. മുമ്പ് 34 തവണ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് നിറപറ പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും പിഴയടച്ച് രക്ഷപ്പെടുകയായിരുന്നു.
നിറപറയുടെ മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവയാണ് നിരോധിച്ചിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേതാണ് നടപടി. കറിപൗഡറുകളില്‍ ഉണ്ടാകാന്‍ പാടില്ലാത്ത സ്റ്റാര്‍ച്ചിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
പൂജ്യം ശതമാനമായിരിക്കണം കറിപൗഡറുകളില്‍ സ്റ്റാര്‍ച്ചിന്റെ സാന്നിദ്ധ്യമെന്നാണ് നിയമം എന്നാല്‍ 15 ശതമാനം മുതല്‍ 70 ശതമാനം വരെയാണ് നിറപറയുടെ ഉല്‍പന്നങ്ങളില്‍ സ്റ്റാര്‍ച്ചിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. കേരളത്തിലെ മൂന്നു ലാഭുകളിലും സ്‌പൈസസ് ബോര്‍ഡിന്റെ പരിശോധനയിലുമാണ് നിറപറ ഉല്‍പന്നങ്ങളില്‍ മായമുണ്ടെന്ന് കണ്ടെത്തിയത്.
മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിപണിയില്‍ നിന്ന് ഉല്‍പന്നങ്ങള്‍ പിന്‍വലിക്കാന്‍ നോട്ടീസ് നല്‍കി. 34 കേസുകളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിറപറയ്‌ക്കെതിരെ കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ആറ് തവണ നിറപറയ്ക്ക് കോടതി ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
മൂന്ന് തവണ അഞ്ച് ലക്ഷം രൂപ വീതവും മൂന്ന് തവണ 25000 രൂപ വീതവുമായി 15,75000 രൂപയാണ് നിറപറ ഇതുവരെ പിഴയടച്ചിരിക്കുന്നത്. കമ്പനി സ്വയം ഉല്‍പന്നങ്ങളില്‍ തിരിച്ചുവിളിച്ചില്ലെങ്കില്‍ കമ്പനിക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും മാത്രമല്ല വകുപ്പ് നേരിട്ട് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുമെന്നും ടി.വി അനുപമ ഐ.എ.എസ് പറഞ്ഞു.