Ads 468x60px

Saturday, August 25, 2012

ഉദ്യോഗസ്ഥ ക്ഷാമം: ഭക്ഷ്യമേളകള്‍ക്ക് ഒരു നിയന്ത്രണവുമില്ല

ഇത്തവണ ഓണത്തിന് ആര്‍ക്കും ഭക്ഷ്യമേള സംഘടിപ്പിക്കാം. ഇതിന് താല്‍ക്കാലിക ലൈസന്‍സ് വേണ്ടെന്ന സ്ഥിതിയായി. ജീവനക്കാരുടെയും വാഹന സൗകര്യത്തിന്റെയും അഭാവത്തിനു പുറമേ അമിത ജോലിഭാരം കൂടി വന്നതോടെ ലൈസന്‍സ് പരിശോധന ആറുമാസത്തേക്കു നിര്‍ത്തി വയ്ക്കാനാണു ഭക്ഷ്യസുരക്ഷാ ജീവനക്കാരുടെ തീരുമാനം. വ്യാവസായികാടിസ്ഥാനത്തിലുള്ള ഭക്ഷ്യമേളകള്‍ക്കു താല്‍ക്കാലിക ലൈസന്‍സ് നിര്‍ബന്ധമാണെന്ന ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നിര്‍ദേശം ഇതോടെ അട്ടിമറിക്കപ്പെടും. ഭക്ഷണ വിതരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കാന്‍ 2013 ജനുവരി വരെ സര്‍ക്കാര്‍ സമയമനുവദിച്ചിട്ടുണ്ട്. ലൈസന്‍സ് പുതുക്കുന്നതിനും പുതിയ ലൈസന്‍സ് നല്‍കുന്നതിനുമുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുമുള്ള ജീവനക്കാര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ഇല്ല. ഉദ്യോഗസ്ഥ ക്ഷാമം ബോധ്യമുള്ളതിനാല്‍ സാധനങ്ങളുടെ ഗുണമേന്മ പരിശോധനയെങ്കിലും കൃത്യമായി നടപ്പാക്കണമെന്നു മാത്രമാണ് ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഫുഡ് ഇന്‍സ്‌പെക്ടര്‍ ഓഫീസിലും അസിസ്റ്റന്റ് ലേബര്‍ ഓഫീസിലും വിജിലന്‍സ് പരിശോധന

പാലക്കാട്: ആലത്തൂര്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍ ഓഫീസിലും അസിസ്റ്റന്റ് ലേബര്‍ ഓഫീസിലും വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പ്യൂണ്‍ ഒഴികെയുള്ള ജീവനക്കാരില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. ഓപ്പറേഷന്‍ ഓണക്കാഴ്ചയെന്നപേരില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായിട്ടായിരുന്നു ജില്ലയിലെ നാല് ഓഫീസില്‍ പരിശോധന. കുഴല്‍മന്ദം എകൈ്‌സസ്‌റേഞ്ച് ഓഫീസ്, ആലത്തൂര്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍ ഓഫീസ്, ആലത്തൂരിലെതന്നെ അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, മണ്ണാര്‍ക്കാട് ആര്‍.ടി.ഒ. ഓഫീസ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് ഒരേസമയം പരിശോധന നടന്നു. ഡിവൈ.എസ്.പി. കെ. സതീശന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സി.ബി. ബാബുരാജ്, ഫിറോസ്, എം. ഷഫീഖ്, പ്രവീണ്‍കുമാര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
ആലത്തൂര്‍ ഫുഡ്ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ 469 അപേക്ഷകെട്ടിക്കിടക്കുന്നതായി കണ്ടെത്തി. ഫുഡ് ഇന്‍സ്‌പെക്ടര്‍ ആഗസ്ത് 14നുശേഷം ഹാജര്‍പുസ്തകത്തില്‍ ഒപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. മണ്ണാര്‍ക്കാട് ആര്‍.ടി.ഒ. ഓഫീസില്‍ മതിയായ കാരണമില്ലാതെ 225 അപേക്ഷ കെട്ടിക്കിടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മൂന്നുദിവസത്തിനകം തീര്‍പ്പുകല്പിക്കേണ്ട രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകളാണ് ഇവയെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.

പാലില്‍ മായം സര്‍വത്ര, അതിനാര്‍ക്കാണു ചേതം

എറിയാനറിയുന്നവന്‍റെ കയ്യില്‍ വടി കൊടുക്കില്ലെന്നു പറഞ്ഞതു പോലെയാണ് സംസ്ഥാനത്തെ ഫുഡ് സേഫ്റ്റിയുടെ കാര്യം. മായം കണ്ടു പിടിക്കാനറിയുന്നവര്‍ക്ക് നടപടിയെടുക്കാന്‍ അധികാരമില്ല. നടപടിയെടുക്കാന്‍ അധികാരമുള്ളവനാണെങ്കില്‍ കണ്ടു പിടിക്കാനൊട്ടു പ്രാവീണ്യവുമില്ല. സംസ്ഥാനത്ത് ഏറ്റ വും കുറവ് ലഭ്യതയും വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന പാലും പാലുത്പ്പന്നങ്ങളും കാലങ്ങളായി മായത്തിന്‍റെ പിടിയിലാണ്.പക്ഷെ കഴിഞ്ഞ രണ്ടു വര്‍ഷമായി പാലില്‍ മായം ചേര്‍ത്തതുമായി ബന്ധപ്പെട്ട് ഒരു കേസ് പോലുമെടുത്തിട്ടില്ല. സംസ്ഥാനത്ത് എംഎംപിഒ (മില്‍ക് ആന്‍ഡ് മില്‍ക് പ്രൊഡക്റ്റ് ഓര്‍ഡര്‍) നിലവിലുള്ള കാലത്ത് പാലില്‍ മായം ചേര്‍ക്കുന്നതു കണ്ടു പിടിയ്ക്കാന്‍ ക്ഷീരവികസന വകുപ്പിനായിരുന്നു അധികാരം. ഡയറി സയന്‍സില്‍ ബിടെക് ബിരുദധാരികളായ ക്ഷീരവികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് എല്ലാ ജില്ലകളിലും ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളുണ്ട്. ഇതിനു പുറമെ എല്ലാ ബ്ലോക്കുകളിലും ക്ഷീരവികസന യൂനിറ്റുകളും ജീവനക്കാരുമുണ്ട്. ഇവര്‍ക്കായി റീജ്യനല്‍ ലാബുകളുമുണ്ട്. എന്നാല്‍ 2011ല്‍ എംഎംപി ഓര്‍ഡര്‍ മാറി എഫ്എസ്എസ്എ (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് ആക്റ്റ്) നിലവില്‍ വന്നതോടെ സ്ഥിതിയാകെ മാറി. അധികാരങ്ങളെല്ലാം ഫുഡ് സേഫ്റ്റി കമ്മീഷണര്‍ക്കു നല്‍കി.

അവധിക്കാല ഡ്യൂട്ടിക്ക് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് വില്പന നടത്തുന്ന ഭക്ഷ്യസാധനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാന്‍ ഓരോ ജില്ലകളിലും ഫുഡ് സേഫ്ടി ഓഫീസര്‍മാരെ അവധിക്കാല ഡ്യൂട്ടിക്കായി നിയമിച്ചു. ഇതിന്റെ വിശദവിവരങ്ങള്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും. പൊതുജനങ്ങള്‍ക്ക് ഓണക്കാലത്ത് വില്പന നടത്തുന്ന ഭക്ഷണപദാര്‍ഥങ്ങളുടെ ഭക്ഷ്യസുരക്ഷാ ഗുണനിലവാരങ്ങളില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത്ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ടോള്‍ഫ്രീ നമ്പരിലേക്കോ (1800 425 1125) വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അതത് ജില്ലകളിലെ ഫുഡ്‌സേഫ്ടി ഓഫീസര്‍മാരുടെ മൊബൈല്‍നമ്പരിലോ ബന്ധപ്പെടാം. ഇങ്ങനെയെടുക്കുന്ന സാമ്പിളുകള്‍ ഉടന്‍ പരിശോധിക്കുന്നതിനുവേണ്ടി ഈ ദിവസങ്ങളില്‍ കമ്മീഷണറുടെ കീഴിലുള്ള ലാബുകളും പ്രവര്‍ത്തിക്കും. തിരുവനന്തപുരം നഗരത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ശുചിത്വമാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ വഴുതക്കാട്ടുള്ള അംഗിരാസ് എന്ന ഹോട്ടല്‍ പൂട്ടാന്‍ ഉത്തരവായി.

Thursday, August 23, 2012

ചവയ്‍ക്കരുത്, തിന്നരുത്, തല ചൊറിയരുത്

ഷവര്‍മയുടെ വിഷം ഇറങ്ങിയെന്നു തോന്നുന്നു. ആരും എവിടെയും കുഴഞ്ഞുവീണതായി
കേള്‍ക്കുന്നില്ല.Read :http://berlytharangal.com/?p=9487

ഭക്ഷ്യപരിശോധന നിലച്ചു

തിരു: സംസ്ഥാനത്ത് ഹോട്ടല്‍ പരിശോധന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ത്തിവച്ചു. ഓണത്തിരക്കില്‍ അതിര്‍ത്തികടന്നെത്തുന്ന വിഷാംശമുള്ള പച്ചക്കറിയും ഇറച്ചിയുമടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്താനും നിലവാരമില്ലാത്ത ഭക്ഷണം വില്‍ക്കുന്നതു തടയാനും ഒരു നടപടിയുമില്ലാത്ത അവസ്ഥയാണിപ്പോള്‍. വന്‍കിട ഹോട്ടലുടമകളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് പരിശോധനകള്‍ പൂര്‍ണമായും നിര്‍ത്തിയത്. ഒരുമാസംമുമ്പ് തലസ്ഥാനത്തെ ഹോട്ടലില്‍നിന്നും ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചതിനെത്തുടര്‍ന്നാണ് പരിശോധന തുടങ്ങിയത്. തുടര്‍ന്ന് നൂറിലേറെ ഹോട്ടലുകള്‍ താല്‍ക്കാലികമായി പൂട്ടുകയും അറുനൂറിലേറെ ഹോട്ടലുകള്‍ക്ക് നിലവാരം മെച്ചപ്പെടുത്താന്‍ നോട്ടീസ് നല്‍കുകയുംചെയ്തു. എന്നാല്‍, ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരമുള്ള കര്‍ശന നടപടികളൊന്നും എടുത്തില്ല.

നിലവാരം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ ശേഷം തുടര്‍പരിശോധന നടത്താനും ഇതുവരെ തയ്യാറായിട്ടില്ല. തുടര്‍പരിശോധനയിലും നിലവാരത്തില്‍ പുരോഗതിയില്ലെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി. ജീവപര്യന്തവും 10 ലക്ഷം പിഴയുംവരെ പുതിയ നിയമത്തില്‍ പറയുന്നുണ്ട്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് ആക്ട് എന്ന പുതിയ നിയമത്തിലെ മാനദണ്ഡപ്രകാരം 2011 ആഗസ്ത് അഞ്ചിനകം ലൈസന്‍സ് എടുത്താല്‍ മതിയെന്ന ആനുകൂല്യം ഹോട്ടലുകള്‍ക്ക് ആദ്യം നല്‍കിയിരുന്നു. തുടര്‍ന്ന് ഹോട്ടലുടമകളുടെ സമ്മര്‍ദത്തിനുവഴങ്ങി പല തവണ തീയതി നീട്ടി.

മായംചേര്‍ക്കലിനെതിരെ നിലനിന്ന 1954ലെ നിയമം പരിഷ്കരിച്ചാണ് 2006ല്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് ആക്ട് എന്ന പുതിയ നിയമം കൊണ്ടുവന്നത്. തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമായിരുന്നു മുമ്പ് ഭക്ഷണപദാര്‍ഥങ്ങള്‍ പരിശോധിക്കാന്‍ അധികാരം. പുതിയ നിയമത്തോടെ ഈ ചുമതല ഭക്ഷ്യസുരക്ഷാ കമീഷണറേറ്റിനായി. കേരളത്തില്‍ 2011 ആഗസ്ത് അഞ്ചുമുതലാണ് പ്രാബല്യത്തിലായത്. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ബോധവല്‍ക്കരണ നടപടികള്‍ മാത്രമാണ് നടത്തിപ്പോന്നത്. ബോധവല്‍ക്കരണകാലത്ത് നടപടിയെടുക്കേണ്ടെന്നും കമീഷണര്‍ ഉത്തരവിറക്കിയിരുന്നു. ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ചപ്പോള്‍ ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ കുറച്ചുകാലത്തേക്ക് പരിശോധന നടത്തി രക്ഷപ്പെടുകയായിരുന്നു സര്‍ക്കാരും അധികൃതരും.

Wednesday, August 22, 2012

കേടായ മല്‍സ്യം വിറ്റാല്‍ പിഴ; കരിമീന്റെ വ്യാജനെ പിടിക്കും

കോട്ടയം: കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ മല്‍സ്യത്തില്‍ കുത്തിവയ്ക്കുന്നതു തടയുക, സംസ്ഥാനത്തെ ഉള്‍നാടന്‍ജലാശയങ്ങളില്‍ മല്‍സ്യകൃഷി നടത്തി ഉല്‍പാദനം വര്‍ധിപ്പിച്ചു കയറ്റുമതി ലക്ഷ്യമിടുക, വംശനാശഭീഷണി നേരിടുന്ന നാടന്‍ മല്‍സ്യങ്ങള്‍ സംരക്ഷിച്ചു ഉല്‍പാദനം വര്‍ധിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടു സര്‍ക്കാര്‍ സമഗ്രമല്‍സ്യനയം തയാറാക്കുന്നു. ഫിഷറീസ് വകുപ്പ് തയാറാക്കി നിയമവകുപ്പില്‍ അന്തിമ പരിശോധനാ ഘട്ടത്തിലുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരും. കേരളത്തില്‍ 2010-11ല്‍ 6.82 ടണ്‍ മല്‍സ്യമാണ് ഉല്‍പാദിപ്പിച്ചത്. സംസ്ഥാനത്തിന്റെ ആവശ്യത്തിന്റെ പകുതിപോലും മല്‍സ്യം ലഭിക്കുന്നില്ലെന്നാണു കണക്ക്. സംസ്ഥാന മല്‍സ്യമായി പ്രഖ്യാപിച്ച കരിമീന്‍പോലും ആവശ്യത്തിന്റെ 10% പോലും ഉല്‍പാദിപ്പിക്കപ്പെടുന്നില്ല. ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നുള്ള വ്യാജ കരിമീനും കേരളത്തിന്റെ കരിമീനു പേരുദോഷമായി വിപണി പിടിച്ചിട്ടുണ്ട്.

Saturday, August 18, 2012

മായം കലര്‍ന്ന ഭക്ഷണം തടയാന്‍ ചെക് പോസ്റ്റുകളില്‍ നിരീക്ഷിക്കും - സര്‍ക്കാര്‍

കൊച്ചി: മായം കലര്‍ന്നതും മോശമായതുമായ ഭക്ഷ്യോത്പന്നങ്ങള്‍ അതിര്‍ത്തികടത്തുന്നത് തടയാന്‍ വൈകാതെ ചെക് പോസ്റ്റുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഷവര്‍മ കഴിച്ച യുവാവ് മരിച്ച പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താത്പര്യ ഹര്‍ജിയിലാണിത്. ഇതിനായി അതിര്‍ത്തികള്‍ അടയ്ക്കുമെന്നും ജോയിന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കെ. അനില്‍കുമാര്‍ കോടതിയില്‍ നല്‍കിയ പത്രികയില്‍ പറയുന്നു. സംസ്ഥാനത്തെ എല്ലാ ഭക്ഷണശാലകളും ലൈസന്‍സ് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. ഇതിനകം 15,695 ലൈസന്‍സുകളും 40,661 രജിസ്‌ട്രേഷനുകളുമാണ് നല്‍കിയിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴില്‍ 98 ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ മാത്രമേ ഉള്ളൂവെന്നതാണ് ഒരു പ്രശ്‌നം. ജൂലായ് 12-ന് തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച യുവാവ് മരിച്ചതിനു ശേഷം 1200 ഭക്ഷണശാലകളില്‍ പരിശോധന നടത്തി. 73 എണ്ണം പൂട്ടാന്‍ ഉത്തരവിട്ടു. 696 ഭക്ഷണശാലകളില്‍ നിന്നായി 18.48 ലക്ഷം രൂപ പിഴയായി ഈടാക്കി. ഭക്ഷണശാലകള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ മാധ്യമങ്ങളിലുടെ പരസ്യപ്പെടുത്തി. ബോധവത്കരണത്തിന്റെ ഭാഗമായി രണ്ടായിരത്തിലധികം ക്ലാസുകള്‍ നല്‍കുകയും ചെയ്തുവെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു.

Monday, August 13, 2012

Notification of food safety officers - Kerala


പൂട്ടിക്കുന്ന ഹോട്ടലുകളുടെ ചിത്രങ്ങള്‍ ഇനി വെബ്‌സൈറ്റില്‍

ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് വൃത്തിയില്ലാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പൂട്ടിക്കുന്ന ഹോട്ടലുകളുടെയും റസ്റ്ററന്റുകളുടെയും ചിത്രങ്ങള്‍ ഇനി ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം ജില്ലാ ഓഫിസുകളില്‍ ലഭിച്ചു. ഭക്ഷണശാലകളുടെ നിയമലംഘനം എങ്ങനെയെന്നും സ്ഥാപനങ്ങള്‍ ഏതൊക്കെയെന്നും ജനങ്ങള്‍ക്കു മനസ്സിലാക്കാനാണ് വെബ്‌സൈറ്റിലെ പ്രസിദ്ധീകരണം. പൂട്ടിക്കുന്ന ഹോട്ടലുകളിലെ പോരായ്മകള്‍ വ്യക്തമാകുന്ന ചിത്രങ്ങളാകും സൈറ്റില്‍ ഉണ്ടാവുക. പിന്നീടു പോരായ്മകള്‍ പരിഹരിച്ച് ഇവ തുറക്കുമ്പോള്‍ അതിന്റെ ചിത്രങ്ങളും പഴയതിനൊപ്പം പ്രദര്‍ശിപ്പിക്കും. ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്ന ഭക്ഷണശാലകളെ നേര്‍വഴിക്കു കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. റെയ്ഡുകള്‍ പകര്‍ത്താന്‍ ഭക്ഷ്യസുരക്ഷാ ഓഫിസുകള്‍ക്കു മെഡിക്കല്‍ കോര്‍പറേഷന്‍ വഴി ക്യാമറകള്‍ നല്‍കുന്നതും പരിഗണനയിലുണ്ട്.

ഭക്ഷ്യസുരക്ഷ: കോടതികള്‍ ഇല്ല; കേസുകള്‍ വഴിമുട്ടുന്നു

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലുകളില്‍ പരിശോധന നടത്തി ചാര്‍ജ് ചെയ്ത കേസുകള്‍ വിചാരണ ചെയ്യുന്നതിനു നിയമം അനുശാസിക്കുന്ന പ്രത്യേക കോടതികള്‍ സംസ്ഥാനത്ത് നിലവിലില്ലാത്തതു കേസുകളെ പ്രതികൂലമായി ബാധിക്കുന്നു. ചാര്‍ജ് ചെയ്യപ്പെട്ട കേസുകള്‍ ഏതു കോടതിയില്‍ സമര്‍പ്പിക്കണമെന്ന് അറിയാതെ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രതിസന്ധിയിലായി. പിടിച്ചെടുത്ത ഭക്ഷണപദാര്‍ഥങ്ങളിലെ സൂക്ഷ്മജീവികളെ കണ്ടെത്താനുള്ള അംഗീകൃത ലബോറട്ടറികള്‍ സംസ്ഥനത്ത് നിലവിലില്ലാത്തതും വിനയായി. 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം നടപ്പാക്കുന്നതില്‍ സംസ്ഥാനത്തിനു വന്ന വീഴ്ചകള്‍ പരിശോധിക്കാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരും.  മായം ചേര്‍ക്കല്‍ നിരോധന നിയമത്തിനു പകരമായി പാര്‍ലമെന്റ് പാസാക്കിയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിന് അനുസരിച്ച് ഇവിടെ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. 2009ല്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ് രൂപീകരിച്ചതല്ലാതെ നിയമം അനുശാസിക്കുന്ന അനുബന്ധ നടപടികളൊന്നും സംസ്ഥാനം സ്വീകരിച്ചിട്ടില്ല.

Few takers for food safety authorities registration drive


The registration drive by the apex food regulator, the Food Safety Standard Authority of India, to regulate food industry under the new food regulation has remained a non-starter.
Just around 23 lakh out of five crore food business operators in the country have enrolled under the legislation in the last one year. Also, only around two lakh food licenses have been issued so far against the target of 50 lakh. This has compelled the FSSAI to extend its registration and license drive by six more months.
As per the FSSAI regulations of 2011, all the food business operators including small-time food vendors have to be registered with the local authorities. Those having annually turnover of above Rs 11 lakh have to procure food license to operate their services in the absence of which their business would become illegal.
The registration and license of the food operators ended  on August 4. One of the objectives of the enforcement is to ensure that registration/ licensing provisions are fulfilled and food items are safe, hygienic, wholesome and free of contaminants. However, FSSAI officials are not too happy with the response.
In many States,  food business operators are opposing the new regulations and have termed them impractical.  The  food officials admit that  majority of the States do not have adequate manpower as well as monetary resources to move to the new food regime.

ഭക്ഷ്യസുരക്ഷാ നിയമം ഫലപ്രദമായി നടപ്പാക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് വിപുലമായ ക്രിമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെയും ഭക്ഷ്യസിവില്‍ സപ്‌ളൈസ് മന്ത്രി അനൂപ് ജേക്കബിന്റെയും സാന്നിധ്യത്തില്‍, സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ജോയിന്റ് കമ്മീഷണറുടെ താത്ക്കാലിക തസ്തിക സ്ഥിരപ്പെടുത്തുവാനും മറ്റൊരു തസ്തികകൂടി സൃഷ്ടിക്കുവാനും യോഗം നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ 60 മുനിസിപ്പാലിറ്റികളില്‍ ഓരോ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരെയും അഞ്ച് കോര്‍പ്പറേഷനുകളില്‍ മൂന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍മാരെയും വീതം നിയമിക്കണം. ഇതിനായി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള 32 തസ്തികകള്‍ക്കുപുറമേ, 43 പുതിയ തസ്തികകള്‍ സൃഷ്ടിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ ഫുഡ്‌സേഫ്റ്റി ഓഫീസര്‍മാരെയും ഭക്ഷ്യസുരക്ഷാ വകുപ്പിലേക്ക് മാറ്റി നിയമിക്കാനും യോഗം നിര്‍ദ്ദേശിച്ചു. എല്ലാ ജില്ലകളിലും മാംസം, മത്സ്യം എന്നിവയുടെയും ഇവ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനും ബന്ധപ്പെട്ട നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുമായി, വെറ്ററിനറി സയന്‍സ് യോഗ്യതയുള്ള ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കണം. ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള 14 ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍മാരെ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ക്കുകീഴില്‍, വകുപ്പിലെ ലീന്‍ നിലനിര്‍ത്തി നിയമിക്കുവാനും അവര്‍ മുഖേന പാലിന്റെയും പാല്‍ ഉല്പന്നങ്ങളുടെയും ഗുണനിലവാര പരിശോധന കാര്യക്ഷമമാക്കുവാനും യോഗം നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ലാബുകള്‍ എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടുമുള്ള റീജിയണല്‍ ലാബുകള്‍, പത്തനംതിട്ട ജില്ലാ ലാബ്, മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ മരടിലും, പൂക്കോടും, മണ്ണുത്തിയിലുമുള്ള ലാബുകള്‍, ക്ഷീരവികസന വകുപ്പിനു കീഴില്‍ പട്ടത്തും ആലത്തൂരുമുള്ള ലാബുകള്‍, ഫിഷറീസ് വകുപ്പിന്റെ പനങ്ങാടുള്ള ലാബ്, ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കോന്നിയിലുള്ള ലാബ് എന്നിവയുടെ നിലവാരമാണ് എന്‍.എ.ബി.എല്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഉയര്‍ത്തേണ്ടത്. ഇവയില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴില്‍ കോന്നിയിലുള്ള 'കൌണ്‍സില്‍ ഓഫ് ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി)' ലാബ്, ഭക്ഷ്യസുരക്ഷാ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശവും മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കും. എല്ലാ ഗവണ്‍മെന്റ് ലാബുകളിലും, 'ഫുഡ് സേഫ്റ്റി സ്‌റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ' നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള ഫുഡ് അനലിസ്‌റുമാരെ നിയമിക്കുവാന്‍ അതത് വകുപ്പുകള്‍ നടപടി സ്വീകരിക്കും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ മൂന്നു മേഖലകളാക്കിത്തിരിച്ചും പിന്നീട് ജില്ലാതലങ്ങളിലും കേസുകള്‍ തീര്‍പ്പാക്കുന്നതിന്, അജൂഡിക്കേറ്റിംഗ് ഓഫിസര്‍മാരെ നിയമിക്കും. തിരുവനന്തപുരത്ത് ഫുഡ് സേഫ്റ്റി അപ്പലറ്റ് ട്രിബ്യൂണല്‍ സ്ഥാപിക്കാനുള്ള ശുപാര്‍ശയും മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കും. ഹൈക്കോടതിയുമായും നിയമവകുപ്പുമായും ആലോചിച്ച്, ജില്ലാ കോടതികളേയോ സ്‌പെഷ്യല്‍ കോടതികളേയോ താത്ക്കാലികമായി, ഫുഡ് സേഫ്റ്റി സ്‌പെഷ്യല്‍ കോടതികളായി നാമനിര്‍ദ്ദേശം ചെയ്യും. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഓഫീസ്, ട്രിബ്യൂണല്‍ ഓഫീസ്, കോടതി എന്നിവയ്ക്കായി തിരുവനന്തപുരത്ത് തൈക്കാട് വില്ലേജില്‍ അനുവദിച്ച 68 സെന്റില്‍ പുതിയ കെട്ടിയം നിര്‍മ്മിക്കുന്നതിനുള്ള ശുപാര്‍ശയും ഇന്ന് (ആഗസ്‌റ് 14) ചേരുന്ന മന്ത്രിസഭായോഗത്തില്‍ പരിഗണനയ്ക്ക് സമര്‍പ്പിക്കും. യോഗം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളിന്മേലും ശുപാര്‍ശകളിന്മേലും അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും. വിവിധ ജില്ലകളിലെ ഫുഡ് സേഫ്റ്റി ജില്ലാ ഓഫീസുകള്‍ അതത് ജില്ലാ ആസ്ഥാനങ്ങളിലേക്കുമാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അത്യാവശ്യഘട്ടങ്ങളില്‍ കൂടുതല്‍ മിനിസ്‌റീരിയല്‍ സ്‌റാഫിനെ ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭ്യമാക്കുവാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണക്കാലത്ത് ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ എല്ലാ അതിര്‍ത്തി ചെക്ക്‌പോസ്‌റുകളിലും 24 മണിക്കൂറും പോലീസ് സഹായത്തോടെ ശക്തമായ പരിശോധന നടത്തും. ഡി.ജി.പി. ജേക്കബ് പുന്നൂസ്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ബിജു പ്രഭാകര്‍, മറ്റു വകുപ്പുതല സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Sunday, August 12, 2012

Dangerous bacterias in Meat from cold storage and butcher shops in Kerala

Food and Safety department caught 300 Kilogram of bad quality Chicken

Poisionous Food Sales: Wax Covering Over Imported Apples

"Food Poison from Hotel Foods"-Asianet News Hour

"Low quality food product sales in Kerala"-Asianet News Hour

Cockroach Cola

Calicut Food Safety official's raid fruit traders shops. [Reporter HD]

Food Safety: Toll-free number a huge hit

The toll-free number 1800 425 1125 at the office of the Commissioner of Food Safety is a huge hit. Just four weeks after its introduction, as many as 871 people have registered complaints through the service. Most of the complaints are against hotels. The service, which is available from 9 a.m. to 6 p.m., is receiving calls from across the state. The office of Food Safety Commissioner, a lesser-known department till recently, started hitting headlines just after the death of Sachin Roy Mathew, allegedly after consuming an Arabian dish ‘Shawarma’. The office of Food Safety Commissioner launched the toll-free number on July 18, a week after the death of Sachin. The Commissioner has recently issued a directive to all hotels and eating establishments to flaunt the toll-free number at the counter. An employee at the toll-free service will record the name and address of the complainant. “Most of the complaints are against the eateries. Some call to file complaints against adulteration in packet foods. After registration, the complaints will be emailed to the Food Safety Officers in the respective districts,” said Prasanth, an the employee at the Food Safety Commission. Asked about the number of cases taken up by the Commission, he said that they were yet to sort out the number of such cases.
Source:http://newindianexpress.com

Saturday, August 11, 2012

കോഴിയിറച്ചിയും മാട്ടിറച്ചിയും കൊണ്ടുവരുന്നതിന് ശീതീകരണി നിര്‍ബന്ധം

തിരുവനന്തപുരം* സംസ്ഥാനത്തിനു പുറത്തു നിന്നു കോഴിയിറച്ചിയും മാട്ടിറച്ചിയും കൊണ്ടുവരുന്നതു നിയമപ്രകാരം നിര്‍ദേശിച്ച ശീതീകരിച്ച സംവിധാനത്തിലൂടെ മാത്രമേ പാടുള്ളുവെന്നു ഫുഡ് സേഫ്റ്റി കമ്മിഷണര്‍ നിര്‍ദേശിച്ചു. ഇറച്ചി സപ്ലൈ ചെയ്യുന്നവര്‍ ഇത്തരം സൗകര്യങ്ങള്‍ ഉണ്ടെന്നുള്ളതിനുള്ള തെളിവു സഹിതം റജിസ്‌ട്രേഷനായി ജില്ലാ ഫുഡ് സേഫ്റ്റി ഓഫിസര്‍ക്കു 15 ദിവസത്തിനകം അപേക്ഷ നല്‍കണം. നിയമം പാലിക്കാത്തവര്‍ക്കെതിരെ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നു ഫുഡ് സേഫ്റ്റി കമ്മിഷണര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. നോണ്‍ വെജിറ്റേറിയന്‍ ഹോട്ടല്‍, കന്റീന്‍ തുടങ്ങിയവ നടത്തുന്നവര്‍ സെപ്റ്റംബര്‍ അഞ്ചിനകം റജിസ്‌ട്രേഷന്‍ നടത്തണം. നക്ഷത്ര ഹോട്ടലുകള്‍ മുതല്‍ തട്ടുകടകള്‍ക്കുവരെ ഇതു ബാധകമാണ്. സെപ്റ്റംബര്‍ ആറുമുതല്‍ റെയ്ഡ് ശക്തമാക്കി റജിസ്‌ട്രേഷന്‍ നടത്താത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും.   
Source:http://www.manoramaonline.com

ഭക്ഷണശാലകളിലെ പരിശോധന; പുതിയ ഉത്തരവ്‌ ആശയക്കുഴപ്പമുണ്ടാക്കുന്നു

കട്ടപ്പന: ഭക്ഷണശാലകളില്‍ പരിശോധന നടത്താനായി ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ കമ്മീഷണറും പുറത്തിറക്കിയ സര്‍ക്കുലര്‍ ഉദ്യോഗസ്‌ഥരില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നു. ആരോഗ്യ വകുപ്പിനു കീഴിലുള്ള ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരുള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥരും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ കീഴിലുള്ള ഉദ്യോഗസ്‌ഥരുമാണ്‌ ഭക്ഷണശാലകളില്‍ പരിശോധന നടത്തിയിരുന്നത്‌.  എന്നാല്‍ മേയ്‌ 22 ന്‌ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം ഭക്ഷണശാലകള്‍ പരിശോധിക്കാനുള്ള അധികാരം ഫുഡ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ക്കു മാത്രമായി ചുരുങ്ങി. ഹോട്ടല്‍ ആന്‍ഡ്‌ റസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക്‌ ഈ ഉത്തരവ്‌ കൈമാറുകയും ചെയ്‌തു. ഈ സര്‍ക്കുലര്‍ വിവാദമായതിനെത്തുടര്‍ന്ന്‌ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ ഭക്ഷണശാലകളില്‍ പരിശോധന നടത്താമെന്ന പുതിയ സര്‍ക്കുലര്‍ ജൂണ്‍ നാലിന്‌ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കി. എന്നാല്‍ ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ ഉത്തരവ്‌ നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ ഭക്ഷണശാലകളിലെ പരിശോധനയില്‍ നിന്ന്‌ പിന്തിരിയുകയാണ്‌. ഹോട്ടല്‍ ആന്‍ഡ്‌ റസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക്‌ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സര്‍ക്കുലര്‍ കൈമാറിയിട്ടുമില്ല. പരിശോധന നടത്തിയാല്‍ തന്നെ നിയമ പ്രശ്‌നങ്ങള്‍ക്കിട വരുമെന്നാണ്‌ ഉദ്യോഗസ്‌ഥരുടെ ആശങ്ക. 5,500-ല്‍പ്പരം ആരോഗ്യ വകുപ്പ്‌ ജീവനക്കാര്‍ക്കാണ്‌ ഭക്ഷണശാലകളില്‍ പരിശോധന നടത്താന്‍ അധികാരമുണ്ടായിരുന്നത്‌. എന്നാല്‍ ഉത്തരവ്‌ പ്രകാരം ഇതു 95-ലേക്ക്‌ ചുരുങ്ങി. ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്‌ഥരെ ഭക്ഷണശാലകളിലെ പരിശോധനകളില്‍നിന്ന്‌ ഒഴിവാക്കുന്നതു മൂലം ഇപ്പോള്‍ നടത്തുന്ന പരിശോധനകളും അട്ടിമറിക്കപ്പെടുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഉച്ചഭക്ഷണത്തില്‍ ചേരട്ട: ഹോട്ടലിനെതിരെ കേസ്

ബേപ്പൂര്‍: ഉച്ചഭക്ഷണത്തില്‍ ചേരട്ടയെ കണ്ടതിനെത്തുടര്‍ന്ന് വട്ടക്കിണറിലെ 'സോപാനം' ഹോട്ടലിനെതിരെ പോലീസ് കേസെടുത്തു. പറമ്പില്‍ബസാറിലെ ജിജി എന്നയാള്‍ ഭക്ഷണം കഴിക്കവെയാണ് ചേരട്ടയെ കണ്ടത്. ജിജിയുടെ പരാതി പ്രകാരം ഹോട്ടല്‍ നടത്തിപ്പുകാരായ പാലക്കാട് സ്വദേശി സുരേഷ്, ഗോവിന്ദപുരത്തെ ഷാനവാസ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഫുഡ് സേഫ്റ്റി വിഭാഗത്തിന് കേസ് റഫര്‍ ചെയ്തു. ഹോട്ടല്‍ അടച്ചിട്ടിരിക്കയാണ്.

Friday, August 10, 2012

മായം എന്ന മായ

  • അജിനോമോട്ടോ എന്ന പേര് പരിചയമില്ലാത്തവരായി ആരും ഉണ്ടാവില്ല. ഹോട്ടല്‍ ഭക്ഷണത്തിലെ മായം സംബന്ധിച്ച വാര്‍ത്തകളിലും വിശേഷങ്ങളിലും ആദ്യം വരുന്ന പദം അതാണ്. കുഴപ്പക്കാരനാണെന്ന് ഈ പേര് കേട്ടാല്‍ തോന്നുകയേയില്ല. വറുത്തതും പൊരിച്ചതുമായ മാംസഭക്ഷണത്തിന് ആകര്‍ഷകമായ നിറവും മണവും പകരുകയാണതിന്റെ ഉപയോഗം. അജിനോമോട്ടോ എന്ന പദം ഒരു ജാപ്പനീസ് ബ്രാന്‍ഡ് പേരാണ്. ശരിക്കുള്ള പേര് മോണോ സോഡിയം ഗ്ലുട്ടമേറ്റ്. എംഎസ്ജി എന്ന ചുരുക്കപ്പേരിലും അറിയപ്പെടും. ലോകമെങ്ങും ഇതിന്റെ സാന്നിദ്ധ്യമുണ്ട്. അമേരിക്ക ഇതിനെ ""ഗ്രാസ്"" ലെവലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാസ് എന്നാല്‍ ജനറലി റെക്കഗ്നൈസ്ഡ് അസ് സേഫ് . ചൈനക്കാര്‍ വെ-ത്സിന്‍  എന്ന് വിളിക്കുന്നു. ഇത് അകത്തുചെന്നാല്‍ തലവേദന, നെഞ്ചുവേദന, എരിച്ചില്‍, വിയര്‍ക്കല്‍ ഒക്കെയുണ്ടാകാം. ഈ രോഗത്തിന് പക്ഷേ സായ്പ് നല്‍കിയിരിക്കുന്ന പേര് ചൈനീസ് റെസ്റ്റോറണ്ട് സിന്‍ഡ്രോം എന്നാണ്. ഏഷ്യയിലാണ് ഇത് പാചകത്തിനായി കൂടുതലും ഉപയോഗിക്കുന്നതെന്നാണ് ന്യായം.

300 kg chicken seized at checkpost

In a dawn raid on the border areas of Thiruvananthapuram district and at the Amarvila checkpost, food safety officials seized 300 kg of poultry meat (chicken) unfit for human consumption and confiscated two motorbikes which were used to transport the meat to various places in the district. A press note issued here by Biju Prabhakar, Food Safety Commissioner, said all food safety officers and special food safety squads had been instructed to initiate stringent action against those found ferrying meat from illegal slaughterhouses that dot the border areas. Such meat had been found stuffed into unclean sacks, polythene covers and transported in motorbikes, private vehicles and in vehicles that run ‘parallel services,’ the press note said. Chicken and other meat were being brought into the State in violation of the Food Safety Standards Licensing Regulation. Raw meat should be brought in vehicles with facility for refrigeration. Such vehicles should only be used to transport food material, the press note said. The officials concerned had been instructed to seize vehicles used for the illegal transport of meat into the State, the press note added.

Ice-cream parlour owner told to pay Rs 50k penalty

PUNE: The Food and Drugs Administration (FDA) on Wednesday imposed a penalty of Rs 50,000 on the owner of an ice-cream parlour in Pune district for using saccharine, an artificial sweetener banned in certain food products including ice-cream. "Samples of two different flavours taken from an ice-cream parlour at Yelse village in Maval taluka did not conform to set standards of quality. A laboratory test found the presence of saccharine in both the samples," said Shashikant Kekare, joint commissioner (food), FDA, Pune division.
 As an adjudicating officer, Kekare imposed the penalty under section 50 and 47 of the Food Safety and Standards Act ( FSSA) 2006.  Saccharin is 300 to 500 times sweeter than table sugar. Due to its bitter aftertaste, it is often blended with other artificial sweeteners. It is widely used in diet foods and beverages as it provides no calories and passes through urine. "Studies have shown that use of saccharine in inappropriate amount can have harmful effects on human body," Kekare said.

Tuesday, August 7, 2012

ഓണക്കാലത്ത് ഹോട്ടല്‍ പരിശോധന കര്‍ശനമാക്കും

തൃശ്ശൂര്‍: ഓണക്കാലത്ത് ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കാനും ഇതിനായി പ്രത്യേക സ്‌ക്വാഡ് ഉണ്ടാക്കാനും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ സംസ്ഥാനതല യോഗം തീരുമാനിച്ചു. അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളുടെ പട്ടിക തയ്യാറാക്കാനും യോഗം തീരുമാനിച്ചു. ഒരിക്കല്‍ നോട്ടീസ് നല്‍കിയ സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയാല്‍ പൂട്ടിക്കാനും കൂടുതല്‍ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച തൃശ്ശൂരില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ബസ് സ്റ്റാന്‍ഡുകള്‍, ആസ്​പത്രികള്‍, ആരാധനാകേന്ദ്രങ്ങള്‍ തുടങ്ങി തിരക്കുള്ള സ്ഥലങ്ങളെ ഹോട്ട് സ്‌പോട്ടുകളായി പരിഗണിച്ച് പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തുമെന്ന് കമ്മീഷണര്‍ പറഞ്ഞു.

പരിശോധന തുടര്‍ന്നോളൂ, ഞങ്ങള്‍ നന്നാവില്ല

പാലക്കാട്: ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുമ്പോഴും ഹോട്ടലുകളുടെ സ്ഥിതി പഴയതുതന്നെ. തിങ്കളാഴ്ച ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലും കണ്ട കാഴ്ചകള്‍ക്ക് മാറ്റമില്ലായിരുന്നു. അടുക്കളയിലും സ്റ്റോര്‍മുറിയിലുമൊക്കെ പാഞ്ഞുനടക്കുന്ന എലികള്‍... പഴകി ഈച്ചയാര്‍ക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍... പാലും തൈരും ഒരുമിച്ച് സൂക്ഷിച്ചിരിക്കുന്നു... ഇറച്ചിയും പാലും പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണപദാര്‍ഥങ്ങളും ഒരുമിച്ച് ഫ്രീസറില്‍... സ്റ്റോര്‍മുറിയില്‍ ഭക്ഷണസാധനങ്ങള്‍ക്കൊപ്പം ബ്ലീച്ചിങ് പൗഡര്‍... ഇങ്ങിനെ പോകുന്നു ഹോട്ടലുകള്‍ക്കുള്ളിലെ കാഴ്ചകള്‍. വൃത്തിഹീനമായ അടുക്കളയും മോശംഭക്ഷണവും എല്ലാ ഹോട്ടലുകളിലും കണ്ടു. തിങ്കളാഴ്ചത്തെ പരിശോധനയില്‍ പാലക്കാട് ടി.ബി. റോഡിലുള്ള ഹോട്ടല്‍ 'ഹരിഹരപുത്ര' പൂട്ടിയതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് 10,000 രൂപ പിഴയിട്ടു. കല്യാണ്‍ ടൂറിസ്റ്റ് ഹോമിനോട് ചേര്‍ന്ന ഹോട്ടലിനും 10,000 രൂപ പിഴയിട്ടു. ആലത്തൂരില്‍ ന്യൂ സ്വാദ്, സാഗര്‍ എന്നീ ഹോട്ടലുകള്‍ക്കും ഇന്ത്യന്‍ ബേക്കറിക്കും 2000 രൂപവീതം പിഴയിട്ടുണ്ട്. ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ ജോസഫ് ഷാജി ജോര്‍ജ്, പി.പി. രാമചന്ദ്രന്‍, വി.കെ. പ്രദീപ്കുമാര്‍, സി.എച്ച്. രാജേഷ്, ബി.ബി. മാത്യു എന്നിവരാണ് ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.

ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ നല്‍കിയ നോട്ടീസിലെ നടപടി സ്റ്റേ ചെയ്തു

കൊച്ചി: ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ നല്‍കിയ നോട്ടീസിലെ നടപടി കോടതി തടഞ്ഞു. പിഴയൊടുക്കണമെന്ന് നിര്‍ദേശിച്ച് തങ്ങള്‍ക്ക് ലഭിച്ച നോട്ടീസിനെ ചോദ്യം ചെയ്ത് തൃശ്ശൂരിലെ മിഥില,കൊടുങ്ങല്ലൂരിലെ ശ്രീദേവി എന്നീ റസ്‌റ്റോറന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ടി. ആര്‍. രാമചന്ദ്രന്‍ നായര്‍ ചൊവ്വാഴ്ച വരെ പിഴ ഈടാക്കുന്നത് തടഞ്ഞിട്ടുള്ളത്. ഹര്‍ജിക്കാരുടെ വാദം കേള്‍ക്കാതെ പിഴ ഈടാക്കാന്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്നാണ് ഹര്‍ജിയിലെ വാദം. ഇതു സംബന്ധിച്ച വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Monday, August 6, 2012

Food Safety and Standards Act implementation facing hurdles

Even as the the licence /registration of food manufacturing and selling units and street food vendors have been extended till February 2013, the State Government is confronted with many constraints like staff shortage, lack of infrastructure and resource crunch with regard to implementation of the Food Safety and Standards Act (FSSA). A section of food safety officials are doubtful if the Act could be implemented with the existing constraints even if the deadline for licence/registration was extended. ‘’There was a transition period till August 5 this year. But it is doubtful if the Act could be fully implemented in the state as many issues are yet to be sorted out,’’ sources in the office of the Commissioner of Food Safety said. They said that it was unlikely that the Act will be fully implemented within the timeframe at the current pace.

വീണ്ടും ഭക്ഷ്യവിഷബാധ; നാലുപേര്‍ ആസ്‌പത്രിയില്‍

തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച നാലുപേരെ ഭക്ഷ്യവിഷബാധയേറ്റ് ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. പുളിമൂടിനു സമീപത്തെ ഓണം റെസ്റ്റോറന്റില്‍ നിന്ന് ബിരിയാണി കഴിച്ചവരാണ് ജനറല്‍ ആസ്​പത്രിയില്‍ ചികിത്സതേടിയത്. ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ചുപൂട്ടി.അതേസമയം, പേട്ട കെപ്‌കോയിലെ ചിക്കന്‍ റസ്റ്റോറന്റില്‍ നിന്നു വാങ്ങിയ ചിക്കന്‍ പിരട്ടില്‍ കോഴിത്തൂവലുകളുണ്ടായിരുന്നുവെന്ന് പരാതിയും ഉണ്ട്.പുളിമൂട്ടിലെ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച ഒരു പ്രമുഖ ഇലക്‌ട്രോണിക്‌സ് കടയിലെ നാലു ജീവനക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഗോകുല്‍, നന്ദു, അനൂപ്, ക്ലെമന്റ് എന്നിവരാണ് ജനറല്‍ ആസ്​പത്രിയില്‍ ചികിത്സയിലുള്ളത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ഇവര്‍ ജോലിചെയ്യുന്ന സ്ഥാപനത്തിനു സമീപത്തെ ഓണം റസ്റ്റോറന്റില്‍ നിന്ന് ബിരിയാണി കഴിച്ചത്. രണ്ടുപേര്‍ ബീഫ് ബിരിയാണിയും രണ്ടുപേര്‍ ചിക്കന്‍ ബിരിയാണിയുമാണ് കഴിച്ചത്.

ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം; അടിസ്ഥാന സംവിധാനങ്ങളില്ല

കോഴിക്കോട്: കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം സംസ്ഥാനത്ത് നടപ്പാക്കാനുള്ള തയ്യാറെടുപ്പിന്റെ സമയപരിധി ഞായറാഴ്ച കഴിഞ്ഞിട്ടും അടിസ്ഥാനസംവിധാനങ്ങള്‍ പോലുമായിട്ടില്ല. ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനവും വില്‍പ്പനയും അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ഈ നിയമം കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇത് സംസ്ഥാനത്ത് അട്ടിമറിക്കപ്പെടുകയാണ്. നിയമം നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. 2011 ആഗസ്ത് അഞ്ചുമുതല്‍ കേരളത്തില്‍ ഭക്ഷ്യ സുരക്ഷാഗുണനിലവാര നിയമം പ്രാബല്യത്തിലുണ്ട്. 2012 ആഗസ്ത് അഞ്ചുമുതല്‍ ഈ നിയമം രാജ്യത്ത് കര്‍ശനമാക്കി നടപ്പാക്കാനായിരുന്നു നിര്‍ദേശം. നിയമം നടപ്പാക്കുന്നതിന്റെ മുന്നൊരുക്കത്തിന് ഒരുവര്‍ഷത്തെ കാലാവധി നല്‍കിയിരുന്നു. ആഗസ്ത് അഞ്ചിന് ഈ കാലാവധി അവസാനിച്ചു. എന്നാല്‍ മതിയായ ജീവനക്കാരെ നിയമിക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പഴകിയ ഭക്ഷണവും വൃത്തിഹീനമായ അന്തരീക്ഷവുമുള്ള ഹോട്ടലുകള്‍ക്കെതിരെ പിഴശിക്ഷ നല്‍കണമെങ്കില്‍ അത് നിശ്ചയിക്കാനുള്ള അഡ്ജ്യുഡിക്കേഷന്‍ ഓഫീസറെ ഇതുവരെയും നിയമിച്ചിട്ടില്ല. കേസുകളില്‍ അപ്പീല്‍ പോകണമെങ്കില്‍ അപ്പലറ്റ് ട്രൈബ്യൂണലും ഇതുവരെയായിട്ടില്ല. കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി രൂപവത്കരിക്കണമെന്ന നിയമത്തിലെ വ്യവസ്ഥകളും പാലിച്ചിട്ടില്ല.

Saturday, August 4, 2012

ഭക്ഷ്യ സുരക്ഷാ നിയമം റേഷന്‍ വ്യാപാരികള്‍ക്ക് ബാധ്യതയാകുന്നു

Source: Deshabhimani Kannur edition

ഉപാധ്യക്ഷയുടെ ഭര്‍ത്താവിന്റെ ബേക്കറിയിലെ ലഡുവില്‍പുഴു

പത്തനംതിട്ട: നഗരസഭ വൈസ് ചെയര്‍പേഴ്സന്റെ ഭര്‍ത്താവ് നടത്തുന്ന ബേക്കറിയില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ലഡുവില്‍ പുഴുവിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം നഗരസഭ ഫുഡ് ഇന്‍സ്പെക്ടര്‍ ലീന വര്‍ഗീസിന്റെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇവിടെ വില്‍ക്കാന്‍ വച്ചിരുന്ന ലഡുവില്‍ പുഴുവിനെ കണ്ടെത്തിയത്. മറ്റു ചില സാധനങ്ങളും കേടായതായി കണ്ടെത്തി. പിടിച്ചെടുത്ത സാധനങ്ങളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ബേക്കറിയുടമയ്ക്ക് നോട്ടീസ് നല്‍കി. പത്തനംതിട്ട അനുരാഗ് തീയേറ്ററിന് എതിര്‍വശത്തുള്ള എഎംകെ ബേക്കറിയ്ക്കായുള്ള കടമുറി ആനപ്പാറ സ്വദേശി അസീന മന്‍സിലില്‍ നിസാമിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇവിടെ ഒരുവര്‍ഷത്തിലധികമായി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ റഷീദാ ബീവിയുടെ ഭര്‍ത്താവണ് ബേക്കറി നടത്തുന്നത്. രണ്ടുദിവസം മുമ്പ് ബേക്കറിയില്‍ എത്തിയ ഒരാള്‍ ലഡുവില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് ജില്ലാ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പത്തനംതിട്ട നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. എന്നാല്‍, റെയ്ഡ് നടത്തിയ വിവരം നഗരസഭ അധികൃതര്‍ പുറത്തുവിടാതെ മുക്കിവച്ചിരിക്കുകയായിരുന്നു. 

ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന പുനരാരംഭിച്ചു; പിഴ 15 ലക്ഷം കഴിഞ്ഞു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ സ്‌പെഷല്‍ സ്‌ക്വാഡുകള്‍ പരിശോധന പുനരാരംഭിച്ചു. ഏഴു പ്രത്യേക സ്‌ക്വാഡുകള്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പളളി, ശാസ്‌താംകോട്ട, കൊട്ടാരക്കര, ആയൂര്‍, അഞ്ചല്‍, കൊട്ടിയം, പരവൂര്‍, പാരിപ്പളളി എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയിലെ തിരുവല്ല, അടൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലും എറണാകുളം ജില്ലയിലെ 31 ഹോട്ടലുകളും ഭക്ഷണശാലകളും പരിശോധിച്ചു. ഗുണനിലവാരം പുലര്‍ത്താത്ത നാലു ഹോട്ടലുകള്‍ പൂട്ടിച്ചു. 22 ഹോട്ടലുകള്‍ക്ക്‌ സ്‌ഥിതി മെച്ചപ്പെടുത്താന്‍ നോട്ടീസ്‌ നല്‍കി. ഹോട്ടല്‍ ഉടമകളില്‍നിന്ന്‌ 1,52,500 രൂപ ഈടാക്കി. തിരുവനന്തപുരം ജില്ലയില്‍ മുന്‍പ്‌ അടച്ചുപൂട്ടിയ ഹോട്ടലുകള്‍ തുറക്കാന്‍ ഫുഡ്‌സേഫ്‌റ്റി കമ്മിഷണര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച്‌ ജില്ലാ കലക്‌ടറുടെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും പ്രതിനിധികളും ജില്ലാ ഫുഡ്‌ സേഫ്‌റ്റി ഓഫീസറും അടങ്ങുന്ന സംഘം പരിശോധന നടത്തി.

ഭക്ഷ്യസുരക്ഷാ പരിശോധന കൂടുതല്‍ ശക്തമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന വ്യാപിപ്പിക്കാനും ശക്തമാക്കാനും ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് തീരുമാനിച്ചു. സംസ്ഥാനത്താകമാനം നടന്ന ഒന്നാംഘട്ട പരിശോധനകള്‍ വിജയകരമായ സാഹചര്യത്തിലാണിത്. ഹോട്ടലുകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന പരിശോധനകള്‍ കൂടുതല്‍ മേഖലകളിലേക്കും വ്യാപിപ്പിക്കും. പായ്ക്കറ്റുകളില്‍ വരുന്ന ഭക്ഷ്യോത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കാനും ആവശ്യമെങ്കില്‍ സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്താനുമാണ് തീരുമാനം. പലവ്യഞ്ജന പൊടികള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നതിനും തീരുമാനമുണ്ട്.  ഇതിനുമുന്നോടിയായി കമ്മീഷണറേറ്റിന് കീഴിലുള്ള മുഴുവന്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെയും ജില്ലാ ഡസിഗേ്‌നറ്റഡ് ഓഫീസര്‍മാരുടെയും യോഗവും വിളിച്ച് ചേര്‍ക്കുന്നുണ്ട്. ആഗസ്ത് 6ന് രാവിലെ തൃശ്ശൂര്‍ രാമനിലയത്തില്‍ നടക്കുന്ന യോഗത്തിന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ബിജു പ്രഭാകര്‍, ജോയിന്റ് കമ്മീഷണര്‍ കെ. അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Wednesday, August 1, 2012

"വിവിഐപി കാന്റീനുകള്‍" കാലിത്തൊഴുത്തിനേക്കാള്‍ കഷ്ടം

കൊച്ചി: നഗരത്തില്‍ വിവിഐപികള്‍ ഭക്ഷണംകഴിക്കുന്ന കാന്റീനുകളുടെ അവസ്ഥ കന്നുകാലിത്തൊഴുത്തിനേക്കാള്‍ കഷ്ടമെന്ന് കണ്ടെത്തല്‍. ഹോട്ടലുകളേക്കാള്‍ മോശമായ അന്തരീക്ഷമാണ് ഇത്തരം കാന്റീനുകളിലെന്ന് കണ്ടെത്തിയത് അടുത്തിടെ നടന്ന പരിശോധനയില്‍. "ശുചിത്വഭക്ഷണം-പൗരന്റെ അവകാശം" എന്ന വിഷയത്തില്‍ നഗരസഭ നടത്തിയ സംവാദത്തിലാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശശികുമാറിന്റെ വെളിപ്പെടുത്തല്‍. മുനിസിപ്പല്‍ ചട്ടപ്രകാരമാണ് ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് അനുസരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ അധികാരമുണ്ട്. എന്നാല്‍ ഹോട്ടലുടമകള്‍ പ്രചരിപ്പിക്കുന്നത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് പരിശോധനയ്ക്കുള്ള അധികാരമെന്നാണ്. അടുക്കളയിലെ മാലിന്യം മൂടിയ പാത്രങ്ങളില്‍ സൂക്ഷിക്കുന്ന അഞ്ചു ശതമാനം ഹോട്ടലുകള്‍ മാത്രമാണ് നഗരത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 2006ല്‍ പാസാക്കിയ ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന് മാത്രമാണ് ഭക്ഷണം പരിശോധിക്കാന്‍ അധികാരമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസ്മോന്‍ വാദിച്ചു. ഹോട്ടലുകളെക്കുറിച്ചുള്ള പരാതികള്‍ പറയാനുള്ള ടോള്‍ ഫ്രീ ഫോണ്‍ നമ്പര്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വിപണിയില്‍നിന്ന് ലഭിക്കുന്ന പച്ചക്കറിയും മത്സ്യമാംസാദികളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അസോസിയേഷന്‍ പറഞ്ഞു. നഗരസഭ ഹോട്ടലുകളില്‍ പരിശോധന നടത്തുമ്പോള്‍ ജില്ലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനംകൂടി പ്രയോജനപ്പെടുത്തണമെന്ന് പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ അബ്ദുള്‍ ജലീല്‍ പറഞ്ഞു. ഹോട്ടലുകളില്‍ കുടിവെള്ളം നല്‍കുന്ന പാത്രം വൃത്തിയായി സൂക്ഷിക്കാന്‍ ഉടമകള്‍ തയ്യാറാവണമെന്ന് എറണാകുളം ജില്ലാ റസിഡന്‍സ് അസോസിയേഷന്‍ അപെക്സ് കൗണ്‍സില്‍ പ്രസിഡന്റ് രംഗദാസപ്രഭു പറഞ്ഞു. ഹോട്ടലുകളില്‍ എത്രതവണ പരിശോധനയ്ക്ക് കയറണമെന്ന കാര്യം ആലോചിച്ച് തീരുമാനിക്കണമെന്ന് നഗരസഭ സെക്രട്ടറി അജിത്ത് ബി പാട്ടീല്‍ പറഞ്ഞു. ജില്ലാ ജഡ്ജി പി മോഹന്‍ദാസ് ഉദ്ഘാടനംചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ അഷ്റഫ് വിഷയം അവതരിപ്പിച്ചു. മേയര്‍ ടോണി ചമ്മണി അധ്യക്ഷനായി. അഡ്വ. ജയശങ്കര്‍ സംവാദം നയിച്ചു.
Source:http://www.deshabhimani.com

Kerala Municipal Act empower local bodies to conduct inspections in eateries

The recent raids on hotels and eateries in the city by the food safety authorities and the corporation health squad have revealed that only less than 10 per cent of those in the food industry have proper freezer facilities.
 Only a very few hotels stick to the stipulation that the freezer should be turned under –18 degree Celsius.
 This fact was exposed during a debate on “Hygienic Food Right of The Citizen,” organised by the corporation, on Tuesday. B. Sasi Kumar, health inspector of the corporation said that many hotels, irrespective of their class, lack proper waste disposal facilities. “We found that only less than five per cent hotels have covered bins to collect waste, which is mandatory,” he said.Refuting the claims of the representatives of Kerala Hotel and Restaurants Association (KHRA) that only the Commissionerate of Food Safety officials have the right to raid hotels, Sasi Kumar said: “Under the Kerala Municipal Act, the D&O trade licence is issued to hotels by the local bodies and the relevant rules under it empower local bodies to conduct inspections in eateries”.

Food safety teams deployed to visit hotels

The Commissioner of Food Safety has engaged a team in every district, including the representatives of the District Collector, the District Medical Officer, and the Food Safety Officer, to revisit those eateries and hotels which claimed to have complied with the 30-point guidelines for food safety and standards, issued by the Commissioner. The squads will revisit these eateries and hotels which had earlier been ordered to close during inspections by food safety officials for poor hygiene, to check if these were fit to be re-opened. The food safety officials had inspected 1,081 hotels/eateries across the State and had ordered 66 of these closed for not maintaining hygiene and food safety regulations. In Thiruvananthapuram, a squad led by District Food Safety Officer D. Sivakumar inspected the hotels while in Ernakulam, the inspections were led by a team led by Food Safety Officer K. Ajith Kumar. Of the 10 eateries which were revisited by the officials on Tuesday, only three were found to be complying with all the guidelines. Officials had recommended to the Commissioner of Food Safety that three establishments — Hotel Lakshmi, General Hospital Junction, Thiruvananthapuram; Kudumbasree Canteen, Museum Compound, Thiruvananthapuram; and Cochin Tourist Home, Nalanda Restaurant, at Ernakulam; be allowed to be reopened. Two establishments were ordered to be closed by officials in inspections held in the capital city on the day. These are Salkaram restaurant (inside Ananthapuri auditorium), Jagathy, and Hotel Amaravathi, Pulimoodu.

Steps to enforce Food Safety Act

The Health Department is preparing to embark on a major exercise to prepare a databank or the statistics regarding hotels and other food businesses in the State, as part of implementing the Food Safety and Standards Act, 2006 effectively. Not only would the statistics on hotels and food establishments collected, each of the establishments would be graded into various categories. The Food Safety wing and the Health Department will also come out with detailed and separate guidelines on maintaining food safety and standards for food establishments in rural and urban areas. This was decided at a high-level meeting of food safety and health officials called by Health Minister V.S. Sivakumar here on Tuesday. Ensuring the safety of ethnic food products and maintaining fool-proof standards for food products in rural markets, enhancing the production of safe and pesticide-free food items through scientific farming methods and ensuring the safety of drinking water sources would be given priority when formulating the guidelines for food safety in the rural context.

മരണകാരണം ഷവര്‍മയെന്ന് സംശയം; കൊച്ചിയില്‍ അന്വേഷണം

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച റിട്ട. പ്രൊഫസറുടെ മരണം ഷവര്‍മ കഴിച്ചതുമൂലമാണെന്ന സംശയത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി. എന്നാല്‍ മരണം ഷവര്‍മ കഴിച്ചത് കാരണമാണെന്നതിന് തെളിവുകളൊന്നും ലഭിച്ചില്ല. ഡങ്കിപ്പനിമൂലമാണ് പ്രൊഫസര്‍ മരിച്ചതെന്നാണ് ആസ്​പത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ഷവര്‍മ കഴിച്ച് യുവാവ് മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കൊച്ചിയിലും തെളിവെടുപ്പ് നടത്തിയത്. ജൂലായ് 10 ന് വഴുതക്കാട്ടെ സാല്‍വ കഫെയില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേററ് ആലപ്പുഴ വീയപുരം സ്വദേശി സച്ചിന്‍ റോയ് മാത്യു പിന്നീട് ബാംഗ്‌ളൂരില്‍ മരിച്ചിരുന്നു. ഇവിടെ നിന്ന് ഷവര്‍മ കഴിച്ച ഇരുപതോളം പേര്‍ ഭക്ഷ്യവിഷബാധയേററ് ചികിത്സ തേടിയിരുന്നു.