Ads 468x60px

Saturday, September 29, 2012

Focus on anganwadis, school canteens: Prabhakar

Government’s focus will be on Anganwadis, school canteens and toddy shops to promote a healthy food regime, Commissioner of Food Safety, Biju Prabhakar, has said. He was speaking at a food safety seminar organised by the Federation of Residents’ Association, Thiruvananthapuram (FRAT) at the Press Club on Friday. Attacking the skewed structure of governance itself, he said undue importance was still being proffered to the Survey Department. He said it was essential to keep in mind that there lacked a civic culture in the State. Mr. Prabhakar said the Food Safety and Standards Act was “scientific and pragmatic”. Commenting on some of the recent shut-down cases, he said, “Some of the cases were isolated incidents of negligence.” He also stressed that a number of factors needed to be kept in mind, including false complaints. According to him, over 90 per cent of the complaints made were merely intended to incriminate a business that posed a viable competition. He also responded to a complaint regarding transportation of fish in freezers containing ammonium sulphate, and promised action. Mr. Prabhakar also said certain habits needed to be inculcated at the home level itself, such as not constantly freezing and re-heating the same food and to veer away from food colouring, known to contain carcinogenic compounds.

ജില്ലാആസ്‌പത്രി കാന്റീനില്‍ ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പരിശോധന

പാലക്കാട്: ജില്ലാആസ്​പത്രി കാന്റീനില്‍ വീണ്ടും ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പരിശോധന. വ്യക്തമായ ലേബല്‍വിവരങ്ങളില്ലാത്ത 12പാക്കറ്റ് ബ്രഡ്, 25പാക്കറ്റ് ബണ്‍ എന്നിവ പിടിച്ചെടുത്തു.
നിര്‍മിച്ച തീയതിയോ എത്രദിവസംവരെ ഉപയോഗിക്കാമെന്നോ പാക്കറ്റുകളില്‍ രേഖപ്പെടുത്തിയിട്ടില്ല. ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ജില്ലാ മെഡിക്കല്‍ഓഫീസര്‍ക്ക് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് നടപടി. പിടിച്ചെടുത്ത ബ്രഡിന്റെ സാമ്പിള്‍ കോഴിക്കോട്ടെ ലാബിലേക്ക് പരിശോധനയ്ക്കയച്ചു. പഴക്കമുണ്ടെന്നുകണ്ടാല്‍ വീണ്ടും നടപടിയുണ്ടാകും. വൃത്തിയില്ലെന്ന പരാതിയില്‍ നേരത്തെയും ജില്ലാആസ്​പത്രി കാന്റീനില്‍ ഭക്ഷ്യസുരക്ഷാവിഭാഗം രണ്ടുതവണ പരിശോധന നടത്തിയിരുന്നു. രണ്ട് അടുക്കളകളില്‍ ഒന്ന് പൂട്ടിക്കുകയും ചെയ്തിരുന്നു.
ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ജോസഫ് ഷാജി ജോര്‍ജിന്റെ നിര്‍ദേശപ്രകാരം ഫുഡ് ഇന്‍സ്‌പെക്ടര്‍ സി.എസ്. രാജേഷാണ് പരിശോധന നടത്തിയത്.

ട്രെയിനിലെ കക്കൂസില്‍ ഹല്‍വക്കെട്ടുകള്‍



വടകര: ട്രെയിനിലെ വൃത്തിഹീനമായ കക്കൂസില്‍ കടത്തുകയായിരുന്ന ഹല്‍വക്കെട്ടുകള്‍ യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് റെയില്‍വേ പൊലീസ് പിടികൂടി. വെള്ളിയാഴ്ച ഉച്ചയോടെ കോയമ്പത്തൂരില്‍നിന്നും മംഗലാപുരത്തേയ്ക്ക് പോവുകയായിരുന്ന പാസഞ്ചറിലെ കക്കൂസില്‍ അടുക്കിവച്ച 400 കിലോയോളം വരുന്ന 19 ഹല്‍വക്കെട്ടുകളാണ് പിടിച്ചെടുത്തത്. കനംകുറഞ്ഞ പോളിത്തീന്‍ കവറുകളില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവാണ് കോഴിക്കോട്ടുനിന്നും ഹല്‍വ കയറ്റിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. ട്രെയിനില്‍ അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ലഗേജ് ഉപയോഗിച്ചതിന് ഇയാള്‍ക്കെതിരെ പിഴ ഈടാക്കി വിട്ടയക്കുകയും ചെയ്തു. കോഴിക്കോട്നിന്നും യാത്രക്കാര്‍ വടകര സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

Monday, September 24, 2012

Strict food safety regime soon

A strict food safety regime, where people will not have to be apprehensive about eating out, will be in vogue in the State within three years, Food Safety Commissioner Biju Prabhakar has said. Inaugurating a one-day workshop on ‘streetside vendors and food safety’, jointly organised by the SEWA-Union and the Kerala Street Vendors’ Forum (KSVF) here on Monday, Mr. Prabhakar said the recent happenings in Thiruvananthapuram and elsewhere after the death of one person due to food poisoning had got the public thinking more on the safety aspects of eating out. Hotels had already lost about 60 per cent of their business, according to hotel sources themselves, he said, stating that only few hotels had managed to get back to normal business. A fast food trend that was rapidly catching up in the State had brakes applied on it, though the department had not taken any drastic step other than making clear what the law said. Street vendors or the ‘thattukada’ sector was yet to feel a serious impact of the developments, most probably because there was no stocking of food for the next day. 

Sunday, September 23, 2012

പഴകിയ കേക്ക്‌ വില്‍പന; ബേക്കറി പൂട്ടി സീല്‍ ചെയ്‌തു

കണ്ണൂര്‍: പഴകിയ കേക്ക്‌ വില്‍പന നടത്തിയതുമായി ബന്ധപ്പെട്ടു പരിശോധന നടത്തിയ ആരോഗ്യവകുപ്പ്‌ അധികൃതര്‍ ബേക്കറി പൂട്ടിച്ചു. തെക്കി ബസാറിലെ ഗീത ബേക്കറിയാണു പൂട്ടിച്ചത്‌. കഴിഞ്ഞ ദിവസം ഗീതാബേക്കറിയില്‍ നിന്നും പത്മനാഭന്‍, പ്രദീപന്‍ എന്നിവര്‍ ചേര്‍ന്ന്‌ വാങ്ങിയ ടീ കേക്കാണ്‌ പഴകിയതാണെന്ന്‌ കണ്ടെത്തിയത്‌. കാലപ്പഴക്കത്താല്‍ പൂപ്പല്‍ വന്ന കേക്ക്‌ ഭക്ഷ്യയോഗ്യമല്ലായിരുന്നു. തുടര്‍ന്ന്‌ ഇവര്‍ ഇന്നലെയെത്തി അന്വേഷിച്ചപ്പോള്‍ പഴകിയ കേക്കിന്‌ മുകളില്‍ പുതിയ കേക്കുകള്‍ ഇട്ടതാണു കാരണമെന്നു ഉടമ പറയുകയായിരുന്നുവേ്രത. തുടര്‍ന്ന്‌ ഇവര്‍ തമ്മില്‍ വാക്‌തര്‍ക്കം ഉണ്ടാവുകയും ജനം തടിച്ചു കൂടുകയും ചെയ്‌തു. പിന്നീട്‌ ഫുഡ്‌ സേഫ്‌റ്റി ഓഫീസര്‍ കെ.പി. മുസ്‌തഫയുടെ നേതൃത്വത്തിലെത്തിയ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ ബേക്കറി പൂട്ടി സീല്‍ ചെയ്യുകയായിരുന്നു. കലക്‌ടര്‍, ഡി.എം.ഒ എന്നിവരുമായി ചര്‍ച്ച ചെയ്‌തതിനു ശേഷം അനന്തര നടപടിസ്വീകരിക്കുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഹോട്ടലുകള്‍ക്ക്‌ ആറുമാസത്തിനകം ഗ്രേഡിംഗ്‌

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാനിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്‌ഥാനത്തെ ഹോട്ടലുകള്‍ക്ക്‌ ആറുമാസത്തിനുള്ളില്‍ ഗ്രേഡിംഗ്‌ ഏര്‍പ്പെടുത്താന്‍ തീരുമാനം. ഭക്ഷണത്തിന്റെയും അതു നിര്‍മിക്കുന്ന സാഹചര്യങ്ങളുടെയും അടിസ്‌ഥാനത്തിലാണ്‌ ഒന്നുമുതല്‍ നാലുവരെയുള്ള ഗ്രേഡുകള്‍ ഏര്‍പ്പെടുത്തുന്നത്‌. നിയമം ഫലപ്രദമായി നടപ്പാക്കാന്‍ ഭക്ഷ്യ ഉല്‍പാദന മേഖലകളിലേക്കു കൂടി പരിശോധന വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷിതത്വ നിയമം ഫലപ്രദമായി നടപ്പാക്കുന്നതു സംബന്ധിച്ചു വിവിധ സംഘടനകള്‍ സംയുക്‌തമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉല്‍പ്പാദന രംഗത്ത്‌ മായവും രാസവസ്‌തുക്കളും ചേര്‍ക്കുന്നതിനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു സര്‍ക്കാര്‍ പാരിതോഷികം നല്‍കുമെന്നു മന്ത്രി വി.എസ്‌ ശിവകുമാര്‍ പറഞ്ഞു. മാംസത്തില്‍ മായം കലര്‍ന്നാല്‍ പോലും ഹോട്ടലുടമ ശിക്ഷിക്കപ്പെടുന്ന സ്‌ഥിതിയാണ്‌ ഇപ്പോള്‍. വെറ്ററിനറി സര്‍വകലാശാലയുമായി ചേര്‍ന്ന്‌ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ശാസ്‌ത്രീയ അറവുശാലകള്‍ സ്‌ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും. ആദിവാസി ഊരുകളിലും കാട്ടിലും ആടുമാടുകളെയും കോഴികളെയും വളര്‍ത്തി മീറ്റ്‌ പ്രൊഡക്‌ട്സ്‌ ഓഫ്‌ ഇന്ത്യയ്‌ക്കു വില്‍ക്കുന്ന പദ്ധതിക്കു രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

violation of food safety and standareds act [ Reporter HD]


   

ഭക്ഷ്യ സുരക്ഷാനിയമം സര്‍ക്കാര്‍ അട്ടിമറിക്കുന്നു

കോഴിക്കോട്: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ നിയമം സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി പരാതി. ഹോട്ടലുകളില്‍ നിന്നും പിടിച്ചെടുക്കുന്ന വിഷാംശം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാന്‍ ശാസ്ത്രീയ സംവിധാനങ്ങളൊന്നുമില്ലെന്ന ആരോപണം ശക്തമാവുകയാണ്. വകുപ്പിന് ആവശ്യമായ ഉദ്യോഗസ്ഥരെ നല്കാനും സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഭക്ഷ്യ ഉത്പന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്കുന്ന നടപടികളും എവിടെയുമെത്തിയില്ല.
ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം പഴകിയതും വിഷാംശം കലര്‍ന്നതുമായ ഭക്ഷണം പിടിച്ചെടുക്കുന്ന ഭക്ഷ്യ ഉല്‍പ്പാദന സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പിഴയും ആറ് വര്‍ഷം വരെ തടവുമാണ് ശിക്ഷ. എന്നാല്‍, ഇത് പലപ്പോഴും നടപ്പിലാക്കുന്നില്ല. പിടിച്ചെടുക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ശാസ്ത്രീയമായി പരിശോധിക്കാനുള്ള ആധുനിക ലബോറട്ടറി സംവിധാനം സംസ്ഥാനത്ത് ഇതുവരെയുമായിട്ടില്ല. മനുഷ്യശരീരത്തിന് ഹാനികരമായ നിറങ്ങള്‍, വിഷാംശം, ബാക്ടീരിയ തുടങ്ങിയവയുടെ സാന്നിധ്യം പരിശോധിക്കുന്നതിന് മൈക്രോ ബയോളജി ലാബ് ആവശ്യമാണ്. എന്നാല്‍, സംസ്ഥാനത്തുള്ള മൂന്ന് ലാബുകളിലും ഇതുവരെ ആവശ്യമായ സൌകര്യമെത്തിയിട്ടില്ല.
സംസ്ഥാനത്ത്  ഒട്ടാകെ 60 ഫുഡ് സേഫ്റ്റി ഓഫീസര്‍മാരാണ് ഇപ്പോഴുളളത്. ഹോട്ടലുകളിലും മറ്റും റെയ്ഡ് നടത്താനും ലക്ഷക്കണക്കിന് സ്ഥാപനങ്ങളിലേക്ക് രജിസ്ട്രേഷനും ലൈസന്‍സും  നല്കുന്നതിനും ഇത്രയും ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി കഴിയില്ല. പല ജില്ലകളിലും ഉദ്യോഗസ്ഥര്‍ക്കു വാഹന സൌകര്യം പോലുമില്ല.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ചില തീരുമാനങ്ങളെടുത്തിരുന്നുവെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ഹോട്ടലുകള്‍ക്കു കര്‍ശന ഉപാധികളില്ലാതെ തന്നെ ലൈസന്‍സ് നല്കാന്‍ സര്‍ക്കാര്‍ തന്നെ നിര്‍ദേശം നല്കിയതായും സൂചനയുണ്ട്.
Source: http://www.reporteronlive.com

Thursday, September 20, 2012

He serves as a one-man food safety ‘dept’

The Uttarakhand Government does not look interested in tackling the menace of food adulteration. This is the inference that can be drawn from the State Government’s attitude toward the ‘food safety department.’ In fact, there is no proper “department” in the real sense of the word. There is only one Food Safety Officer (FSO) in the State Capital Dehradun who is single-handedly responsible for collection of samples and sending them to laboratories for testing and that’s all. What’s more, the officer has to pay for the samples from his own pocket and has to bear the other expenses, too, like transportation of samples etc. 
The Food Safety Act has been in effect since August 5, 2011 all over the country. The Central Government notified the State Government way back in 2009 to restructure its food safety department so that it can effectively work according to the new guidelines. But almost three years after that, all the department has is a single Food Safety Officer who has to double up as a porter to carry the samples collected by him apart from doing all the clerical work as well. This officer has no assistant, no vehicle, and no security. The officer has to pay for all the expenses from his own pocket, including the transportation of the samples to the labs and other places. The Government reimburses the money later, but like any other sarkari process, this one too is very slow.

Wednesday, September 19, 2012

Merchants to down shutters on October 3

Merchants organised under the banner of the Kerala Vyapari Vyvasayi Ekopana Samithi (KVVES) will go on a strike on October 3 in protest against the alleged harassment by officials and seeking changes in the law governing food safety. T. Naziruddin, president of the samithi, in a statement here on Tuesday, alleged that though the Centre had postponed the enforcement of the provisions of the food safety Act, overzealous officials were persecuting merchants misusing its provisions.Merchants would keep shops closed on October 3 and organise demonstrations in front of food safety offices at all district headquarters.
Source:http://www.thehindu.com

ബിരിയാണിയിൽ പല്ലിവാൽ

ആറ്റിങ്ങൽ: സ്കൂൾ വിദ്യാർത്ഥിക്ക് നൽകിയ ബിരിയാണിയിൽ പല്ലിയുടെ വാൽ കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാരും മുൻസിപ്പാലിറ്റിയും ചേർന്ന് ഹോട്ടൽ പൂട്ടിച്ചു. ആറ്റിങ്ങൽ കിഴക്കേ നാലുമുക്കിലെ അൽ രാജ് എന്ന ഹോട്ടലിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബിരിയാണിയിൽ പല്ലി വാൽ കണ്ടെങ്കിലും വിദ്യാർത്ഥിയായതിനാൽ പ്രശ്നം ആരുമറിയാതെ ഒതുക്കാനായിരുന്നു ഹോട്ടൽ അധികൃതരുടെ നീക്കം. എന്നാൽ തൊട്ടടുത്തിരുന്ന ഓട്ടോ ഡ്രൈവർമാർ ഇത് പൊലീസിനേയും മുൻസിപ്പാലിറ്റി അധികൃതരേയും അറിയിക്കുകയായിരുന്നു. അധികൃതരെത്തി ഹോട്ടൽ പൂട്ടിച്ചു. നേരത്തെ ഭക്ഷ്യസുരക്ഷാ അധികൃതർ പൂട്ടിച്ച ഹോട്ടലാണ് രണ്ടാമതും തുറന്ന ശേഷം പല്ലി വാൽ കണ്ടെത്തുന്നത്. 
Source:http://news.keralakaumudi.com

ആപ്പിള്‍കഴിച്ച്‌ വിഷബാധ; ഒരു വീട്ടിലെ മൂന്നുപേര്‍ ചികിത്സതേടി

പത്തനംതിട്ട: ആപ്പിള്‍ കഴിച്ച്‌ വിഷബാധയേറ്റ്‌ ഒരുകുടുംബത്തിലെ മൂന്ന്‌ പേര്‍ ചികില്‍സ തേടിയതിനെതുടര്‍ന്ന്‌ നഗരത്തിലെ പഴക്കടകളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യേഗസ്‌ഥര്‍ പരിശോധന നടത്തി. നഗരത്തിലെ അഞ്ചോളം ഹോള്‍സെയില്‍ വിപണന കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പരിശോധനയില്‍ റെഡ്‌ഗോള്‍ഡ്‌ ഇനത്തില്‍പ്പെട്ട ആപ്പിളുകളിലാണ്‌ വിഷബാധയ്‌ക്ക് കാരണമായ മായംകണ്ടെത്തിയത്‌. അകക്കാമ്പിനോട്‌ ചേര്‍ന്ന്‌ ചുവപ്പു നിറത്തിലുള്ള പാട ആപ്പിളിന്റെ ഉള്‍ഭാഗം മുഴുവന്‍ വ്യാപിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. ഇത്തരത്തിലുള്ള ആപ്പിള്‍ വില്‍ക്കാന്‍ പാടില്ലെന്ന്‌ ആരോഗ്യവിഭാഗം അധികൃതര്‍ വ്യാപാരികള്‍ക്ക്‌ കര്‍ശന നിര്‍ദേശം നല്‍കി. ആപ്പിളിന്റെ സാമ്പിളുകളും ശേഖരിച്ചു. ഇത്‌ തിരുവനന്തപുരം പാറ്റൂരുള്ള ചീഫ്‌ അനലിസ്‌റ്റ്്‌ ലാബിലേക്ക്‌ പരിശോധനക്കായി അയക്കും. കഴിഞ്ഞ ദിവസം പഴയ സ്വകാര്യ ബസ്സ്റ്റാന്‍ഡിലെ വഴിയോര കച്ചവടക്കാരന്റെ പക്കല്‍നിന്നു വാങ്ങിയ റെഡ്‌ഗോള്‍ഡ്‌ ഇനത്തില്‍പ്പെട്ട ആപ്പിള്‍ കഴിച്ചായിരുന്നു കൊത്തുവാല്‍ വീട്ടില്‍ യാസീന്‍(42) ഭാര്യ സജി (31)മകള്‍ നസീഹാ(6)എന്നീവര്‍ക്ക്‌ ദേഹാസ്വസ്‌ഥ്യം ഉണ്ടായത്‌. തുടര്‍ന്ന്‌ ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലായിരുന്നു നടപടി. ഭക്ഷ്യസുരക്ഷാ വിഭാഗം പത്തനംതിട്ട സര്‍ക്കിള്‍ ഉണ്ണികൃഷ്‌ണന്‍, നഗരസഭ ഫുഡ്‌ ഇന്‍സ്‌പെക്‌ടര്‍ ലെനിവറുഗീസ്‌ എന്നിവര്‍ പരിശോധനയ്‌ക്ക് നേതൃത്വം നല്‍കി.

Sunday, September 16, 2012

ഭക്ഷ്യസുരക്ഷയ്ക്ക് പെണ്‍ചിട്ട

Source: http://www.manoramaonline.com/

വിളമ്പാനുള്ള ഉഴുന്നുവടകള്‍ ഹോട്ടലിലെ അഴുക്കുപിടിച്ചു കറുത്ത മതിലിനോടു ചേര്‍ത്തു കൂട്ടിയിടുന്നതു കണ്ട്, എന്റെ ദൈവമേ എന്നു വിളിച്ചുപോയത് ഈ ഫുഡ് ഇന്‍സ്‌പെക്ടറിലെ വീട്ടമ്മമനസ്സാണ്. ഏതു പദവിയിലെത്തിയാലും സ്ത്രീ അടിസ്ഥാനപരമായി വീട്ടമ്മയാണ് എന്നു വിശ്വസിക്കുന്നതുകൊണ്ട്, ചെയ്യുന്ന ജോലി വീടുമായി ഏറെ ബന്ധപ്പെട്ടതായതുകൊണ്ട് കൊല്ലത്തെ ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ എ.കെ. മിനിക്ക് ഇങ്ങനെ സങ്കടപ്പെടാതിരിക്കാനായില്ല. പച്ചക്കറികള്‍ ഉപ്പുവെള്ളത്തിലിട്ടുവച്ച്, രണ്ടോ മൂന്നോ തവണ കഴുകി പാചകത്തിനെടുക്കുന്ന വീട്ടമ്മ, പച്ചക്കറികള്‍ കഴുകാതെ സാലഡ് പോലും ഉണ്ടാക്കിക്കളയുന്ന ഹോട്ടല്‍ തൊഴിലാളികള്‍ക്കുമുന്നില്‍ അന്തംവിട്ടതും അതുകൊണ്ടാണ്.
സംസ്ഥാനത്തു ജില്ലാതലത്തില്‍ ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കു നേതൃത്വം നല്‍കുന്നവരില്‍ സ്ത്രീകള്‍ കുറവാണെങ്കിലും മിനിക്ക് ഈ മേഖല അപരിചിതമല്ല. 25 കൊല്ലമായി രംഗത്തുള്ള അവര്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരം പരിശോധനകള്‍ കര്‍ശനമാക്കിയ ഇക്കാലയളവിലും സജീവം. അഴുക്കുചാലും നാലുമാസത്തോളം പഴകിയ പാലും ഒരിക്കലും കഴുകാത്ത ഗ്രൈന്‍ഡറുമൊക്കെയായി ഹോട്ടലുകള്‍ അടുക്കളയില്‍ അരങ്ങു തകര്‍ക്കുമ്പോള്‍ അവയ്‌ക്കെതിരെ പ്രവര്‍ത്തിക്കാനായതിലെ സന്തോഷം പക്ഷേ ഫുഡ് ഇന്‍സ്‌പെക്ടറുടേതല്ല, വീട്ടമ്മയുടേതുതന്നെ.

Tuesday, September 11, 2012

Emulating Dubai-model food safety a ‘ridiculous’ idea, says WHO expert

“There is no dearth of rules, regulations or laws in India to protect the health of consumers or to ensure fair practices in the food trade. But, laxity or some sort of `misfiring’ at the implementation level has been identified as the key problem facing the State in terms of food safety,’’ says Dr N. Anandavally, Food Safety Consultant of the World Health Organisation.Talking to The Hindu, Dr Anandavally who is also a member of many expert committees of the WHO and Food and Agriculture Organisation (FAO), said the reported move to emulate Dubai-model food safety in Kerala was nothing short of a ‘ridiculous’ idea.Dr Anandavally, who had reviewed the food safety regulations of Dubai Municipality in 2009 and had trained many a senior official at the municipality, says that the rules and regulations in India are more science-based than that of the small Emirate.She said the food safety rules and regulations in India were developed after continuous monitoring, review and expert consultations over a period of nine years and are at par with that of any developed country. “We have got extra strong teeth, but lack of will and effort to make an effective grind with it is the problem with us, ultimately making a mockery of the entire system itself,’’ she adds. 

Sunday, September 9, 2012

രണ്ട് ഹോട്ടലുകള്‍ക്ക് പിഴ തമ്പാനൂര്‍ ഇന്ത്യന്‍ കോഫി ഹൗസും ചാല മുബാറക്കും പൂട്ടി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ കമ്മീഷന്റെ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് തമ്പാനൂര്‍ ഇന്ത്യന്‍കോഫി ഹൗസും ചാല മുബാറക്ക് ഹോട്ടലും പൂട്ടി. രണ്ട് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.
തമ്പാനൂരിലെ ഇന്ത്യന്‍ കോഫി ഹൗസിന്റെ അടുക്കള കണ്ട് പരിശോധനാസംഘം ഞെട്ടി. ഭക്ഷ്യസാധനങ്ങള്‍ക്കിടയിലൂടെയാണ് എലി, പെരുച്ചാഴി എന്നിവയുടെ സഞ്ചാരം. അടുക്കള വൃത്തിഹീനമായിരുന്നു. അടുക്കള പെരുച്ചാഴി തുരന്നിട്ട നിലയിലുമായിരുന്നു. അടുക്കളയിലുള്ള ഭക്ഷ്യസാധനങ്ങള്‍ കാക്ക കൊത്തിക്കൊണ്ടുപോകുന്നതും പരിശോധനാസംഘം കണ്ടു. ചാല മുബാറക്കില്‍ ഈച്ചശല്യമായിരുന്നു. കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം സൂക്ഷിച്ച ടാങ്കിലും ഈച്ചയെ കണ്ടെത്തി. ഇവിടത്തെ മീന്‍കറി ഉപയോഗശൂന്യമായിരുന്നു. പൂട്ടിയ രണ്ട് കടകള്‍ക്കും നോട്ടീസ് നല്‍കി. സാഹചര്യം മെച്ചപ്പെടുത്തിയശേഷം വീണ്ടും പരിശോധന നടത്തിയ ശേഷമേ ഈ ഹോട്ടലുകള്‍ തുറക്കാന്‍ അനവദിക്കുകയുള്ളൂവെന്ന് ഫുഡ്‌സേഫ്ടി ജില്ലാ ഡെസിഗ്‌നേറ്റഡ് ഓഫീസര്‍ ഡി. ശിവകുമാര്‍ പറഞ്ഞു. തമ്പാനൂരിലെയും സ്റ്റാച്യുവിലെയും രണ്ട് ഹോട്ടലുകള്‍ക്ക് പിഴ ചുമത്തി. പരിശോധനയ്ക്ക് ഫുഡ്‌സേഫ്ടി ഓഫീസര്‍മാരായ ഗോപിനാഥന്‍ നായര്‍, അജയകുമാര്‍, ഭൂസുധ, ജോണ്‍ വിജയകുമാര്‍, വിനോദ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

State eyes Dubai model to ensure food safety

The State Food Safety wing is looking to the Dubai Municipality Food Control Department to help it develop food safety manuals and food inspection checklists so that the food safety initiatives here can be made more scientific and standardised. The Dubai Municipality Food Control Department is already in talks with the Food Safety wing here on developing safety guidelines which are totally science-based and in drawing up a programme for the surveillance of food-borne illnesses.A formal collaboration with the Dubai municipality for initiatives in improving food safety is also being contemplated, said Biju Prabhakar, Commissioner of Food Safety.“We thought of seeking the assistance of Dubai Municipality Food Control Department because even though their food safety initiative is fairly nascent, it is fully backed by science, is well-streamlined and has found considerable acceptance in the food industry too,” Mr. Prabhakar said. Bobby Krishna, Senior Food Studies Officer in the Food Control Department of Dubai Municipality, told The Hindu here on Saturday that food safety was a global concern and had to be approached in a larger perspective, as a crucial component of public health, and a vital element of economy, especially with Kerala exploring its tourism potential in a big way.

Thursday, September 6, 2012

സ്‌പെഷല്‍ സ്‌ക്വാഡുകള്‍ 'ആവിയായി' പഴകിയ ഭക്ഷണം ഇപ്പോഴും റെഡി

കോട്ടയം: ഷവര്‍മ ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ ഭക്ഷ്യവസ്‌തുക്കളിലെ മായം പരിശോധിക്കാന്‍ രൂപീകരിച്ച സ്‌പെഷല്‍ സ്‌ക്വാഡുകള്‍ പിരിച്ചുവിട്ടു. മായം കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ പരിശോധനയ്‌ക്ക് അയച്ച ഭക്ഷ്യവസ്‌തുക്കളുടെ പരിശോധന ഫലം വൈകുന്നതിനു പിന്നാലെയാണ്‌ സക്വാഡുകളും ഇല്ലാതായിരിക്കുന്നത്‌. പരിശോധനകള്‍ നിലച്ചതോടെ ഹോട്ടലുകളില്‍ തോന്നിയ രീതിയില്‍ ഭക്ഷണം വില്‍ക്കാന്‍ ആരംഭിച്ചിരിക്കുകയാണെന്ന്‌ പരാതിയുണ്ട്‌. പല ഹോട്ടലുകളിലും ഇപ്പോള്‍ പഴയതിനേക്കാള്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്‌ ഭക്ഷ്യവസ്‌തുക്കള്‍ വിറ്റഴിക്കുന്നത്‌. പരിശോധനയ്‌ക്ക് ആരുമെത്തില്ലെന്ന്‌ ഉറപ്പുള്ളതാണ്‌ കാരണം.ഷവര്‍മ ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ ജില്ലയില്‍ ഫുഡ്‌ സേഫ്‌റ്റി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ജില്ലയില്‍ ചങ്ങനാശേരിയിലും പാലായിലുമായി രണ്ട്‌ ഹോട്ടലുകള്‍ പൂട്ടിക്കുകയും അമ്പതോളം ഹോട്ടലുകള്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ കണ്ടെത്തുകയും ചെയ്‌തിരുന്നു. ഇത്തരം ഹോട്ടലുകള്‍ തുടര്‍ന്ന്‌ ഏഴ്‌ ദിവസം മുതല്‍ 14 ദിവസങ്ങള്‍ക്കുളളില്‍ വൃത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. നോട്ടീസ്‌ നല്‍കിയിരുന്നതനുസരിച്ചാണോ പിന്നീട്‌ സ്‌ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ അന്വേഷിക്കാന്‍ പോലും ഉദ്യോഗസ്‌ഥര്‍ എത്തിയില്ലത്രേ.പഴയതിനേക്കാള്‍ മോശമായ അന്തരീക്ഷത്തിലാണ്‌ പല ഹോട്ടലുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌.ഇപ്പോള്‍ പേരിനെങ്കിലും പരിശോധനകള്‍ നടക്കുന്നത്‌ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ മേല്‍നോട്ടത്തിലാണ്‌. എന്നാല്‍, പരിശോധിക്കാമെന്നല്ലാതെ പിഴ ഈടാക്കാനോ മറ്റ്‌ നടപടികള്‍ സ്വീകരിക്കാനോ ഇവര്‍ക്ക്‌ അധികാരമില്ല. പകരം നടപടി സ്വീകരിക്കേണ്ട ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ജീവനക്കാരുടെയും വാഹനങ്ങളുടെയും ക്ഷാമം വിലങ്ങുതടിയായിട്ടുണ്ട്‌.

Tuesday, September 4, 2012

Sachin Mathews death: Chargesheet yet to be filed

More than a month has passed since Arabian dish ‘shawarma’ metamorphosed from a tasty fast food to a deadly dish.Sachin Roy Mathew, a student in Bangalore, lost his life allegedly after consuming ‘shawarma’ from Salwa Cafe in Vazhuthacaud on July 11.The office of the Commissioner of Food Safety rose to the occasion with several raids, closures, introduction of toll free number to lodge complaint etc. However, they are yet to file a chargesheet on Sachin’s death.More than a dozen people were hospitalised after consuming ‘shawarma’ from Salwa Cafe on July 10. Food Safety officers said that they could not collect the ‘shawarma’ samples as the issue came out only three days later.“By that time they disposed off. So we could not collect samples,” said D Sivakumar, designated officer, Food Safety, here.A team of Food Safety officials visited Sachin’s hometown in Mavelikkara and Bangalore, where he was pursuing management studies. Surprisingly, the officials have not collected the post-mortem report or chemical analysis report so far.“We only have oral evidence from other victims of food poisoning. Most of them suffered grave injuries and were hospitalised for more than a week. We are preparing the chargesheet to file a case under the Food Safety and Standards Act,” Sivakumar said. Meanwhile, the Museum police, which is probing into the food poisoning incident, received the post-mortem report. “The report said that it was an unnatural death and points to food poisoning. The exact cause could be found out only after getting the chemical analysis report. We have written to Kalasipalayam police station in Bangalore to get the chemical analysis report,” Museum police informed.They said that Abdul Khader, owner of Salwa Cafe, was denied bail. “Section 304 of the IPC has been charged against Khader. We have collected evidence from Sachin’s parents, his friend who accompanied him to buy ‘shawarma’ and other victims of food poisoning,” the Museum police said.
In the last one month, the Office of the Commissioner of Food Safety closed down and issued improvement notices to as many as 49 hotels in the state.This include 20 hotels here, six each in Pathanamthitta and Ernakulam, eight in Thrissur, four in Kozhikode, two in Palakkad and three in Kollam. 

The Food Safety Commissioner did not have the authority to order the closure of a hotel - says Kerala Hotel and Restaurant Association

Restaurateurs under the banner of the Kerala Hotel and Restaurant Association will organise a dharna in front of the Secretariat on Tuesday to protest against what the association terms the ‘harassment’ suffered by hotel owners at the hands of the officials of the Food Safety Commissioner’s office. Association general secretary Jose Mohan told a press conference here on Monday that they were not against lawful safety inspections. The Food Safety Commissioner had ordered closure of many hotels on the ground that they did not meet the relevant norms of the food safety act, though he did not have the authority to order the closure of a hotel, he said.
Association treasurer Moideenkutty Haji said that the present mode of operations of the Food Safety Commissioner would result in the throttling of the hotel and restaurant industry in Kerala. 

ഐസ്ക്രീമെന്ന പേരില്‍ വിറ്റഴിക്കുന്നത് ഫ്രോസന്‍ ഡെസേര്‍ട്ട്

ഐസ്ക്രീം എന്ന പേരില്‍ സംസ്ഥാനത്ത് പല കമ്പനികളും വില്‍ക്കുന്നത് ഫ്രോസന്‍ ഡെസേര്‍ട്ടുകള്‍. ഉത്പ്പന്നത്തിന്‍റെ ബ്രാന്‍ഡ് നെയിം മാത്രം നല്‍കിയാണ് ഐസ്ക്രീം കമ്പനികള്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡയറി ഡിപ്പാര്‍ട്ട്മെന്‍റ് ആരോഗ്യവിഭാഗത്തിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും നടപടികള്‍ ഫുഡ് സേഫ്റ്റി കമ്മിഷണറുടെ ഓഫിസും ജില്ലാ ഫുഡ് ഇന്‍സ്പെക്റ്റര്‍മാരും അട്ടിമറിക്കുകയാണെന്ന് ആക്ഷേപം. പാലില്‍ നിന്ന് ക്രീം സെപ്പറേഷന്‍ മെതേഡിലൂടെ വേര്‍തിരിച്ചെടുക്കുന്ന ക്രീം അഥവാ മില്‍ക് ഫാറ്റ് ഉപയോഗിച്ചാണ് ഐസ്ക്രീം നിര്‍മിക്കേണ്ടത്. വിദേശ രാജ്യങ്ങളില്‍ ഐസ്ക്രീം നിര്‍മിക്കുന്നതു സംബന്ധിച്ച് കൃത്യമായ സ്റ്റാന്‍ഡേഡ് നിര്‍ണയിച്ചിട്ടുണ്ട്. ഇതു പ്രകാരം 10% മില്‍ക്ക് ഫാറ്റും 6% നോണ്‍ ഫാറ്റ് മില്‍ക്ക് സോളിഡും ഐസ്ക്രീമിലുണ്ടാകണം. ഈ അളവില്‍ കുറഞ്ഞാല്‍ അതു ഫ്രോസന്‍ ഡെസേര്‍ട്ടായാണു പരിഗണിക്കുക.

Monday, September 3, 2012

Food ingredients’ list yet to be displayed in hotels

Even as most of the hoteliers and restaurant owners in the city have started displaying price list of foods, they are yet to comply with the provisions of the Food Safety Regulations for exhibiting ingredients used in their food.As per the provision of the Act, the seller of the food articles is bound to display the ingredients used in foods being sold.High Court lawyer Basil Attipetty, who had obtained an order from the consumer court for enforcing the rules relating to display of price lists, said that the regulations had made it mandatory for sellers of any food stuff to display its ingredient list in their shops.He said that the High Court had recently emphasised the need for regulating the prices of even hotel foods and thereby preventing fleecing by hoteliers.
Mr. Attipetty said that the Ernakulam Consumer Disputes Redressal Forum had also ordered displaying of price lists of food stuff in terms of the Kerala Food Stuffs (Display of Prices by Catering Establishment) Order, 1977.He said that some of the hotels were yet to exhibit the price list of food stuff in compliance with the forum’s order.He had contended that as per the order, the police and local bodies and civil supplies department had the power to direct hotels and restaurants to display the price list of food stuffs.The forum had also directed the Kochi City Police Commissioner and Superintendent of Police, Aluva Rural, to file a report after implementing the order of the forum.He pointed out that the police officers were yet to file a report on the compliance of the directive.The High Court had also expressed its concern over the soaring prices of hotel foods and suggested bringing in a law to hold the price line of hotel food. 

Sunday, September 2, 2012

കേക്കില്‍ പാറ്റ: തിരുവനന്തപുരത്ത് ബേക്കറി പൂട്ടി

തിരുവനന്തപുരം: കേക്കില്‍ പാറ്റയെ കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരത്തിലെ പ്രസിദ്ധമായ ബേക്കറി ആംബ്രോസിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടപ്പിച്ചു. വാന്റോസ് ജംക്ഷനിലെ കേക്ക് നിര്‍മാണ യൂണിറ്റും പൂട്ടി മുദ്രവച്ചു. കേക്ക് ഉല്‍പ്പാദനത്തില്‍ പാലിക്കുന്ന ശുചിത്വവും മറ്റു നിര്‍ദേശങ്ങളും പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷമേ ഇനി യൂണിറ്റ് തുറക്കാന്‍ അനുവദിക്കുകയുള്ളൂ എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാറ്റയെ കണ്ടെത്തിയ കേക്ക് വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ കേക്കിന്റെ ബാച്ചില്‍ നിര്‍മിച്ച കേക്കുകള്‍ ഇനി വില്‍ക്കരുതെന്നും വിറ്റത് തിരിച്ചെടുക്കണമെന്നും ബേക്കറിക്ക് കര്‍ശന നിര്‍ദേശം നല്‍കി.
ആംബ്രോസിയ ബേക്കറിയില്‍ മാത്രം ലഭിക്കുന്ന ചോക്കോ ചിപ്പ് മഫിന്‍ എന്ന കേക്കിന്റെ പായ്ക്കറ്റിലാണ് ബേക്ക് ചെയ്ത നിലയില്‍ പാറ്റയെ കണ്ടെത്തിയത്. കേശവദാസപുരം കോ-ഓര്‍ഡിയല്‍ ഫ്‌ളാറ്റ് 2 സിയില്‍ താമസിക്കുന്ന സുരേഷ് ബല്‍രാജിനാണ് പട്ടം സ്‌പെന്‍സറിലുള്ള ആംബ്രോസിയ ഔട്ട്‌ലെറ്റില്‍ നിന്ന് ഈ കേക്ക് ലഭിച്ചത്.

http://www.manoramaonline.com

Saturday, September 1, 2012

ഭക്ഷ്യ സുരക്ഷയില്‍ സര്‍ക്കാര്‍ മായം ചേര്‍ക്കുന്നു

ഹോട്ടല്‍ 'റെയ്ഡിന്' ഹോട്ടലുടമകളുടെ സ്‌ക്വാഡ്‌

മലപ്പുറം: ഹോട്ടലുകളില്‍ 'റെയ്ഡ് നടത്തി പിഴയീടാക്കാന്‍ ഹോട്ടലുടമാ സംഘത്തിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് വരുന്നു. വൃത്തിയുടെയും ഗുണനിലവാരത്തിന്റെയും കാര്യത്തില്‍ ജില്ലയിലെ ഹോട്ടലുകളെ സംസ്ഥാനത്തെ നമ്പര്‍ വണ്‍ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ മുന്നിട്ടിറങ്ങുന്നത്. ഈ മാസം പകുതിയോടെ മലപ്പുറം നഗരസഭയിലെ ഹോട്ടലുകളില്‍ നടത്തുന്ന പരിശോധനയോടെ സംഘടനയുടെ നേതൃത്വത്തിലുള്ള ഹോട്ടല്‍ നിലവാരമുയര്‍ത്തല്‍ യജ്ഞത്തിനു തുടക്കമാകും. സംഘടനാ പ്രതിനിധികള്‍, ഭക്ഷ്യസുരക്ഷ-ആരോഗ്യ വകുപ്പുകളിലെ ഒന്നുവീതം ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകന്‍ എന്നിവരുള്‍പ്പെട്ട സ്‌ക്വാഡ് ആണ് പരിശോധനയ്ക്കിറങ്ങുന്നത്. ഒന്നാംഘട്ട പരിശോധനയില്‍ പിഴയീടാക്കില്ല. പോരായ്മകളും പ്രശ്‌നങ്ങളും ഹോട്ടല്‍ നടത്തിപ്പുകാരെ പറഞ്ഞു ബോധ്യപ്പെടുത്തുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. നിര്‍ദേശങ്ങളടങ്ങിയ ലഘുലേഖകളും നല്‍കും. തുടര്‍ന്നുള്ള ഘട്ടങ്ങളിലാണ് മുന്‍കൂട്ടി അറിയിക്കാതെ പ്രത്യേക സ്‌ക്വാഡ് ഹോട്ടല്‍ പരിശോധനയ്‌ക്കെത്തുക.