Ads 468x60px

Friday, March 6, 2015

മുയലിനെ കൊല്ലാന്‍ നിയമമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മുയല്‍ വളര്‍ത്തല്‍ കാര്‍ഷിക വൃത്തിയായി പരിഗണിക്കാന്‍ കഴിയില്ലെന്നും മുയലുകളെ കൊല്ലാന്‍ രാജ്യത്തെ നിയമം അനുവദിക്കുന്നില്ലെന്നും കേന്ദ്ര കൃഷി വകുപ്പു സഹമന്ത്രി സഞ്ജീവ് കുമാര്‍ ബല്ല്യാണ്‍ അഡ്വ. ജോയ്സ് ജോര്‍ജ് എംപിയെ അിറിയിച്ചു. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് ആക്റ്റിലെ സി ആന്‍ഡ് ബി ഭാഗം ഉദ്ധരിച്ചാണു മന്ത്രി ഇക്കാര്യം ലോക്സഭയെ അിറിയിച്ചത്.
പോത്ത്, ആട്, പന്നി, കന്നുകാലികള്‍, കോഴി, മീന്‍ എന്നിവയെ മാത്രമേ ഭക്ഷണാവശ്യത്തിനായി കൊല്ലാന്‍ പാടുള്ളൂയെന്നും മുയല്‍ പട്ടികയിലില്ലെന്നും മന്ത്രി അിറിയിച്ചു.
Source: http://metrovaartha.com