Source:http://news.keralakaumudi.com
തിരുവനന്തപുരം:14 March 2014
സ്റ്റാച്യുവിലെ കേരള ഹൗസ് ഹോട്ടലില്‍ നിന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ മാസങ്ങളോളം പഴക്കമുള്ളതും ദുര്‍ഗന്ധം വമിക്കുന്നതുമായ മീന്‍, ഇറച്ചി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തു. പഴകിയ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതായി ഇന്നലെ വീണ്ടും പരാതി കിട്ടിയതിനെത്തുടര്‍ന്നായിരുന്നു പരിശോധന. ഒന്നാം നിലയില്‍ സൂക്ഷിച്ചിരുന്ന ഫ്രീസര്‍ തുറന്നപ്പോഴേ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നുവെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാസങ്ങളോളം പഴക്കമുള്ള മീന്‍, ഇറച്ചി, ഏത്തപ്പഴം എന്നിവ കാണപ്പെട്ടു. പഴവര്‍ഗങ്ങള്‍ പൂപ്പല്‍ പിടിച്ച് ഉപയോഗശൂന്യമായിരുന്നു. ഉപയോഗിച്ച എണ്ണയും സൂക്ഷിച്ചിരുന്നു. ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിച്ചിരുന്നിടത്ത് എലി, പാറ്റ, പല്ലി എന്നിവയെ കാണാമായിരുന്നു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമായിരുന്നില്ല സാധനങ്ങള്‍ സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹോട്ടല്‍ കൈയോടെ പൂട്ടി 50,000 രൂപയെങ്കിലും പിഴയിടാനുള്ള നിയമ ലംഘനങ്ങളുണ്ടായിട്ടും, ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. ശുചിത്വം പാലിക്കാന്‍ ഹോട്ടലിനെ ഉപദേശിക്കാനും എന്തെങ്കിലും പിഴയൊടുക്കാനും ജില്ലാ ഫുഡ് സേഫ്ടി ഓഫീസറോട് ശുപാര്‍ശ ചെയ്യുകമാത്രമേ ചെയ്തിട്ടുള്ളു. ജില്ലാ ഫുഡ് സേഫ്ടി ഓഫീസറാകട്ടെ സ്ഥലത്തില്ലതാനും.

No comments:
Post a Comment