Ads 468x60px

Thursday, October 16, 2014

ലൈസന്‍സും രജിസ്ട്രേഷനും ഇനിമുതല്‍ ഓണ്‍ലൈന്‍

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം എല്ലാ ഭക്ഷ്യ വ്യാപാരികളും എടുക്കേണ്ട ലൈസന്‍സും രജിസ്ട്രേഷനും ഇനിമുതല്‍ ഓണ്‍ലൈനായും അക്ഷയ സെന്‍ററുകളും വഴിയും നല്‍കും. ഈമാസം 17 മുതലാണു സംവിധാനം നിലവില്‍ വരിക. ഇതിന്‍റെ നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. ഇതുപ്രകാരം പുതിയ ലൈസന്‍സ്, രജിസ്ട്രേഷന്‍ എടുക്കുന്നതിനും പുതുക്കുന്നതിനും നേരത്തെ എടുത്ത ലൈസന്‍സുകള്‍ ഓണ്‍ലൈനാക്കുന്നതിനും സമീപത്തെ അക്ഷയ സെന്‍ററുമായി ബന്ധപ്പെടാം. പുതിയ അപേക്ഷകള്‍ ഇന്‍റര്‍നെറ്റ് സൗകര്യമുള്ള ഏതു കംപ്യൂട്ടറില്‍ നിന്നും http://foodlicensing.fssai.gov.in എന്ന അഡ്രസില്‍ ലോഗിന്‍ ചെയ്തു സമര്‍പ്പിക്കാം. 
ഇപ്പോള്‍ ലൈസന്‍സ്, രജിസ്ട്രേഷന്‍ എടുത്തവര്‍ അതിന്‍റെ കാലാവധി കഴിയുന്നതിനു 30 ദിവസം മുമ്പുതന്നെ അക്ഷയ സെന്‍ററുകളുമായി ബന്ധപ്പെട്ടു ലൈസന്‍സ് പുതുക്കണമെന്നു ഫുഡ് സേഫ്റ്റി കമ്മിഷണര്‍ അറിയിച്ചു. അല്ലെങ്കില്‍ 100 രൂപവീതം ഫൈന്‍ നല്‍കേണ്ടി വരും. ലൈസന്‍സ്, രജിസ്ട്രേഷന്‍ അക്ഷയ വഴി നല്‍കുന്നതിന്‍റെ ഉദ്ഘാടനം നാളെ ഭക്ഷ്യദിനത്തോടനുബന്ധിച്ചു കനടക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും. നാളെമുതല്‍ ഫുഡ് സേഫ്റ്റി ഓഫിസുകളില്‍ ലൈസന്‍സ്, രജിസ്ട്രേഷനുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ അറിയിച്ചു.
Source:http://metrovaartha.com

No comments:

Post a Comment