Ads 468x60px

Monday, December 29, 2014

നിയമമുണ്ട്,നിയമനമില്ല; എന്ത് ഭക്ഷ്യസുരക്ഷ?

ക ​ണ്ണൂർ​:​ ​ഭ​ക്ഷ്യ​ ​സു​ര​ക്ഷാ​ ​നി​യ​മം​ ​നി​ല​വിൽ​ ​വ​ന്നി​ട്ടും​ ​സംസ്ഥാനത്ത് അത് നടപ്പാക്കാൻ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തിൽ​ ​അനാസ്ഥ തുടരുന്നു.​ 2006ൽ​ ​പാർ​ല​മെ​ന്റ് ​പാ​സാ​ക്കി​യ​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​നി​യ​മ​പ്ര​കാ​ര​മാ​ണ് ​ഭ​ക്ഷ്യ​സു​ര​ക്ഷ​യും​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​ഗു​ണ​നി​ല​വാ​ര​വും​ ​ഉ​റ​പ്പാ​ക്കാൻ​ ​ ​പ്ര​ത്യേ​ക​ ​വ​കു​പ്പ് ​രൂ​പീ​ക​രി​ച്ച​ത്.​ നി​യ​മം ​ന​ട​പ്പാക്കാൻ​ ​സം​സ്ഥാ​ന​ ​ത​ല​ത്തിൽ​ ​ഫു​ഡ് ​സേ​ഫ്റ്റി​ ​ക​മ്മി​ഷൻ​ ​​ഉ​ണ്ട്.​ ​ഓ​രോ​ ​മേ​ഖ​ല​യിലും ​ആദ്യം 68​ ​ഫു​ഡ് ​സേ​ഫ്റ്റി​ ​ഓ​ഫീ​സു​കൾ​ ​തുറന്നു.​ ​പി​ന്നീ​ട് ​പ്രവർത്തനം കൂടുതൽ കാ​ര്യ​ക്ഷ​മ​മാ​ക്കാൻ​ ​നി​യോ​ജ​ക​മ​ണ്ഡല​ത്തിൽ​ ​ഒന്ന് എന്ന കണക്കിൽ 140​ ​ഓഫീസുകളാക്കി.​ ​ഓ​രോ​ ​ഓ​ഫീ​സി​ലും​ ​ഒ​രു​ ​ഫു​ഡ് ​സേ​ഫ്റ്റി​ ​ഓ​ഫീ​സർ,​ ​ഒ​രു​ ​ക്ലാർ​ക്ക്,​ ​ഒ​രു​ ​അ​റ്റൻ​ഡർ​ ​എ​ന്നീ ​ത​സ്തി​ക​ക​ളു​മു​ണ്ട്.​ ​പ​ല​ ​ഓ​ഫീ​സിലും​ ​ഈ ത​സ്തി​ക​കൾ​ ​ഒ​ഴി​ഞ്ഞു​ കി​ട​ക്കു​ക​യാ​ണ്.​ ​കൂ​ടു​തൽ​ ​ഓ​ഫീ​സു​കൾ​ ​തു​റ​ന്ന​പ്പോൾ​ ​നി​ല​വി​ലു​ള്ള​ ​ഫു​ഡ് ​സേ​ഫ്റ്റി​ ​ഓ​ഫീ​സർ​മാർ​ക്ക്​ ​അ​ധി​ക​ ​ചു​മ​ത​ല​ ​നൽ​കുക​യാ​ണ്.​ ​ഫു​ഡ് ​സേ​ഫ്റ്റി​ ​ഓ​ഫീ​സർ​മാ​രു​ടെ​ 140​ ​ത​സ്തി​ക​ക​ളിൽ​ 75​ൽ​ ​മാ​ത്ര​മാ​ണ് ​ആളുള്ള​ത്.​ ​നി​യ​മ​നം​ ​വൈ​കു​ന്ന​ത് ​പി.​എ​സ്.​സി​ ​വി​ജ്ഞാ​പ​നം​ ​ഇ​റ​ക്കാൻ വൈകുന്ന​തി​നാ​ലാ​ണെ​ന്ന് ആക്ഷേപ​മു​ണ്ട്.
എല്ലാ മാ​സവും​  ഓ​രോ​ ​ഓ​ഫീ​സും​  ​മൂ​ന്ന് ​ഭക്ഷ്യ സാം​പി​ളു​ക​ൾ ​പരിശോധി​ക്കണം.​ ​അ​ധി​ക​ ​ചു​മ​ത​ല പ​രി​ശോ​ധ​നയുടെ കാര്യക്ഷമത കുറയ്‌ക്കും.​ ​ഒരു ​ജി​ല്ല​യി​ലും​ ​ഒരു​ ​വാ​ഹ​നമേ ഇപ്പോഴുള്ളൂ.​ ​ഓ​രോ​ ​ഓ​ഫീ​സി​നും​ ​വാ​ഹ​ന​വും​ ​ഡ്രൈ​വ​റും​ ​ആ​വ​ശ്യ​മാ​ണ്.​ ​വാ​ഹ​ന​ങ്ങൾ​ ​വാ​ട​ക​യ്ക്കെ​ടു​ക്കു​ക​ ​പ്രാ​യോ​ഗി​ക​മ​ല്ല.
പ​തി​വ് ​പ​രി​ശോ​ധ​ന​യ്‌​ക്കു​ ​പു​റ​മേ​ ​പ​രാ​തി​യായും ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും​ ​ഫോൺ​ ​സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും​ ​ല​ഭി​ക്കു​ന്ന​ ​വി​വ​ര​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലും​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​പ​രി​ശോ​ധ​ന​ ന​ട​ത്താ​റു​ണ്ട്.​  ​പു​തിയ​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​പ​രി​ശോ​ധ​നയും​ ​ഉ​ത്സ​വ​കാ​ല​ ​പ​രി​ശോ​ധ​ന​യും​ ​ഇ​വ​രു​ടെ​ ​ചു​മ​ത​ല​യാ​ണ്.​ ​ഉ​ത്സ​വ​കാ​ല​ങ്ങ​ളിൽ​ ​പ്ര​ത്യേ​ക​ ​സ്‌ക്വാ​ഡ് ​പ്ര​വർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​പ​രി​മി​തി​ ​പ്രവർത്തനത്തെ ബാ​ധി​ക്കു​ന്നു.

Source:http://news.keralakaumudi.com/news.php?nid=c93f419a9db92db55a56b1c1a92bc57c

ആവശ്യത്തിന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരില്ല; പരിശോധനകള്‍ മുടങ്ങുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകള്‍ താളംതെറ്റുന്നു. ഇക്കഴിഞ്ഞ ഓണക്കാലത്ത് നടന്ന നാമമാത്ര പരിശോധനകള്‍ക്കുശേഷം ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നിര്‍ജീവമായി.

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവാണ് പരിശോധനകള്‍ നിര്‍ജീവമാകാന്‍ കാരണമായിരിക്കുന്നത്. 150 ഫുഡ്‌സേഫ്റ്റി ഓഫീസര്‍മാര്‍ വേണ്ടിടത്ത് സംസ്ഥാനത്ത് ആകെയുള്ളത് 75 ഓഫീസര്‍മാരാണ്. ഇതില്‍ 15 പേര്‍ വരുന്ന മെയ്മാസത്തില്‍ വിരമിക്കുകയും ചെയ്യും. 2015 ഫിബ്രവരി 4ന് ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ എടുക്കുന്നതിനുള്ള അവധി അവസാനിക്കാനിരിക്കുമ്പോള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ജീവാവസ്ഥയിലാകും. അതോടൊപ്പം ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ വന്‍കുറവ് വിവിധ കോടതികളിലുള്ള കേസുകളുടെ നടത്തിപ്പിനെയും ബാധിക്കും.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയുമായി ബന്ധപ്പെട്ട്, ഉദ്യോഗസ്ഥരുടെ ഒഴിവ് നികത്താനും മറ്റും ഉടന്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അതേസമയം, വിരമിച്ച ഫുഡ്‌സേഫ്റ്റി ഓഫീസര്‍മാരെ തത്കാലത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആറുപേരെ ഒരു വര്‍ഷത്തേക്ക് നിയമിക്കുകയും ചെയ്തു. ഇവരില്‍ അഞ്ചുപേരുടെ കാലാവധി കഴിഞ്ഞ് അവര്‍ പിരിഞ്ഞുപോകുകയും ചെയ്തു. ഒരാള്‍ക്ക് ആറുമാസം കൂടി കരാര്‍ ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ടെങ്കിലും നിയമപരമായി നല്‍കിയിട്ടില്ല. അതിനാല്‍ അദ്ദേഹത്തിന് പരിശോധനകളില്‍ പങ്കെടുക്കാനോ സാമ്പിളുകള്‍ ശേഖിക്കാനോ ഉള്ള അധികാരവുമില്ല. നിലവില്‍ അദ്ദേഹം ക്ലാര്‍ക്കിന്റെ ജോലി ചെയ്യുകയുമാണ്.

സംസ്ഥാനത്താകെ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ എണ്ണം ആവശ്യത്തിനുണ്ട്. എന്നാല്‍ അവര്‍ക്കൊപ്പം പരിശോധനകളില്‍ പങ്കെടുക്കേണ്ട എഫ്.എസ്.ഒ മാരുടെ എണ്ണമാണ് ദയനീയാവസ്ഥയിലുള്ളത്. 16 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ വേണ്ട മലപ്പുറം ജില്ലയില്‍ നിലവിലുള്ളത് മൂന്നുപേര്‍മാത്രമാണ്. പാലക്കാട്ടാകട്ടെ 14 പേര്‍ വേണ്ടിടത്ത് രണ്ട് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ജോലി ചെയ്യുന്നു. മറ്റു ജില്ലകളിലും ഇതേ അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഫീല്‍ഡ് ജീവനക്കാരുടെ ടി.എ ലഭിക്കുന്നതില്‍ കാലതാമസമെടുക്കുന്നതിനാല്‍ പരിശോധനകള്‍ക്ക് ഉദ്യോഗസ്ഥര്‍ മടികാട്ടുന്നുവെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ സെക്രട്ടറി റാങ്കിലുള്ളവരാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ തലപ്പത്തുള്ളതെന്നതിനാല്‍ കാര്യങ്ങള്‍ വേഗത്തിലാകുന്നവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാല്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ 80 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടി.വി. അനുപമ പറഞ്ഞു. ഫീല്‍ഡ് ജീവനക്കാരുടെ ടി.എ ഇനത്തില്‍ 9 ലക്ഷം രൂപയാണ് പ്രതിവര്‍ഷം ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് ലഭിക്കുന്നത്. അത് മതിയാകുന്നില്ല. അതിനാല്‍ 14 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല സീസണായതിനാല്‍ ഒരു ജില്ലാ ഓഫീസര്‍ ഉള്‍െപ്പടെ എട്ടോളം ജീവനക്കാര്‍ അവിടെ ഡ്യൂട്ടിയിലായതിനാലാണ് കാര്യക്ഷമമായ പരിശോധനകള്‍ ഇപ്പോള്‍ നടക്കാത്തതെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ പറഞ്ഞു.
Source:http://www.mathrubhumi.com

Thursday, December 25, 2014

അരവണനിയന്ത്രണം: കാരണങ്ങളെക്കുറിച്ച് വിവാദങ്ങള്‍ കൊഴുക്കുന്നു

ശബരിമല: ശബരിമലയില്‍ അരവണവിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനുപിന്നാലെ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്ന കാരണങ്ങളെക്കുറിച്ചുള്ള വിവാദങ്ങളും കൊഴുക്കുന്നു. ശബരിമലയുടെ പ്രസക്തിക്കും പരിപാവനതയ്ക്കും കളങ്കം വരുത്താനും മോശമായികാണിക്കാനും ചില വകുപ്പുകള്‍ നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമായാണ് അരവണയുടെ നിയന്ത്രണമെന്നാണ് വിവിധ സംഘടനകളും ചില പ്രധാന വ്യക്തികളും ആരോപിക്കുന്നത്.

അരവണയുടെ ഉല്പാദനത്തെ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാകമ്മീഷണര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം. ഭക്തര്‍ ശബരിമലഅയ്യപ്പന്റെ പ്രസാദമായി കരുതുന്ന അരവണ പുറത്തുള്ള ലാബുകളില്‍ പരിശോധിക്കുന്നത് ദേവഹിതത്തിന് എതിരാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. ''അരവണ നിര്‍മ്മിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം, അരവണ നിര്‍മ്മിക്കുന്ന സ്ഥലത്തിന്റെ വൃത്തി, നിര്‍മ്മിക്കുന്നരീതി, നിര്‍മ്മാണ ജീവനക്കാരുടെ ശുചിത്വം ഇവയെല്ലാം പരിശോധിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, അരവണ ഉണ്ടാക്കിയശേഷം പരിശോധിക്കുന്നരീതി ശരിയല്ല'' -ദേവസ്വം എംപ്ലോയീസ് അസോസിയേഷന്‍ പറയുന്നു.

അരവണവിതരണത്തില്‍വന്ന നിയന്ത്രണം സര്‍ക്കാരിന്റെ ഫുഡ്‌സേഫ്റ്റി വിഭാഗത്തിന്റെ അധികാര ദുര്‍വിനിയോഗവും മുഷ്‌ക്കുംമൂലമാണെന്ന് ദേവസ്വം എംപ്ലോയീസ് സംഘ് ആരോപിക്കുന്നു. ശബരിമലയുടെ അടിയന്തരം അട്ടിമറിക്കാന്‍ ആരില്‍ നിന്നോ അച്ചാരം വാങ്ങി പ്രവര്‍ത്തിക്കുന്നതുപോലെയാണ് ഇവരുടെ നീക്കമെന്നും സംഘ് നേതാക്കള്‍ പറഞ്ഞു.

അരവണവിതരണത്തില്‍ ചില ആസൂത്രണ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്ന് കരുതുന്നതായി സന്നിധാനത്തെത്തിയ സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ കൂട്ടമായി അരവണ വാങ്ങിക്കൊണ്ടുപോയതും അസംസ്‌കൃതവസ്തക്കളുടെ ലഭ്യതക്കുറവുകൊണ്ടും അഞ്ചുദിവസം ഉല്പാദനംനടത്താന്‍ കഴിയാതെ പോയതും അരവണവിതരണത്തെ ബാധിച്ചെന്ന് ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍ പറഞ്ഞു.

സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് ആസമയം ആവശ്യപ്പെട്ടാല്‍ മൂന്ന് ടിന്‍ നല്‍കുമ്പോള്‍ നേരത്തെ ഓണ്‍ലൈനില്‍ അരവണ ബുക്കുചെയ്തവര്‍ക്ക് അവര്‍ ബുക്കുചെയ്തിരുന്ന അത്രയും എണ്ണം നല്‍കേണ്ടിവരുന്നുണ്ട്. എന്നാല്‍, പുതിയതായി ബുക്കുചെയ്യുന്നവര്‍ക്ക് അരവണയുടെ കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാര്‍ പറഞ്ഞു.

അരവണയില്‍ പത്തുശതമാനത്തില്‍ കൂടുതല്‍ ജലാംശം ഉണ്ടെങ്കില്‍ ആ അരവണ വിതരണം ചെയ്യാന്‍ പാടില്ലെന്ന ഫുഡ് സേഫ്റ്റിയുടെ നിലപാട് കാര്യങ്ങള്‍ പഠിക്കാതെയാണെന്നാണ് പ്രധാന ആരോപണം. അരവണയില്‍ 60 ശതമാനത്തിലധികം പഞ്ചസാരയുടെ അളവുണ്ടെങ്കില്‍ അരവണയിലെ ജലാംശം പത്ത് ശതമാനം കടന്നാലും യാതൊരുകേടും സംഭവിക്കില്ല എന്ന് ഈ രംഗത്തുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമലയിലെ അരവണയില്‍ 65 ശതമാനത്തിലധികമാണ് പഞ്ചസാരയുടെ അംശം. ഈ നിരീക്ഷണം ദേവസ്വം കമ്മീഷണറും അംഗീകരിക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ഭക്തരുടെ പരാതിതീര്‍ക്കാന്‍ എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ നിരീക്ഷണത്തിനെതിരെ കോടതിയില്‍ പോകുന്നില്ല എന്നതാണ് പ്രധാന ചോദ്യം.
Source:http://www.mathrubhumi.com