ക
ണ്ണൂർ: ഭക്ഷ്യ സുരക്ഷാ നിയമം നിലവിൽ വന്നിട്ടും
സംസ്ഥാനത്ത് അത് നടപ്പാക്കാൻ സൗകര്യങ്ങൾ ഒരുക്കുന്നതിൽ അനാസ്ഥ
തുടരുന്നു. 2006ൽ പാർലമെന്റ് പാസാക്കിയ ഭക്ഷ്യസുരക്ഷാ
നിയമപ്രകാരമാണ് ഭക്ഷ്യസുരക്ഷയും ഉത്പന്നങ്ങളുടെ
ഗുണനിലവാരവും ഉറപ്പാക്കാൻ പ്രത്യേക വകുപ്പ്
രൂപീകരിച്ചത്. നിയമം നടപ്പാക്കാൻ സംസ്ഥാന തലത്തിൽ
ഫുഡ് സേഫ്റ്റി കമ്മിഷൻ ഉണ്ട്. ഓരോ മേഖലയിലും ആദ്യം
68 ഫുഡ് സേഫ്റ്റി ഓഫീസുകൾ തുറന്നു. പിന്നീട് പ്രവർത്തനം
കൂടുതൽ കാര്യക്ഷമമാക്കാൻ നിയോജകമണ്ഡലത്തിൽ ഒന്ന് എന്ന
കണക്കിൽ 140 ഓഫീസുകളാക്കി. ഓരോ ഓഫീസിലും ഒരു ഫുഡ്
സേഫ്റ്റി ഓഫീസർ, ഒരു ക്ലാർക്ക്, ഒരു അറ്റൻഡർ എന്നീ
തസ്തികകളുമുണ്ട്. പല ഓഫീസിലും ഈ തസ്തികകൾ ഒഴിഞ്ഞു
കിടക്കുകയാണ്. കൂടുതൽ ഓഫീസുകൾ തുറന്നപ്പോൾ
നിലവിലുള്ള ഫുഡ് സേഫ്റ്റി ഓഫീസർമാർക്ക് അധിക
ചുമതല നൽകുകയാണ്. ഫുഡ് സേഫ്റ്റി ഓഫീസർമാരുടെ 140
തസ്തികകളിൽ 75ൽ മാത്രമാണ് ആളുള്ളത്. നിയമനം
വൈകുന്നത് പി.എസ്.സി വിജ്ഞാപനം ഇറക്കാൻ
വൈകുന്നതിനാലാണെന്ന് ആക്ഷേപമുണ്ട്.
എല്ലാ മാസവും ഓരോ ഓഫീസും മൂന്ന് ഭക്ഷ്യ സാംപിളുകൾ പരിശോധിക്കണം. അധിക ചുമതല പരിശോധനയുടെ കാര്യക്ഷമത കുറയ്ക്കും. ഒരു ജില്ലയിലും ഒരു വാഹനമേ ഇപ്പോഴുള്ളൂ. ഓരോ ഓഫീസിനും വാഹനവും ഡ്രൈവറും ആവശ്യമാണ്. വാഹനങ്ങൾ വാടകയ്ക്കെടുക്കുക പ്രായോഗികമല്ല.
പതിവ് പരിശോധനയ്ക്കു പുറമേ പരാതിയായും മാദ്ധ്യമങ്ങളിലൂടെയും ഫോൺ സന്ദേശങ്ങളിലൂടെയും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും ഭക്ഷ്യസുരക്ഷാ പരിശോധന നടത്താറുണ്ട്. പുതിയ ഉത്പന്നങ്ങളുടെ പരിശോധനയും ഉത്സവകാല പരിശോധനയും ഇവരുടെ ചുമതലയാണ്. ഉത്സവകാലങ്ങളിൽ പ്രത്യേക സ്ക്വാഡ് പ്രവർത്തിക്കുന്നുണ്ടെങ്കിലും വാഹനങ്ങളുടെ പരിമിതി പ്രവർത്തനത്തെ ബാധിക്കുന്നു.
Source:http://news.keralakaumudi.com/news.php?nid=c93f419a9db92db55a56b1c1a92bc57c

No comments:
Post a Comment