Ads 468x60px

Tuesday, April 21, 2015

റദ്ദാക്കിയ പിഴത്തുക തിരിച്ചു നല്‍കണം - ഹോട്ടല്‍ - റസ്റ്റോറന്റ് അസോ.

കൊച്ചി: ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിഴ ചുമത്തിയ നടപടികള്‍ ഹൈക്കോടതി റദ്ദ് ചെയ്ത സാഹചര്യത്തില്‍, ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ ഹോട്ടലുകളില്‍ നിന്ന് പിരിച്ചെടുത്ത തുക തിരിച്ച് കിട്ടുന്നതിനു വേണ്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഹോട്ടലുകള്‍ പരിശോധിച്ച് നന്നാക്കല്‍ നോട്ടീസ് കൊടുക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.
പല ഹോട്ടലുകളും അടപ്പിക്കുകയും ചെയ്തു. ഇത്തരത്തില്‍ പിഴ ചുമത്തിയ നടപടി കോടതി റദ്ദ് ചെയ്യുകയും റിട്ട് ഹര്‍ജി അനുവദിക്കുകയും ചെയ്തിരുന്നു. ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഫയല്‍ ചെയ്ത മറുപടിയില്‍ 18 ലക്ഷത്തോളം രൂപ വിവിധ ഹോട്ടലുടമകളില്‍ നിന്ന് പിഴ ചുമത്തിയിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഈ തുകയാണ് തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
Source:http://www.mathrubhumi.com/ernakulam

No comments:

Post a Comment