Ads 468x60px

Saturday, September 5, 2015

നിറപറ ഉല്‍പന്നങ്ങള്‍ നിരോധിച്ച വാര്‍ത്ത മനോരമയും, മാതൃഭൂമിയും ദേശാഭിമാനിയും മുക്കി; പ്രമുഖ മാധ്യമങ്ങള്‍ കമ്പനിക്ക് വഴങ്ങിയോ?


കൊച്ചി: മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിറപറയുടെ മൂന്ന് ഉത്പന്നങ്ങള്‍ നിരോധിച്ചെന്ന വാര്‍ത്ത മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ പത്രങ്ങള്‍ മുക്കി. കേരളത്തില്‍നിന്നിറങ്ങുന്ന ഇംഗ്ലീഷ് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ ഉള്‍പേജില്‍ വാര്‍ത്ത നല്‍കിയപ്പോഴാണ് കേരളത്തിലെ പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും മുക്കിയത്. മലയാളത്തില്‍ മാധ്യമം ദിനപത്രം ഉള്‍പ്പേജില്‍ രണ്ട് കോളം വാര്‍ത്ത നല്‍കിയപ്പോള്‍ ഈ വാര്‍ത്ത ഏറ്റെടുത്തത് വെബ്‌സൈറ്റുകള്‍ മാത്രമാണ്. ഇന്നലെ മീഡിയ വണ്‍ വാര്‍ത്ത ബ്രേക്കിംഗ് ന്യൂസ് നല്‍കിയശേഷം പിന്‍വലിച്ചു.
മലയാള മനോരമയുടെ വെബ്‌സൈറ്റായ മനോരമ ഓണ്‍ലൈനിലും, മനോരമ ന്യൂസിന്റെ വെബ്‌സൈറ്റായ മനോരമന്യൂസ് ഡോട്ട് കോമിലും ഇന്നലെ വൈകിട്ട് മുതല്‍ നിറപറയുടെ വാര്‍ത്തയുണ്ടെങ്കിലും ഇന്ന് പുറത്തിറങ്ങിയ പത്രത്തിന്റെ കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള എഡീഷനുകളില്‍ വാര്‍ത്ത ഉള്‍പ്പെടുത്തിയിട്ടില്ല. മനോരമ ന്യൂസിന്റെ ചാനലിലും വാര്‍ത്ത സംപ്രേഷണം ചെയ്തിട്ടില്ല.
കേരളത്തിലെ പൊതുജനങ്ങള്‍ക്ക് വിഷരഹിതമായ പച്ചക്കറി വിതരണം ചെയ്യുന്നതിനായി കൃഷി നടത്തിയ സിപിഐഎമ്മിന്റെ മുഖപത്രമാണ് ദേശാഭിമാനി. കേരളത്തിലേക്ക് തമിഴ്‌നാട്ടില്‍നിന്ന് വിഷംകലര്‍ത്തിയ പച്ചക്കറികള്‍ എത്തിക്കുന്നതിനെതിരെ നിരന്തരമായി ക്യാംപെയിന്‍ സംഘടിപ്പിക്കുന്ന മാധ്യമങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, കൈരളി പീപ്പിള്‍, മാതൃഭൂമി തുടങ്ങിയവ. എന്നിട്ടും, കേരളത്തില്‍നിന്ന് ഉത്പാദിപ്പിക്കുന്ന ഒരു ഭക്ഷ്യോപ്ന്നത്തില്‍ മായമുണ്ടെന്ന വാര്‍ത്ത ഇവരെല്ലാം സൗകര്യപൂര്‍വം മുക്കി.
പരസ്യം നല്‍കുന്നവര്‍ക്ക് 'പേന' അടിയറവുവെയ്ക്കാന്‍ നിര്‍ബന്ധിതമാക്കുന്ന മാധ്യമ കച്ചവടത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പത്ര-ദൃശ്യ മാധ്യമങ്ങള്‍ 'മുക്കുന്ന' വാര്‍ത്തകള്‍ മരിക്കുന്ന കാലം അസ്തമിച്ച് കഴിഞ്ഞുവെന്നും വാര്‍ത്ത മുക്കുന്ന പത്ര മുതലാളിമാര്‍ നവമാധ്യമങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്നും നവമാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നു. സൗത്ത്‌ലൈവ് ഈ വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെ നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്ത ഏറ്റെടുക്കുകയും ചെയ്തു.
Source:http://www.southlive.in/news-kerala/main-news-papers-ignored-nirapara-product-ban-news/13598

No comments:

Post a Comment