Source:http://www.reporterlive.com/
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കണ്ടെത്തല്‍. പലഹാര നിര്‍മ്മാണത്തിന് ചീഞ്ഞളിഞ്ഞ വസ്തുക്കള്‍ ഉപയോഗിക്കുന്നതായും തെളിഞ്ഞു. കോഴിക്കോട് ഒരു ദിനം നിര്‍മ്മിക്കുന്നത് ഒരു ലക്ഷത്തോളം പലഹാരങ്ങളാണെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കണക്ക്.മൊത്തമായി നിര്‍മിക്കുന്നത് പത്തോളം സ്ഥാപനങ്ങളിലാണ്. പലതവണ അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കിയിട്ടും പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാനാണ് ഭക്ഷ്യ വകുപ്പിന്റെ തീരുമാനം.
പാളയത്ത് ബോണ്ടയടക്കം നിര്‍മ്മിക്കുന്ന കേന്ദ്രത്തില്‍ ചീഞ്ഞ ഉരുളക്കിഴങ്ങുകള്‍ കൊണ്ടാണ് പലഹാരങ്ങള്‍ നിര്‍മിക്കുന്നത്. ദുര്‍ഗന്ധം വമിക്കുന്ന ഉരുളക്കിഴങ്ങുകള്‍ കൂട്ടിയിട്ടിരുക്കുകയാണ്.
No comments:
Post a Comment