Ads 468x60px

Tuesday, April 25, 2017

കൊള്ളലാഭം കൊയ്യുന്നത് കുപ്പിവെള്ള കമ്പനികള്‍

പരപ്പനങ്ങാടി: ജില്ല ഇന്നോളം കണ്ടിട്ടില്ലാത്ത കടുത്തചൂടില്വെന്തുരുകുമ്പോള്ലാഭം കൊയ്യുന്നത് കുപ്പിവെള്ള കമ്പനികള്‍. ഒരു മാനദണ്ഡവുമില്ലാതെ പ്ലാസ്റ്റിക് ബോട്ടിലില്നിറച്ചുവിടുന്ന മിനറല്വാട്ടറുകള്പലതും ഗുണനിലവാരമില്ലാത്തതാണ്.
കഴിഞ്ഞ സര്ക്കാര്ഗുണനിലവാരമില്ലാത്തതിന്റെ പേരില്നിരോധിച്ച പല ബ്രാന്ഡുകളും വിപണിയില്ലേബല്മാറ്റി കച്ചവടം പൊടിപൊടിക്കുകയാണ്. മാരകമായ കോളി ബാക്ടീരിയ അടങ്ങിയ മിനറല്വാട്ടറുകളാണ് മലയാളി ദിവസവും കുടിച്ചു തീര്ക്കുന്നത്. കുപ്പിവെള്ള വിപണനത്തെ നിയന്ത്രിക്കേണ്ട ഫുഡ് ആന്ഡ് സേഫ്റ്റി വിഭാഗത്തിനാകട്ടെ ഇക്കാര്യത്തില്യാതൊരു ശ്രദ്ധയുമില്ല. കൂടാതെ സോഫ്റ്റ് ഡ്രിങ്കുകള്എന്ന പേരില്ബഹുവര്ണത്തില്ഇറങ്ങുന്ന പത്തു രൂപ ബോട്ടിലുകള്ഉയര്ത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ്.
വ്യത്യസ്ത നിറവും മണവുമായിയെത്തുന്ന കുഞ്ഞു ബോട്ടിലുകള്ദിവസം നാലും അഞ്ചും തവണയാണ് യുവതലമുറ ഉപയോഗിക്കുന്നത്. ഒഴിഞ്ഞ കുപ്പിവെള്ള ബോട്ടിലുകളും ശീതളപാനീയ ബോട്ടിലുകളും തീര്ക്കുന്ന മാലിന്യപ്രശ്നങ്ങള്തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്ക്ക് തലവേദന തീര്ക്കുകയാണ്. ജില്ലയില്മഞ്ഞപിത്തം പോലുള്ള ജലജന്യരോഗങ്ങള്പടര്ന്നു പിടിക്കുമ്പോഴും ആരോഗ്യ വകുപ്പടക്കം ശീതളപാനീയ വിപണിയെ നിസംഗതയോടെയാണ് നോക്കി കാണുന്നത്. ഇത്തരത്തിലുള്ള ശീതളപാനീയങ്ങള്പലതും ശീതീകരിച്ച് മാത്രമേ വില്പ്പന നടത്താനാകുന്നുള്ളു എന്നാണ് കച്ചവടക്കാര്പറയുന്നത്.
തണുപ്പില്ലാത്ത അവസ്ഥയില്രുചി ഭേദമുണ്ടാകുന്നതിനാല്ആവശ്യക്കാരുണ്ടാകാറില്ലെന്നും ഇവര്പറയുന്നത്, ഹോള്സെയില്വിലയില്ഒരു ലിറ്റര്കുപ്പിവെള്ളത്തിന് എട്ടുരൂപ മാത്രമേ ചിലവ് വരുന്നുള്ളൂ. റീട്ടെയില്വിലയില്ഇരുപത് രൂപക്കാണ് കച്ചവടം നടക്കുന്നത്. മികച്ച ലാഭം ഉണ്ടാകുന്നതിനാല്എല്ലാ കടകളിലും ഇപ്പോള്മിനറല്വാട്ടറുണ്ട്. ഓസോണൈസ്ഡ് എന്നും യുവി ട്രീറ്റഡ്, എന്നും അവകാശവാദങ്ങളുയര്ത്തി നിറച്ചു വിടുന്ന കുപ്പിവെള്ളങ്ങള്പലതും നേരായ പരിശോധന നടത്തിയാല്ഉപയോഗയോഗ്യമല്ലാത്തതാണെന്ന് മനസിലാകും. സാധാരണ കിണര്വെള്ളത്തിന്റെ നിലവാരം പോലുമില്ലാത്ത കുപ്പിവെള്ള ബ്രാന്ഡുകളാണ് ഇപ്പോള്വിപണി അടക്കിവാഴുന്നത്. അഞ്ചു രൂപക്കും പത്തു രൂപക്കും നല്ല കുടിവെള്ളം അയല്സംസ്ഥാനങ്ങള്വിപണിയിലെത്തിക്കുമ്പോള്സംസ്ഥാന സര്ക്കാര് രംഗത്ത് ഒന്നും ചെയ്യുന്നില്ല.
http://www.janmabhumidaily.com/news610018