കോഴിക്കോട്: കൊക്കകോള കമ്പനിയുടെ ശീതളപാനീയമായ സ്‌പ്രൈറ്റ് കുടിച്ച് നാല് സ്‌കൂള്‍വിദ്യാര്‍ഥികളുടെ വായയും ചുണ്ടും ഗുരുതരമായി പൊള്ളി. പൊള്ളലേറ്റതിനു പുറമെ ശാരീരികാസ്വാസ്ഥ്യംകൂടി അനുഭവപ്പെട്ടതോടെ വിദ്യാര്‍ഥികളെ മെഡിക്കല്‍കോളേജ് ആസ്പത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചേവായൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്പറമ്പില്‍ബസാറിലെ പറമ്പില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥികളായ തറേക്കാട്ടില്‍ സുകുമാരന്റെ മകന്‍ ജിഷ്ണു (17), പൊട്ടമുറി കള്ളോളിപൊയില്‍ അനൂപിന്റെ മകന്‍ അര്‍ജുന്‍ (16), ചാമക്കമണ്ണില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ വിഷ്ണു (16), വേങ്ങേരി കോരച്ചന്‍കുഴി മീത്തല്‍ ബാബുവിന്റെ മകന്‍ ശരത് (16) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.യൂത്ത്‌ഫെസ്റ്റിവല്‍ നടക്കുന്നതിനിടെ വ്യാഴാഴ്ചരാവിലെ 11.30ഓടെ സ്‌കൂളിന് സമീപത്തെ കടയില്‍നിന്നാണ് സ്‌പ്രൈറ്റിന്റെ 500 മില്ലി ലിറ്റര്‍ കുപ്പി വാങ്ങി വിദ്യാര്‍ഥികള്‍ കുടിച്ചത്. ശീതളപാനിയത്തിന്റെ സാമ്പിള്‍ പോലീസ് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
source: mathrubhumi.com
source: mathrubhumi.com
No comments:
Post a Comment