Ads 468x60px

Thursday, December 6, 2012

ഭക്ഷ്യവിഷബാധ: കണ്ണൂരില്‍ 24 നഴ്സിങ് വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെ  24 നഴ്സിങ് വിദ്യാര്‍ഥിനികളെ ഭക്ഷ്യവിഷബാധയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധനലക്ഷ്മി ആശുപത്രിയുടെ കക്കാടുള്ള ഹോസ്റ്റലില്‍ താമസിക്കുന്ന ബി.എസ്സി നഴ്സിങ് വിദ്യാര്‍ഥിനികള്‍ക്കാണ് വിഷബാധയേറ്റത്.  കടുത്ത ഛര്‍ദിയും വയറിളക്കവും തലവേദനയും കാരണം ബുധനാഴ്ച രാവിലെ കൂട്ടത്തോടെയാണ് വിദ്യാര്‍ഥിനികള്‍ ധനലക്ഷ്മി ആശുപത്രിയില്‍ അഡ്മിറ്റായത്. ഹോസ്റ്റലില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് ഇവര്‍ പറഞ്ഞു. വിഷബാധയേറ്റ കാര്യം ആശുപത്രി അധികൃതര്‍ ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് സ്ഥിരീകരിച്ചു. എന്നാല്‍, പരിശോധനാ ഫലം വന്നാല്‍ മാത്രമേ വിഷബാധയേറ്റത് എങ്ങനെയെന്ന് വ്യക്തമാക്കാനാവൂ എന്ന് ആശുപത്രിയിലെത്തിയ ഫുഡ് സേഫ്റ്റി ഇന്‍സ്പെക്ടര്‍ വിജയനോട്  ആശുപത്രി അധികൃതര്‍ പറഞ്ഞു.
പരാതി ലഭിക്കാതിരുന്നതിനാലും സംഭവം അറിയാതിരുന്നതിനാലും ആരോഗ്യ വകുപ്പ് അധികൃതര്‍ ബുധനാഴ്ച വൈകീട്ടാണ് വിദ്യാര്‍ഥിനികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്.    ധനലക്ഷ്മി ആശുപത്രിയിലെ വിദ്യാര്‍ഥികളായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഹോസ്റ്റലുകളാണുള്ളത്. രണ്ടു ഹോസ്റ്റലുകളും കക്കാടു തന്നെയാണ് സ്ഥിതി ചെയ്യുന്നത്. രണ്ടു ഹോസ്റ്റലുകളിലെയും കുട്ടികള്‍ക്ക് ഭക്ഷണം തയാറാക്കി നല്‍കുന്നതിന് ആശുപത്രി അധികൃതര്‍ കരാറുകാരനെയാണ്  ഏല്‍പിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രി നല്‍കിയ ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. രാത്രിയോടെ പലര്‍ക്കും തലവേദനയും ഛര്‍ദിയുമുണ്ടായി. തളര്‍ന്നു വീണ കുട്ടികളില്‍ പലര്‍ക്കും തങ്ങള്‍ക്കു മാത്രമാണ് ഛര്‍ദിയുണ്ടായതെന്നു കരുതി കാര്യമാക്കിയില്ല. ബുധനാഴ്ച രാവിലെ മറ്റു വിദ്യാര്‍ഥികളുടെ സഹായത്തോടെ ഇവര്‍ കൂട്ടമായി ആശുപത്രിയിലെത്തുകയായിരുന്നു.
http://www.madhyamam.com 

No comments:

Post a Comment