Ads 468x60px

Saturday, December 8, 2012

പുഴുവരിച്ച തൈര് പിടികൂടി



താനൂര്‍: കെ.പുരം മൂലക്കല്‍ സ്വകാര്യ ക്വാര്‍ട്ടേഴ്‌സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാട്ടത്തൈര് വില്പന കേന്ദ്രത്തില്‍നിന്ന് പുഴുവരിച്ച തൈര് പിടികൂടി. താനൂര്‍ ആരോഗ്യവകുപ്പധികൃതര്‍ നടത്തിയ പരിശോധനയിലാണ് തൈര് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ശോഭപറമ്പ് ക്ഷേത്രത്തിനുസമീപം നൂറോളം ടിന്‍ തൈര് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് സ്വകാര്യ ക്വാര്‍ട്ടേഴ്‌സിലെ ശേഖരം കണ്ടെത്താന്‍ സഹായിച്ചത്. മധുര സ്വദേശി സുബൈദയുടെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തില്‍ പ്ലാസ്റ്റിക് ടിന്നുകളിലും സ്റ്റീല്‍ ടാങ്കുകളിലുമാണ് തൈര് സൂക്ഷിച്ചിരുന്നത്.  പാക്കിങ്ങിന് ഉപയോഗിക്കുന്ന കവറുകളും തൈര് സംസ്‌കരണ ഉപകരണങ്ങളും ഇവിടെനിന്ന് പിടിച്ചെടുത്തു. താനൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാമനാഥന്‍, താനാളൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടര്‍ന്ന് താനൂര്‍ എസ്.ഐ ശ്രീമതിയുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം തെളിവുകള്‍ ശേഖരിച്ചു. തിരൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ എ. അബ്ദുല്‍ഹഖ്, അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി ഓഫീസര്‍ വേണു എന്നിവരും സ്ഥലത്തെത്തി. മൂന്നുവര്‍ഷമായി ഈ സ്ഥാപനം ഇവിടെ. മധുരയില്‍ നിന്നെത്തുന്ന തൈര് വൃത്തിയില്ലാതെയും മതിയായ രേഖകളില്ലാതെയുമാണ് സൂക്ഷിച്ച് വില്പന നടത്തുന്നത്. കേന്ദ്രത്തിന് ലൈസന്‍സോ, മറ്റ് രേഖകളോ ഇല്ല. തിരൂര്‍, വേങ്ങര, കോട്ടയ്ക്കല്‍, മഞ്ചേരി എന്നിവിടങ്ങളിലാണ് വില്പന നടത്തുന്നത്.

No comments:

Post a Comment