Ads 468x60px

Thursday, January 23, 2014

ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കല്‍ വൈകും

http://news.keralakaumudi.com
തിരുവനന്തപുരം: വ്യാപാരികളുടെ എതിര്‍പ്പൊഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ നിയമം (എഫ്.എസ്.എസ്.എ) നടപ്പാക്കാനുള്ള തീയതി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നീട്ടിവച്ചേക്കും. നിയമം അടുത്തമാസം നാലുമുതല്‍ നടപ്പാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. തട്ടുകടമുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ വരെയുള്ള വ്യാപാരികള്‍ക്ക് രജിസ്ട്രേഷനോ, ലൈസന്‍സോ നിര്‍ബന്ധമാക്കുന്നതാണ് പുതിയ ഭക്ഷ്യസുരക്ഷാ നിയമം. ഇതനുസരിച്ച് 12 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷന്‍  നിര്‍ബന്ധമാണ്. അതിനുമുകളിലുള്ള വന്‍കിട കച്ചവടക്കാര്‍ ലൈസന്‍സെടുക്കണം.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമായി 2011 ആഗസ്റ്റ് 5ന് കേന്ദ്ര ഫുഡ് സേഫ്‌റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിട്ടിയുടെ മേല്‍നോട്ടത്തിലാണ് നിയമം കൊണ്ടുവന്നത്. വ്യാപാരികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നിയമം നടപ്പാക്കല്‍ രണ്ടുതവണ  നീട്ടിവച്ചു.
സംസ്ഥാനത്തെ  70 ശതമാനം കച്ചവടക്കാരും രജിസ്ട്രേഷനോ ലൈസന്‍സോ എടുത്തിട്ടുണ്ടെന്നാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നത്. വ്യാപാരികള്‍ക്കായി ബോധവത്കരണ ക്യാന്പുകള്‍ സംഘടിപ്പിച്ചിട്ടും ഭൂരിഭാഗവും നിയമത്തെ എതിര്‍ക്കുകയാണ്. ഭാവിയില്‍ വന്നേക്കാവുന്ന നികുതി ഭാരത്തെമുന്‍നിറുത്തിയാണ് എതിര്‍പ്പ്.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വ്യാപാരികളെ പിണക്കാന്‍ സര്‍ക്കാരിനാവില്ല.

No comments:

Post a Comment