കൊട്ടാരക്കര: കൊട്ടാരക്കരയില്‍ റിപ്പബ്ളിക് ദിന ഘോഷയാത്രയില്‍
പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 140 കുട്ടികള്‍ ചികിത്സ
തേടി. റാലിക്കിടെ വിതരണം ചെയ്ത വെള്ളത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്ന്
പ്രാഥമിക നിഗമനം. കൊട്ടാരക്കര ടൗണില്‍ നടന്ന ഘോഷയാത്രയില്‍ പങ്കെടുത്ത
ജവഹര്‍ നവോദയ വിദ്യാലയത്തിലെ 69ഉം കൊട്ടാരക്കര ഗവ. ബോയ്സ്
ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 27ഉം ഗവ. ഗേള്‍സ് എച്ച്.എസിലെ 20ഉം ഗവ. ടൗണ്‍
യു.പി.എസിലെ എട്ടും മാര്‍ത്തോമ ഗേള്‍സ് എച്ച്.എസിലെ ആറും തൃക്കണ്ണമംഗല്‍
എസ്.കെ.വി.വി.എച്ച്.എസ്.എസിലെ മൂന്നും കുട്ടികള്‍ക്കാണ്
ഭക്ഷ്യവിഷബാധയേറ്റത്. കൂടാതെ വാളകം മാര്‍ത്തോമ ഗേള്‍സ് എച്ച്.എസിലെ അഞ്ചും
വെട്ടിക്കവല ഇ.എം.എച്ച്.എസിലെയും അമ്പലപ്പുറം വി.എം.എച്ച്.എസിലെയും ഓരോ
കുട്ടികള്‍ക്കും ഭക്ഷ്യവിഷബാധയേറ്റതിനെതുടര്‍ന്ന് കൊട്ടാരക്കര താലൂക്ക്
ആശുപത്രിയില്‍ ചികിത്സ തേടി.തിങ്കളാഴ്ച പകല്‍ മുതല്‍ കുട്ടികളില്‍
രോഗലക്ഷണം കണ്ടുതുടങ്ങി. ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ട
കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സ സ്കൂളില്‍ തന്നെ നല്‍കി. രാവിലെ 8.30 ഓടെ
നവോദയ സ്കൂളിലെ കുട്ടികളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു.
തുടര്‍ന്ന് മറ്റ് സ്കൂളുകളില്‍ നിന്ന് കുട്ടികളെ ചികിത്സക്കായി എത്തിച്ചു.
അതോടെയാണ് റിപ്പബ്ളിക്ദിന ഘോഷയാത്രക്കിടെ വിതരണം ചെയ്ത വെള്ളത്തില്‍
നിന്നും ആഹാര സാധനങ്ങളില്‍ നിന്നുമാകാം വിഷബാധയേറ്റതെന്ന സംശയമുണ്ടായത്.
ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫിസറും ഫോറന്‍സിക് വിദഗ്ധരും വിവിധ ഇടങ്ങളില്‍
നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കയച്ചു. വിതരണത്തിനായി സമീപത്തെ
വീടുകളിലെ കിണറ്റില്‍ നിന്നെടുത്ത വെള്ളത്തിന്‍െറ സാമ്പിള്‍, റാലിക്കിടെ
വിതരണം ചെയ്ത ബിസ്കറ്റിന്‍െറ സാമ്പിള്‍ എന്നിവയും പരിശോധനക്കയച്ചു. നവോദയ
സ്കൂളിലെ കൂടുതല്‍ കുട്ടികള്‍ക്ക് വിഷബാധയേറ്റതിനെതുടര്‍ന്ന് സ്കൂള്‍
കാന്‍റീനില്‍ ഭക്ഷണം പാകം ചെയ്ത ഭക്ഷ്യവസ്തുക്കളുടെ സാമ്പിളും ശേഖരിച്ച്
പരിശോധനക്കയച്ചു. കലക്ടര്‍ ബി. മോഹനന്‍, റൂറല്‍ എസ്.പി സുരേന്ദ്രന്‍,
ഡിവൈ.എസ്.പി രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ ആശുപത്രിയിലെത്തി കുട്ടികളെ
സന്ദര്‍ശിച്ചു.
Source:http://www.madhyamam.com
No comments:
Post a Comment