തൃശൂര്‍: അന്തിക്കാട്ട് വിവാഹനിശ്ചയച്ചടങ്ങില്‍ ബിരിയാണി കഴിച്ചു യുവതി മരിച്ച സംഭവം ഭക്ഷ്യവിഷബാധമൂലമാണെന്ന സംശയം ബലപ്പെട്ടു. വിവാഹനിശ്ചയച്ചടങ്ങില്‍ ബിരിയാണി വിളമ്പിയ സ്വകാര്യ കേറ്ററിംഗ് സ്ഥാപനം അടച്ചിടാന്‍ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ നിര്‍ദേശിച്ചു.
പുത്തന്‍പീടികയില്‍ പ്രവര്‍ത്തിക്കുന്ന ബാദുഷ കാറ്ററിംഗ് എന്ന സ്ഥാപനത്തിനു ഫുഡ് സേഫ്റ്റി ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ ബി. ജയചന്ദ്രന്‍ നേരിെട്ടത്തി തെളിവെടുത്തു.
ഫുഡ് ആന്‍ഡ് സേഫ്റ്റി സ്റ്റാന്റേഡ്‌സ് ആക്ട് പ്രകാരമുള്ള ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്കുമാത്രമാണു കേറ്ററിംഗ് സര്‍വീസ് നടത്താന്‍ അനുമതിയുള്ളതെന്നും ഇത് ഭക്ഷ്യവിഭവങ്ങള്‍ നിര്‍മിച്ചു വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനത്തിനും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
അന്തിക്കാട് പടിയം സംഗീത ക്ലബ്ബിനു സമീപം എറവില്‍ വീട്ടില്‍ ചന്ദ്രന്റെ മകള്‍ ശരണ്യ (22)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. അയല്‍വാസി മുറ്റിച്ചൂര്‍ സഹദേവന്റെ മകളുടെ കല്യാണനിശ്ചയത്തില്‍ ശരണ്യ പങ്കെടുത്ത് ബിരിയാണി കഴിച്ചിരുന്നു. തിരിച്ചു വീട്ടിലെത്തിയപ്പോള്‍ ശരണ്യ തലകറങ്ങി വീണു. ആശുപത്രിയിലേക്കു കൊണ്ടുപോകവേ മരണം സംഭവിക്കുകയായിരുന്നു.
ചടങ്ങില്‍ ഭക്ഷണം കഴിച്ച പലര്‍ക്കും ചര്‍ദിയും വയറിളക്കവും ഉണ്ടായതിനെത്തുടര്‍ന്നു ചികിത്സ തേടിയിരുന്നു. അതോടെയാണു മരണം ഭക്ഷ്യവിഷബാധമൂലമാണെന്ന സൂചന ലഭിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ.
Source:http://beta.mangalam.com/print-edition/keralam/187944

No comments:
Post a Comment