കോഴിക്കോട് മാറാട് കയ്യടിത്തോട്ടിലെ അച്ചാര്‍ ഫാക്ടറിയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ നൂറു കണക്കിന് ബാരല്‍ അച്ചാര്‍ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഫാക്ടറിയുടെ പ്രവര്‍ത്തനവും വില്‍പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി.
ആകര്‍ഷകമായ പായ്ക്കറ്റില്‍ വില്‍പനക്കെത്തിക്കുന്ന ശ്രദ്ധ അച്ചാറിന്റെ ഫാക്ടറി കണ്ടാല്‍ പിന്നെ അച്ചാറേ കഴിക്കില്ല. ഫാക്ടറികളില്‍ കെമിക്കലുകള്‍ എത്തിക്കുന്ന പഴയ ബാരലുകളിലാണ് മാങ്ങയും നാരങ്ങയുമെല്ലാം സൂക്ഷിച്ചിരിക്കുന്നത്. ബാരലുകളില്‍ നിറയെ പുഴുക്കളും പൂപ്പലും. അച്ചാറിനുപയോഗിക്കുന്ന മഞ്ഞപ്പൊടിയില്‍ നിറയെ ചെറുപ്രാണികള്‍.
തുറസായ സ്ഥലത്ത് വച്ചിരിക്കുന്ന ബാരലുകളില്‍ തെരുവുനായ്ക്കളും പക്ഷികളും തലയിടും. മഴവെളളവും ഫാക്ടറിക്കുളളിലേക്ക് ഒഴുകിയെത്തും. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറി അടച്ചുപൂട്ടാന്‍ ഭക്ഷ്യസുരക്ഷാവിഭാഗം നിര്‍ദേശം നല്‍കി.
No comments:
Post a Comment