Ads 468x60px

Wednesday, September 14, 2011

ഹോട്ടലുകള്‍ക്ക് ഗ്രേഡിംഗ്: റസ്റ്റോറന്റ് അസോ. പ്രതിഷേധിച്ചു

സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുവാനും നിയമാനുസൃതമല്ലാതെ ലാബുകളില്‍ ഭക്ഷണസാധനങ്ങള്‍ പരിശോധന നടത്തുവാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ഗ്രേഡിംഗ് രീതിയും വില ഏകീകരണവും സംസ്ഥാനത്ത് അപ്രായോഗികമാണെന്നും, തീരുമാനം വസ്തുതകള്‍ മനസ്സിലാക്കിയും, കോടതി വിധിയുടെ വെളിച്ചത്തിലും പുനഃപരിശോധിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
source: mathrubhumi.com

No comments:

Post a Comment