അട്ടപ്പാടിയിലെ അങ്കണവാടികളില്‍ ശേഖരിച്ചിരുന്ന ധാന്യങ്ങള്‍ ഭക്ഷ്യയോഗ്യമല്ലെന്ന് ലാബ്പരിശോധനാറിപ്പോര്‍ട്ട്. അങ്കണവാടികളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് കേടായ സംഭവത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പധികൃതര്‍ നടത്തിയ ലാബ്പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് അട്ടപ്പാടിയിലെ അങ്കണവാടികളില്‍നിന്ന് കേടായ മുഴുവന്‍ ഭക്ഷ്യവസ്തുക്കളും പിടിച്ചെടുക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചതായി മണ്ണാര്‍ക്കാട് മേഖല ഫുഡ്ഇന്‍സ്‌പെക്ടര്‍ സി.പി. രാമചന്ദ്രന്‍ അറിയിച്ചു.
കോഴിക്കോട് മലാപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് റീജണല്‍ അനലിറ്റിക് ലബോറട്ടറിയിലാണ് പരിശോധനനടത്തിയത്. അങ്കണവാടിയില്‍നിന്ന് തിരിച്ചെടുത്ത് അഗളിയിലെ ഐ.സി.ഡി.എസ്. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന നുറുക്ക്‌ഗോതമ്പ്, ഗോതമ്പ്, അരി എന്നിവയുടെ സാമ്പിളാണ് ഫുഡ് ഇന്‍സ്‌പെക്ടര്‍ പരിശോധനയ്ക്കായി അയച്ചിരുന്നത്. ഇവയെല്ലാം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ഫുഡ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

source: mathrubhumi.com
No comments:
Post a Comment