മീന്‍ മാത്രമല്ല, മീന്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഐസും വിഷലിപ്തം. പല ഐസ് പ്ലാന്റുകളും ഉപയോഗിക്കുന്നത് മലിനജലമാണെന്ന്് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പഠനം വ്യക്തമാക്കുന്നു. ഭക്ഷ്യസുരക്ഷാനിയമത്തിലെ ചില പഴുതുകളുടെ അടിസ്ഥാനത്തില്‍ ഐസ് പ്ലാന്റുകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഭക്ഷ്യസുരക്ഷാവിഭാഗവും പരാജയപ്പെടുന്നു. തീരപ്രദേശങ്ങളിലെ ശീതളപാനീയശാലകളിലും ഈ ഐസ് ജ്യൂസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് പകര്‍ച്ചവ്യാധിക്കും ഇടയാക്കുന്നു. കുടിവെള്ളത്തിനായി നെട്ടോടമോടുന്ന തിരുവനന്തപുരം ജില്ലയിലെ തീരമേഖലകളില്‍ ഐസ് പ്ലാന്റുകള്‍ക്ക് ജലക്ഷാമമൊന്നും ബാധകമല്ല. എന്നാല്‍ സ്വാഭാവികമായ ചോദ്യം ടണ്‍ കണക്കിന് ഐസ് നിര്‍മിക്കാന്‍ ഇവര്‍ക്ക് എവിടെ നിന്ന് വെള്ളം കിട്ടുന്നുഎന്നതാണ്. ഉത്തരം ഈ ദൃശ്യങ്ങള്‍ നല്‍കും. മലിനജലം കൊണ്ടുണ്ടാക്കുന്ന ഐസാണ് മീന്‍ കച്ചവടക്കാര്‍ ഉപയോഗിക്കുന്നത്. തിരുവനന്തപുരം എറണാകുളം ജില്ലകളിലെ മത്സ്യമാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച ഐസിലും, വെള്ളത്തിലും കോളിഫോം, ഇകോളി ബാക്ടീരിയകളുടെ സാന്നിധ്യം അപകടകരമാം വിധം ഉയര്‍ന്നതാണ്. അന്തരീക്ഷ താപനിലയില്‍ ഐസ് കട്ട ഉരുകുമ്പോള്‍ ഈര്‍പ്പം മത്സ്യം വലിച്ചെടുക്കുന്നു. അങ്ങിനെ ഈ ബാക്ടീരിയകള്‍ മത്സ്യത്തിലെത്തുന്നു. ഭക്ഷ്യസുരക്ഷാനിയമത്തിലെ ചില പഴുതുകള്‍ കാരണം ഐസ് പ്ലാന്റുകളില്‍ പരിശോധന നടത്തി നടപടിയെടുക്കാന്‍ കഴിയുന്നില്ലെന്ന് ഭക്ഷ്യസുരക്ഷാകമ്മിഷണര്‍ തുറന്ന് സമ്മതിക്കുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഐസ് പ്ലാന്റുകളില്‍ നിന്നുള്ള ഐസ് മത്സ്യമാര്‍ക്കറ്റിന് പുറമെ ചെറുകിട ശീതളപാനീയ കച്ചവടക്കാരും ഉപയോഗിക്കുന്നുണ്ട്. തീരദേശമേഖലകളിലെ മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള പകര്‍വ്യാധികളുടെ സ്രോതസ്സും വലിയപരിധിവരെ ഇത്തരം ഐസ് പ്ലാന്റുകളാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment