Ads 468x60px

Saturday, June 8, 2013

മീന്‍ മുറിക്കുമ്പോള്‍ തിളക്കം; പുതിയ രാസവസ്തു

നഗരപ്രാന്തങ്ങളിലെ അപൂവം ചില അന്തിച്ചന്തകളില്‍ നിന്നു വാങ്ങുന്ന മല്‍സ്യത്തില്‍ തിളങ്ങുന്ന വര്‍ണവസ്തു. മല്‍സ്യങ്ങള്‍ വെട്ടിക്കഴുകുമ്പോഴാണ് ഇതു ശ്രദ്ധയില്‍പ്പെടുന്നത്. ഫ്‌ളൂറസന്റ് പെയിന്റ് മാതിരി വെളിച്ചം തട്ടുമ്പോള്‍ ഇളം നീലനിറത്തില്‍ പ്രകാശിക്കുന്ന വര്‍ണവസ്തു കല്ലുപ്പിന്റെ മാതൃകയില്‍ ചെറിയ പരലുകളായാണു മല്‍സ്യങ്ങള്‍ക്കുള്ളില്‍ കാണുന്നത്. ഈ വസ്തു മല്‍സ്യങ്ങള്‍ക്കുള്ളിലേക്കു സിറിഞ്ച് വഴി കടത്തിവിടുന്നതാണെന്നാണു പരാതി. മല്‍സ്യം ഏറെനാള്‍ കേടാകാതിരിക്കാന്‍ സഹായിക്കുന്ന പുതിയ രാസവസ്തുവാണ് ഇതെന്നാണ് അനുമാനം.

സംഭവം വിവാദമായതോടെ  ആറ്റിങ്ങല്‍ ഭാഗത്ത് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ വ്യാപകമാക്കുകയും പുറത്തു ജനം ബോധവല്‍ക്കരിക്കപ്പെടുകയും ചെയ്തതോടെ രൂക്ഷഗന്ധമുള്ള ഫോര്‍മലിന്‍ ഒഴിവാക്കി പുതിയ രാസവസ്തു രംഗത്തെത്തിയിരിക്കുന്നത്. തൂത്തുക്കുടി മുതല്‍ മുംബൈ വരെ നീളുന്ന വന്‍ മല്‍സ്യബന്ധ മേഖലകളില്‍ നിന്നുള്ള മല്‍സ്യങ്ങളിലാണ് ഇത്.  
Source:http://www.manoramaonline.com

No comments:

Post a Comment