കാസര്‍ഗോഡ്: സംസ്ഥാനത്തു ഭക്ഷ്യ സുരക്ഷ കടലാസില്‍ ഒതുങ്ങി. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഉദ്യോഗസ്ഥരുടെ പരിശോധന നിലച്ചു. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ ഷവര്‍മ്മ കഴിച്ചുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്നു ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതിനായി 30 ഇന മാനദണ്ഡങ്ങള്‍ കാണിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. സംസ്ഥാനത്തു ഹോട്ടലുകളും റസേ്റ്റാറന്റുകളും പ്രവര്‍ത്തിപ്പിക്കുന്നതിനായി 2012 ജൂലായ് 25 നാണു 1921/12സി.എഫ്.എസ്. നമ്പര്‍ പ്രകാരം സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഭക്ഷ്യസുരക്ഷാ പരിശോധന നിലച്ചതോടെ ഹോട്ടലുകള്‍ പലതും പഴയ രീതിയിലേക്കു തന്നെ തിരിച്ചുപോയി. എല്ലാ ജില്ലകളിലും പുതിയ ഫുഡ് സെയ്ഫ്റ്റി ഓഫീസര്‍മാരുടെ ഒഴിവുകള്‍ നികത്തിയിട്ടും ഹോട്ടലുകളിലൊന്നും പരിശോധന നടത്തുന്നില്ല.
രാത്രികാലത്തു ഗുണനിലവാരമില്ലാത്ത ഭക്ഷണം നല്‍കുന്ന ഹോട്ടലുകള്‍ക്കും മലിനജലം കുടിക്കുവാന്‍ നല്‍കുന്ന തട്ടുകടകള്‍ക്കുമെതിരേ ഒരു നടപടിയുമില്ലെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
ഹോട്ടലുകളിലേക്ക് ആവശ്യമായ മാംസം വാങ്ങുമ്പോള്‍ വാങ്ങുന്ന ആളും വില്‍പ്പന നടത്തിയ ആളും രജിസറ്ററുകള്‍ സൂക്ഷിക്കുവാന്‍ നിര്‍ദേശം നല്‍കിയെങ്കിലും അതു പലരും ഒരു മാസം മാത്രമേ പാലിച്ചിട്ടുള്ളു. അറവുശാലകള്‍ക്കു ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ പല നിര്‍ദേശങ്ങളും ഉണ്ടെങ്കിലും അതൊന്നും പാലിക്കാതെ ഗുണനിലവാരമില്ലാത്ത ആടുമാടുകളെയാണ് കശാപ്പ് ചെയ്യുന്നതെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. പല ഹോട്ടലുകളും ഒരേ ഇനത്തിനു വ്യത്യസ്ഥമായ വിലയാണ് ഈടാക്കുന്നത്. പല ഹോട്ടലുകളിലും വിലനിലവാര പട്ടിക പോലും പ്രദര്‍ശിപ്പിക്കുന്നില്ല. ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡുകള്‍ ഹാജരാക്കിയാല്‍ മാത്രമേ ഹോട്ടലുകള്‍ക്കു ലൈസന്‍സ് നല്‍കുവാന്‍ പാടുളളുവെന്നു നിയമം അനുശാസിക്കുന്നുവെങ്കിലും അതും പാലിക്കപ്പെടുന്നില്ല. ഗുണനിലവാരം കുറഞ്ഞ പല ഹോട്ടലുകളിലും ത്വക്ക് രോഗമുളളവര്‍ പോലും ഭക്ഷണം വിളമ്പുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.