കൊച്ചി:
ശുചിത്വം ഉറപ്പാക്കാനും ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കാനും ഹോട്ടലുകളിലെ
പരിശോധന തുടരണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരത്തെ
ഹോട്ടലില്‍ നിന്നു ഷവര്‍മ്മ കഴിച്ച യുവാവ് മരിച്ച സംഭവത്തിന്റെ
പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ നല്ല ഭക്ഷണം ഉറപ്പാക്കാന്‍
നടപടി ആവശ്യപ്പെട്ട് അഡ്വ. ബേസില്‍ അട്ടിപ്പേറ്റി നല്‍കിയ ഹര്‍ജിയിലാണ്
ചീഫ് ജസ്റ്റിസ് മഞ്‌ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എം. ഷെഫീഖ്
എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഭക്ഷ്യ സുരക്ഷാ നിയമം
കര്‍ശനമായി നടപ്പാക്കിയതിനെ തുടര്‍ന്ന് 21,84,500 രൂപ പിഴയിനത്തില്‍
ഈടാക്കിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ നടപടികളില്‍
ഹൈക്കോടതി തൃപ്‌തി രേഖപ്പെടുത്തി.
No comments:
Post a Comment