Ads 468x60px

Thursday, October 1, 2015

സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കെതിരായ നീക്കത്തില്‍ പ്രതിഷേധം



കോഴിക്കോട്: കീടനാശിനികള്തളിച്ചതും വിഷാംശം കലര്ന്നതുമായ പഴങ്ങളും പച്ചക്കറികളും വിപണിയില്എത്തിക്കുന്നവര്ക്കും വില്ക്കുന്നവര്ക്കും എതിരെ ശക്തമായ നിയമ നടപടിക്ക് മുതിര്ന്ന സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്ടി. വി. അനുപമയെ കീടനാശിനി മാഫിയകളും തല്പ്പര കക്ഷികളും വേട്ടയാടുന്നതില്ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി വാര്ഷിക പൊതുയോഗം പ്രതിഷേധിച്ചു. ഭീഷണിപ്പെടുത്തുന്നവര്ക്കെതിരായി നിയമ നടപടി സ്വീകരിക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ടി. കെ. അസീസ് അദ്ധ്യക്ഷത വഹിച്ചു. കോര്പ്പറേഷന്കൗണ്സിലര്ജീന്മോസസ് ഉദ്ഘാടനം ചെയ്തു. മികച്ച പ്രവര്ത്തനം നടത്തിയ പ്രാദേശിക യൂണിറ്റിനും കുണ്ടൂപ്പറമ്പ് യൂണിറ്റിനും കുടൂതല്ആളെ ചേര്ത്തിയ യൂണിറ്റിനുള്ള ഉപഹാരം കോട്ടൂര്പഞ്ചായത്ത് ഉപഭോക്തൃ സമിതിക്കും ജീന്മോസസ് സമ്മാനിച്ചു. കെ.വി. ശങ്കരന്‍, പടുവാട്ട് ഗോപാലകൃഷ്ണന്‍, വി. രാഘവന്നായര്‍, അനില്കുമാര്എകരൂല്‍, എം. ബാലകൃഷ്ണന്നായര്‍, ദേവദാസ് പുന്നത്ത്, എം. ഡി. ഐസക് എന്നിവര്പ്രസംഗിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായി ടി .കെ അസീസ് (പ്രസിഡന്റ്), പ്രൊഫ. കെ. ദയാനന്ദന്‍, സി. അനില്കുമാര്, വി. ശിവദാസന്‍ (വൈസ് പ്രസിഡന്റുമാര്‍), പി. ശിവാനന്ദന്‍ (ജനറല്സെക്രട്ടറി), വി.പി. അബ്ദുല്ഗഫൂര്‍, പി.വി. ശിവദാസന്‍, കെ.വി. ലത്തീഫ് (സെക്രട്ടറിമാര്‍), ടി. രാമചന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Source:
ജന്മഭൂമി: http://www.janmabhumidaily.com/news327552

No comments:

Post a Comment