തിരുവനന്തപുരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓഫീസ്. കമ്മീഷണറുടെ ഓഫീസ് മുറിയില്‍ തുടര്‍ച്ചയായി മീറ്റിങ്ങുകള്‍ നടക്കുന്നു. തിരക്കൊന്നൊഴിഞ്ഞിട്ട്, അഞ്ചുമണിക്ക് ശേഷം കാണാമെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. സമയം അഞ്ചര. പ്രതീക്ഷിച്ചത് തീപ്പൊരി പോലുള്ള ഒരു ഐഎഎസ് ഓഫീസറെയാണ്...പക്ഷെ മുന്നില്‍ രൂപത്തിലും ഭാവത്തിലും സാധാരണക്കാരിയായ ഒരു യുവതി. സംസാരിച്ചപ്പോള്‍ ആളെ പിടികിട്ടിത്തുടങ്ങി. വാക്കുകളില്‍ ആത്മാര്‍ത്ഥത. സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം. ആത്മധൈര്യം...
പഴം-പച്ചക്കറി പരിശോധന കര്‍ക്കശമായപ്പോള്‍ അത് പെട്ടെന്ന് വാര്‍ത്തയായി. തുടര്‍ചലനങ്ങള്‍ക്ക് കേരളം ചെവിയോര്‍ത്തു. സാധാരണക്കാര്‍ ഇടപെട്ടു. രാഷ്ട്രീയക്കാര്‍ ബഹളം വെച്ചു. ഇത്ര പ്രതീക്ഷിച്ചിരുന്നോ ? സത്യം പറഞ്ഞാല്‍ ഇത്രയും പ്രതീക്ഷിച്ചതല്ല. ഞാന്‍ കമ്മറ്റി ചെയര്‍മാനായി എന്തൊക്കെ ചെയ്യാമെന്നതിന്റെ രൂപരേഖ തയ്യാറാക്കുമ്പോഴും അത് ജനങ്ങളുടെ ഇടയില്‍ ഇത്രയും വലിയൊരു പ്രതികരണം ഉണ്ടാക്കുമെന്ന് അറിയില്ലായിരുന്നു. കുറച്ച് സ്റ്റെപ്പ്‌സ് എടുത്തു. അത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഭക്ഷണമാണ് പ്രശ്‌നം. വളരെ സാധാരണക്കാരായ മനുഷ്യര്‍ എങ്ങനെ പ്രതികരിച്ചു ?
എനിക്ക് ഇടയ്ക്ക് ഫോണ്‍കോളുകളും ഇമെയിലുകളും വരുന്നുണ്ട്. സാധാരണ കുടുംബങ്ങളിലുള്ളവരാണ് വിളിക്കുന്നത്. ചിലര്‍ ജൈവകൃഷിയുടെ വിളവെടുപ്പിനൊക്കെ ചെല്ലാന്‍ ക്ഷണിക്കാറുണ്ട്. ദൂരേയ്‌ക്കൊക്കെ ആയതിനാല്‍ എനിക്ക് പലപ്പോഴും പോവാന്‍ പറ്റാറില്ല.
പച്ചക്കറിപ്രശ്‌നത്തിലേക്ക് കടന്നപ്പോള്‍ എന്ത് സംഭവിച്ചു?
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച വിവിധ വകുപ്പുകളുടെ ഒരു മീറ്റിങ്ങാണ് ഇങ്ങനെയൊരു പ്രശ്‌നത്തിലേക്ക് വരാന്‍ കാരണം. കാര്‍ഷിക സര്‍വ്വകലാശാലയുടെ കണ്ടെത്തലുകള്‍ ഞങ്ങള്‍
ആ മീറ്റിങ്ങില്‍ അവതരിപ്പിച്ചു. തുടര്‍നടപടികള്‍ക്കായി കമ്മിറ്റി ഉണ്ടാക്കി. ഉദ്യോഗസ്ഥരുടെ ഒരു സംഘം തമിഴ്‌നാട്ടിലേക്ക് പോയി പഠനം നടത്തി. അവരുടെ റിപ്പോര്‍ട്ട് പ്രകാരം തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പച്ചക്കറികളില്‍ കീടനാശിനിയുടെ അളവ് 65 -75 ശതമാനം വരെയുണ്ട് എന്ന് കണ്ടെത്തി.
നടപടി ഊര്‍ജ്ജിതമാക്കിയപ്പോള്‍ ഉയര്‍ന്ന ഭീഷണികളെ എങ്ങനെ നേരിട്ടു ?
വക്കീല്‍ നോട്ടീസുകള്‍ക്ക് നിയമത്തിന്റെ രീതിയില്‍ത്തന്നെ മറുപടി കൊടുത്തു. കൃത്യമായി പേരുവിവരങ്ങളില്ലാതെ വന്ന കത്തുകളെ തഴഞ്ഞു. വിഷമമുണ്ടാക്കുന്ന കാര്യങ്ങള്‍ കേള്‍ക്കേണ്ടിവരുമ്പോള്‍ എല്ലാവരേയും പോലെത്തന്നെയാണ് ഞാനും. അപ്പോഴത്ര കംഫര്‍ട്ടബിളാവില്ലല്ലോ...എന്നാലും പേടി തോന്നിയിട്ടില്ല. കാരണം ആക്റ്റിന്റേയും റൂളിന്റേയും ഉള്ളില്‍ നിന്നുകൊണ്ട് നമ്മള്‍ ചെയ്യുന്നൊരു കാര്യമാണല്ലോ. വീട്ടുകാര്‍ക്ക് പത്രവാര്‍ത്തകള്‍ വായിക്കുമ്പോള്‍ കുറച്ച് ടെന്‍ഷനൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാല്‍പ്പോലും ജനങ്ങളുടെ സപ്പോര്‍ട്ടുണ്ട്. ഞാനൊറ്റയ്ക്കല്ലല്ലോ ഒന്നും ചെയ്യുന്നത്. എന്റെ കീഴില്‍ ഒരു ഡിപ്പാര്‍ട്ട്‌മെന്റുണ്ട്. ടീമുണ്ട്. വലിയ ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ല.
നോക്കുകൂലി ചോദിച്ച സിഐടിയുക്കാരനെതിരെ പരാതികൊടുത്തല്ലോ. പ്രതികരിക്കുന്ന സ്വഭാവം പണ്ടേയുണ്ടോ?
പണ്ട് തന്നെയുണ്ടെന്നാ എനിക്ക് തോന്നുന്നത്. അന്ന് ഒരു ഓഫീസര്‍ എന്ന നിലയ്ക്കല്ല, വ്യക്തി എന്ന നിലയ്ക്കാണ് ഞാന്‍ നോക്കുകൂലി ചോദിച്ചതിന് പരാതിപ്പെട്ടത്. ഇപ്പോള്‍ കീടനാശിനി ഇഷ്യൂവില്‍ വരുന്ന കുറേ ലെറ്റേഴ്‌സൊക്കെ...അതെന്റെ ജോലിയുടെ ഭാഗമാണ്. അതേസമയം ജോലിയില്‍ നിന്ന് അനാവശ്യമായി ശ്രദ്ധ തെറ്റിക്കുന്ന ഒരു ഘടകവുമാണ്. അത് ഞാനങ്ങ് അവഗണിക്കും. ചില കാര്യങ്ങളില്‍ നമുക്ക് പ്രതികരിക്കേണ്ടി വരും. ചിലത് അങ്ങ് വിടും.
ഇരുപത് വര്‍ഷത്തിനിടെ ഇരുപത് സ്ഥലംമാറ്റ ഉത്തരവുകള്‍ ലഭിച്ച സിവില്‍ സര്‍വ്വീസുകാരനെക്കുറിച്ച് കേട്ടിട്ടുണ്ട്...
എനിക്കത്തരം ബുദ്ധിമുട്ടുകളൊന്നുമുണ്ടായിട്ടില്ല. എന്റെ സര്‍വീസ് ഇനി മുന്നോട്ട് കിടക്കുന്നല്ലേയുള്ളു. ഞാന്‍ സര്‍വീസില്‍ കയറിയിട്ട് അഞ്ച് വര്‍ഷങ്ങളേ ആയുള്ളൂ.
സിവില്‍ സര്‍വീസിലെ യുവനിരയ്ക്കിടയില്‍ ഒരു ന്യൂവേവ് ഉണ്ടെന്ന് തോന്നുന്നു...
ഇന്ന് സിവില്‍ സര്‍വീസ് ഓഫീസേഴ്‌സിന്റെ എണ്ണം കൂടുതലാണ്. പല പ്രധാനപ്പെട്ട പദവികളിലും യങ്ങ് ഓഫീസേഴ്‌സ് കൂടുതലായി വരുന്നുണ്ട്. വര്‍ക്ക് ചെയ്യാനുള്ള സ്‌പേസും കൂടുതലാണ്. ഇത് മാത്രമല്ല, ജനങ്ങളും കാര്യങ്ങളെക്കുറിച്ച് ബോധ്യമുള്ളവരാണ്. അവര്‍ കൂടുതലായി സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെടുന്നു.
സിവില്‍ സര്‍വീസിലെ യുവനിരയ്ക്കിടയില്‍ ഒരു ന്യൂവേവ് ഉണ്ടെന്ന് തോന്നുന്നു...
ഇന്ന് സിവില്‍ സര്‍വീസ് ഓഫീസേഴ്‌സിന്റെ എണ്ണം കൂടുതലാണ്. പല പ്രധാനപ്പെട്ട പദവികളിലും യങ്ങ് ഓഫീസേഴ്‌സ് കൂടുതലായി വരുന്നുണ്ട്. വര്‍ക്ക് ചെയ്യാനുള്ള സ്‌പേസും കൂടുതലാണ്. ഇത് മാത്രമല്ല, ജനങ്ങളും കാര്യങ്ങളെക്കുറിച്ച് ബോധ്യമുള്ളവരാണ്. അവര്‍ കൂടുതലായി സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെടുന്നു.
സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്താറുണ്ടോ?
സോഷ്യല്‍ മീഡിയയുടെ നെഗറ്റീവ് വശമാണ് നാം ചര്‍ച്ച ചെയ്യാറ്. എന്നാല്‍ പല കാര്യങ്ങളിലും അത് പോസിറ്റീവാണ്. സാധാരണ മീഡിയയിലൊന്നും വരാത്ത കാര്യങ്ങള്‍ പോലും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്നു. എനിക്ക് ഒരു ഫേസ്ബുക്ക് അക്കൗണ്ടുണ്ട്. അധികം പോസ്റ്റിടാറൊന്നുമില്ല. ജനങ്ങളുടെ ഫീഡ്ബാക്കറിയുന്നത് അധികവും ഇമെയിലിലൂടെയാണ്. മോശം ഭക്ഷണം, മോശം സംഭവങ്ങളെല്ലാം ഒരുപാട് ആളുകള്‍ ഫോട്ടോയെടുത്തിട്ട് മെയിലിലേക്ക് അയക്കാറുണ്ട്.
No comments:
Post a Comment