Ads 468x60px

Friday, September 30, 2011

വ്യാപാരികള്‍ക്കെതിരെയുള്ള കേസുകള്‍ അദാലത്തിലൂടെ പരിഹരിക്കണം

തൊടുപുഴ: വ്യാപാരികള്‍ക്കെതിരെ നിലവിലുള്ള കേസുകള്‍ സംസ്ഥാനതലത്തില്‍ അദാലത്ത് നടത്തി പിഴത്തുക ഈടാക്കി പരിഹരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വൈസ് പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍നായര്‍ ആവശ്യപ്പെട്ടു.
പഴയ നിയമം അനുസരിച്ചുള്ള പി.എഫ്.എ. ലൈസന്‍സ് ഫീസ് പിരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരവും ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കട പരിശോധിക്കാനുള്ള അധികാരവും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒക്‌ടോബര്‍ 23ന് ഇടുക്കി ജില്ലയില്‍ സംഘടന നടത്തുന്ന നിയമ ബോധവത്കരണ സെമിനാറില്‍ എഫ്.എസ്.എസ്. ജോയിന്റ് കമ്മീഷണര്‍ കെ.അനില്‍കുമാര്‍, സാങ്കേതിക ഉപദേഷ്ടാവ് ഡി.ശിവകുമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
source: mathrubhumi.com