അജാനൂര്‍: കാലാവധി കഴിഞ്ഞ അച്ചാര്‍ പാക്കറ്റുകള്‍ പൊട്ടിച്ച് പുതിയ
പാക്കറ്റുകളിലേക്ക് മാറ്റന്നതുള്‍പ്പെടെ ചെയ്തുവരുന്നതിനിടയില്‍ അനധികൃത
അച്ചാര്‍ യൂനിറ്റ് നാട്ടുകാര്‍ പൂട്ടിച്ചു. രാവണേശ്വരം മാക്കിക്കടുത്ത്
ക്വാര്‍ട്ടേഴ്സിലെ ഇടുങ്ങിയ മുറിയില്‍ പ്രവര്‍ത്തനം തുടങ്ങിയ അച്ചാര്‍
യൂനിറ്റാണ് അടപ്പിച്ചത്.ആരോഗ്യവകുപ്പ് അധികൃതര്‍ അച്ചാര്‍ യൂനിറ്റ് പിടിച്ചെടുത്ത് സീല്‍ ചെയ്ത് സാധാനങ്ങള്‍ കണ്ടുകെട്ടി. അച്ചാര്‍ നിറച്ച 14 ബാരലുകള്‍, നിരവധി പാക്കറ്റുകള്‍, 500ഓളം വരുന്ന
കാലാവധി കഴിഞ്ഞതും അല്ലാത്തതുമായ അച്ചാര്‍ പാക്കറ്റുകള്‍, ഉണക്കാനിട്ട
അച്ചാര്‍, ഉണക്കിയ വെളുത്തുള്ളി, കാലാവധി അച്ചടിച്ചിട്ടില്ലാത്ത ലേബലുകള്‍,
കവറുകള്‍, പ്ളാസ്റ്റിക് ഭരണികള്‍, തുലാസ് എന്നിവ പിടിച്ചെടുത്തു.
പാക്കറ്റുകള്‍ ഏറെയും കാലാവധി കഴിഞ്ഞവയായിരുന്നു. ബാരലുകളില്‍ പൂപ്പല്‍
ബാധിച്ചതായും കണ്ടെത്തി. ഇടുങ്ങിയ ക്വാര്‍ട്ടേഴ്സിനുള്ളില്‍നിന്ന്
വെളുത്തുള്ളിയുടെയും അച്ചാറിന്‍െറയും ഗന്ധം വരുന്നതറിഞ്ഞ് അതുവഴി
പോവുകയായിരുന്ന യുവാക്കളാണ് കാര്യം അന്വേഷിച്ചത്. അകത്തുചെന്ന്
നോക്കിയപ്പോഴാണ് ഇടുങ്ങിയ മുറിയില്‍ അച്ചാര്‍ പാക്കിങ് സംവിധാനങ്ങള്‍
കാണാനായത്.ബാരലുകളിലെ പൂപ്പലുകളും പാക്കിങ് തീയതിയും ശ്രദ്ധയില്‍പെട്ടതോടെയാണ് ഫുഡ് ഇന്‍സ്പെക്ടറെ വിവരം അറിയിച്ചത്. മലപ്പുറത്തെ കൊണ്ടോട്ടി കാടപ്പടിയിലെ ഇല്ലത്തുമാട് ഷാഫിയുടെ ‘നീനുസ്’
അച്ചാറിന്‍െറ യൂനിറ്റാണെന്നാണ് അച്ചാര്‍ യൂനിറ്റിന് നേതൃത്വം നല്‍കിയ
യുവാക്കള്‍ അറിയിച്ചത്. ചിത്താരി സ്വദേശികളായ ജാബിര്‍, ജംഷീര്‍, ഫൈറൂസ്
എന്നിവരാണ് ജീവനക്കാര്‍. ഒരുമാസമായി തുടങ്ങിയ യൂനിറ്റില്‍നിന്ന്
മലപ്പുറത്തുനിന്ന് നേരിട്ടെത്തിച്ച അച്ചാര്‍ പാക്കറ്റുകള്‍ വിതരണം
ചെയ്തതായി യുവാക്കള്‍ സമ്മതിച്ചു. തുടര്‍ന്നാണ് ബാരലുകളില്‍ അച്ചാര്‍
നേരിട്ട് രാവണേശ്വരത്ത് എത്തിച്ച് പാക്കിങ് ആരംഭിച്ചതെന്ന് ഇവര്‍ പറയുന്നു.ഇക്ബാല്‍ സ്കൂള്‍ പരിസരത്താണ് ആദ്യം യൂനിറ്റ് പ്രവര്‍ത്തിച്ചിരുന്നത്.
അവിടെനിന്നാണ് രാവണേശ്വരത്തേക്ക് മാറ്റിയത്. ലേബല്‍ കണ്ടാല്‍ ഇക്ബാല്‍
സ്കൂളാണ് അച്ചാര്‍ നിര്‍മിക്കുന്നതെന്ന് തോന്നും. എന്നാല്‍,
മലപ്പുറത്തുനിന്ന് എത്തിച്ച ബാരലുകളിലെ അച്ചാറുകളുടെ ഗുണമേന്മ
ഉറപ്പുവരുത്തിയതിന്‍െറ സര്‍ട്ടിഫിക്കറ്റ്, മൊബൈല്‍ സര്‍വീസിനുള്ള ലൈസന്‍സ്,
ഭക്ഷ്യോല്‍പാദനത്തിനുള്ള ലൈസന്‍സ് ഇതൊന്നുമുണ്ടായിരുന്നില്ല.
Source:http://www.madhyamam.com
No comments:
Post a Comment