Ads 468x60px

Tuesday, May 28, 2013

ബര്‍ഗറില്‍ പഴുതാര; ബേക്കറി അടച്ചുപൂട്ടി

അടൂര്‍ : നഗരത്തിലുള്ള ബേക്കറിയില്‍ നിന്നു പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീലത രമേശ് വാങ്ങി വീട്ടില്‍ കൊണ്ടുപോയ ബര്‍ഗറില്‍ പഴുതാരയെ കണ്ടെന്ന പരാതിയെ തുടര്‍ന്ന് ബേക്കറി അടച്ചുപൂട്ടി. പാര്‍ഥസാരഥി ജംക്ഷനിലുള്ള ബെസ്റ്റ് ബേക്കറിയാണ് അടപ്പിച്ചത്. ശ്രീലത നല്‍കിയ പരാതിയെ തുടര്‍ന്ന് നഗരസഭയിലെ ആരോഗ്യ വിഭാഗം ബര്‍ഗര്‍ പരിശോധനയ്ക്ക് എടുത്തു. ജില്ലാ ഫുഡ് സേഫ്റ്റി ഓഫിസര്‍ എന്‍. രമേശ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നു കണ്ടതിനെ തുടര്‍ന്നാണ് ബേക്കറി അടച്ചു പൂട്ടിയത്.
Source:http://www.manoramaonline.com

No comments:

Post a Comment