കുറവിലങ്ങാട് : ഗ്രാമപഞ്ചായത്ത് പരിധികളിലുളള എല്ലാ സ്ഥാപനങ്ങളിലും ശക്തമായ പരിശോധനകള്‍ നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം അട്ടിമറിച്ചത് പഞ്ചായത്ത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. അഞ്ചുമാസംമുന്പ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാത്തത് പ്രാധമിക ആരോഗ്യകേന്ദ്രങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണെന്നുളള വാദം ശരിവെയ്ക്കുന്നതാണ് കഴിഞ്ഞദിവസം കുറവിലങ്ങാട്ട് കോഴിയിറച്ചിയില്‍ പുഴു കണ്ടെത്തിയത്. പഞ്ചായക്ക് അധികൃതരുടെ പ്രവര്‍ത്തനഅനുമതിപോലും ഇല്ലാതെ പ്രവത്തിച്ച കടയ്‌ക്കെതിരെ നടപടി എടുക്കാത്തത് ഉദ്യോഗസ്ഥരാണെന്ന് നാട്ടുകാര്‍ ആരോപിച്ച് രംഗത്തുവന്നിരുന്നു. ചില യുവജന സംഘടനകള്‍ വകുപ്പ്മന്ത്രി ഉള്‍പ്പെടെയുളളവര്‍ക്ക് പരാതിയും നല്‍കി. പല സ്ഥലങ്ങളിലും നടപ്പിലാക്കാത്തതാണ് ജില്ലയില്‍ ഡങ്കിപ്പനി, ചിക്കന്‍പോക്‌സ് എന്നിവ വ്യാപകമായി പടരുന്നത് എന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെയും വെറ്റിനറി ഡോക്ടര്‍മാരുടേയും സഹായത്തോടെ കോഴിഫാമുകള്‍, അറവുശാലകള്‍, കോള്‍ഡ് സ്‌റ്റോറേജുകള്‍ എന്നിവിടങ്ങളില്‍ ആഴ്ചയില്‍ ഒരുപ്രാവശ്യം പരിശോധന നടത്തുകയും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ കണ്ടുകിട്ടിയാല്‍ കേസ് എടുത്ത് പിഴ ചുമത്തണമെന്നാണ് നിയമം. പരിശോധനാ റിപ്പോര്‍ട്ടുകള്‍ യഥാക്രമം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ ഫുഡ് ആന്റ് സേ്ര്രഫി ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കണമെന്നുളളതാണ്. എന്നാല്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ പരിശോധനകളോ ഉണ്ടാകാറില്ലാ എന്ന് പരാതികള്‍ ഉയരുന്‌പോള്‍ മാത്രം പരിശോധനകള്‍ നടത്തുന്ന പ്രവണതയാണ് ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ജനങ്ങളുടെ ആരോഗ്യഭീഷണി ഉയര്‍ത്തുന്ന മേഖലകളില്‍ ശക്തമായ പരിശോധനകളും റെയ്ഡുകളും അടിയന്തിരമായി ഉണ്ടാകണമെന്ന് വിവിധ യുവജനസംഘങ്ങള്‍ ആവശ്യപ്പെട്ടു.
Subscribe to:
Post Comments (Atom)
No comments:
Post a Comment