പാട്‌ന: ബിഹാറില്‍ ഭക്ഷ്യവിഷബാധയേറ്റ് 22 കുട്ടികള്‍ മരിക്കാനിടയായത്
ഭക്ഷണത്തില്‍ കലര്‍ന്ന കീടനാശിനി മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍
സ്ഥിരീകരിച്ചു. പാചകഎണ്ണയില്‍നിന്നോ ഭക്ഷ്യവസ്തുക്കളില്‍നിന്നോ ഉള്ള
കീടനാശിനിയാകാം ദുരന്തമുണ്ടാക്കിയതെന്ന് കരുതുന്നു.
നാല്പതോളം കുട്ടികളാണ് സ്‌ക്കൂളില്‍നിന്നും സൗജന്യ ഉച്ചഭക്ഷണം കഴിച്ച് അസ്പത്രിയിലായത്. അതില്‍ പകുതിയിലേറെ കുട്ടികള്‍ രണ്ടുദിവസത്തിനിടെ മരിച്ചതോടെ ബിഹാറില്‍ പ്രതിഷേധം കത്തിപ്പടര്‍ന്നിരുന്നു. കുട്ടികള്‍ കഴിച്ച ഭക്ഷണത്തിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ നിന്നും ദുരന്തത്തിന് കാരണം കീടനാശിനിയുടെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. സോയബീന്‍സും ഉരുളക്കിഴങ്ങും ചോറുമായിരുന്നു കുട്ടികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണം. ചികിത്സയിലുള്ള വിദ്യാര്‍ത്ഥികളുടെയും പാചകക്കാരന്റെയും നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നെല്‍കൃഷിക്കും ഗോതമ്പ് കൃഷിക്കും ഉപയോഗിക്കുന്ന കീടനാശിനിയാണ് ഭക്ഷണ സാമ്പിളുകളിലുണ്ടായിരുന്നതെന്ന് കണ്ടെത്തിയതായി ബീഹാര്‍ വിദ്യാഭ്യാസ മന്ത്രി പി.കെ സാഹി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയുടെ സഹായവും ബിഹാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

No comments:
Post a Comment