തിരുവനന്തപുരം
: ഭക്ഷ്യവിഷബാധയേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ
വിദ്യാര്‍ത്ഥിനി മരിച്ചു. ഉള്ളൂര്‍ സ്വദേശിനി രജിതാ രാജീവ്(18) ആണ്
മരിച്ചത്. കഴക്കൂട്ടത്തെ ഹോട്ടലില്‍ നിന്ന് ചിക്കന്‍ ബിരിയാണി
കഴിച്ചതാണ് വിഷബാധയ്‌ക്ക് കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ഇതേതുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥര്‍ ഹോട്ടലുകളില്‍ പരിശോധന നടത്തി. ഇന്നലെ രാത്രി കഴക്കൂട്ടത്തെ കൈലാസ് എന്ന ഹോട്ടലില്‍ നിന്നായിരുന്നു
രജിത ചിക്കന്‍ ബിരിയാണി കഴിച്ചത്. രാത്രി തന്നെ ശാരീരികാസ്വാസ്‌ഥത
കാട്ടിയതിനെ തുടര്‍ന്ന് ഡോക്‌ടര്‍മാരായ മാതാപിതാക്കള്‍ ഭക്ഷ്യവിഷബാധയുടെ
ലക്ഷണമാണെന്ന് തിരിച്ചറിയുകയും ഒരു സ്വകാര്യ ആശുപത്രിയില്‍
പ്രവേശിപ്പിക്കുകയുമായിരുന്നു. പിന്നീടാണ് തിരുവനന്തപുരം മെഡിക്കല്‍
കോളേജിലേക്ക് മാറ്റിയത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഹോട്ടലില്‍ പരിശോധന നടത്തിയ ഭക്ഷ്യ സുരക്ഷാ വിഭാഗം കേടായ ഭക്ഷണങ്ങള്‍
കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. മാസങ്ങള്‍ക്ക് മുന്‍പ് ഷവര്‍മയില്‍
നിന്നും ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരണമടഞ്ഞ സംഭവത്തിന് ശേഷം
ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് തലസ്‌ഥാനം വീണ്ടും വാര്‍ത്തകളില്‍
നിറയുകയാണ്.
Source:http://www.mangalam.com
No comments:
Post a Comment