Ads 468x60px

Friday, July 11, 2014

എ.ജിക്ക് നൽകിയ കേക്കിൽ പൂപ്പൽ; അംബ്രോസിയ ബേക്കറികൾ പൂട്ടിച്ചു

തിരുവനന്തപുരം: അക്കൗണ്ടന്റ് ജനറൽ വിളിച്ചുകൂട്ടിയ വാർത്താസമ്മേളനത്തിൽ വിതരണം ചെയ്ത കേക്കിൽ ആരോഗ്യത്തിന് ഹാനികരമായ പൂപ്പൽ കണ്ടെത്തിയതിനെത്തുടർന്ന് കേക്കുണ്ടാക്കി വിറ്റ അംബ്രോസിയയുടെ നഗരത്തിലെ ബേക്കറികളെല്ലാം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പൂട്ടിച്ചു. സ്പെൻസർ ജംഗ്ഷൻ,  ബേക്കറി ജംഗ്ഷനിലെ പ്രൊഡക്‌ഷൻ സെന്റർ, കവടിയാർ, പട്ടം തുടങ്ങിയ ഇടങ്ങളിലെ വില്പനശാലകളാണ് പൂട്ടിച്ചത്. ബേക്കറി  ജംഗ്ഷനിലെ പരിശോധനയ്ക്ക് ഫുഡ് സേഫ്ടി കമ്മിഷണർ ടി.വി. അനുപമ നേരിട്ടെത്തി.
എ.ജിയുടെ പരാതിയെ തുടർന്നാണ്  ഭക്ഷ്യ സുരക്ഷാ സ്ക്വാഡ്  അംബ്രോസിയ ബേക്കറികളിൽ വൈകിട്ട് പരിശോധന നടത്തിയത്. അസിസ്റ്റന്റ് ഫുഡ് സേഫ്ടി കമ്മിഷണർ (ഇന്റലിജൻസ്)പ്രതിഭാ കുമാരി, സീനിയർ ഫു‌ഡ് സേഫ്ടി ഓഫീസർ സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്. സ്പെൻസർ ജംഗ്ഷനിലെ കടയിൽ നിന്നാണ് വാർത്താ സമ്മേളനത്തിന് എ.ജി കേക്ക് വാങ്ങിയത്. കരളിന് ദോഷകരമായി  ബാധിക്കുന്ന തരം പൂപ്പലാണ് കേക്കിലുണ്ടായിരുന്നത്. സാമ്പിളെടുത്ത് പരിശോധനയ്ക്ക് വിട്ടു. വിവിധതരം കേക്കുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന ബേക്കറി ജംഗ്ഷനിലെ യൂണിറ്റ് പരിശോധിച്ച  സ്ക്വാഡ് തികച്ചും  വൃത്തിഹീനമായ സാഹചര്യമാണ് കണ്ടത്. ഇവിടെ നിന്ന് കേക്ക് കൊണ്ടുപോയ അംബ്രോസിയയുടെ മറ്റ് ബേക്കറികളിലും തുടർന്ന് പരിശോധന നടത്തുകയായിരുന്നു.
വൃത്തിഹീനമായി പ്രവർത്തിച്ചതിന് മുൻപും അംബ്രോസിയയെ പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരെ തുടർ നടപടി സംബന്ധിച്ച് ഇന്ന് തീരുമാനിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

Source:http://news.keralakaumudi.com

No comments:

Post a Comment