പെരുമ്പിലാവ്: റേഷന്‍കടയില്‍ നിന്ന് വാങ്ങിയ ആട്ടപ്പൊടിയില്‍ രക്തക്കറയുള്ള ബാന്‍ഡേജ് കണ്ടെത്തി. പെരുമ്പിലാവ്
ആല്‍ത്തറയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കടയില്‍ നിന്നുവാങ്ങിയ
ആട്ടപ്പൊടിയില്‍ നിന്ന് ആല്‍ത്തറ കൊച്ചുമണ്ണില്‍ കാര്‍ത്ത്യായനിക്കാണ്
ശനിയാഴ്ച ബാന്‍ഡേജ് ലഭിച്ചത്. സപ്ലൈകോയുടെ ലേബലോടുകൂടിയ
പാക്കറ്റില്‍ ഉള്ളതാണ് ആട്ടപ്പൊടി. ചൊവ്വാഴ്ച രാവിലെ ഭക്ഷണം പാചകം
ചെയ്യാന്‍ പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ഉപയോഗിച്ച രക്തക്കറയുള്ള ബാന്‍ഡേജ്
കണ്ടത്. ഫുഡ് ആന്‍ഡ് സേഫ്റ്റി അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Source:http://www.mathrubhumi.com
No comments:
Post a Comment