തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണര്‍ കെ. അനില്‍കുമാറിന്
ദുബായ് മുനിസിപ്പാലിറ്റിയുടെ അംഗീകാരം. കെ. അനില്‍ കുമാര്‍ മലയാളത്തില്‍
തയാറാക്കിയ ഭക്ഷ്യ സുരക്ഷ സംബന്ധിച്ച കൈപ്പുസ്തകം കേരളത്തില്‍ നിന്ന്
ദുബായിലെത്തി ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്
ഉപയോഗപ്രദമായിട്ടുണ്ട്. ഇത് ദുബായ് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ സുരക്ഷാ
പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാകും എന്ന സാഹചര്യത്തിലാണ്
അനില്‍കുമാറിന് അംഗീകാരം നല്‍കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഫുഡ്
കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് ഷെരീഫ് അല്‍
അവാധിയുടെ അറിയിപ്പില്‍ പറയുന്നു. ഒക്ടോബര്‍ 10ന് ദുബായ് നഗരസഭാ ഓഫീസില്‍
നടക്കുന്ന ചടങ്ങില്‍ അനില്‍കുമാറിന് അവാര്‍ഡ് സമ്മാനിക്കും
Source:http://www.mathrubhumi.com
Source:http://www.mathrubhumi.com
No comments:
Post a Comment