കട്ടപ്പന: പാമ്പാടുംപാറയിലും പരിസര പ്രദേശങ്ങളിലും പച്ചമീന്‍ ഉപയോഗിച്ച
ആളുകളില്‍ ശാരീരിക അസ്വസ്‌ഥതകളുണ്ടാവുന്നതായി പരാതി. കേടാവാതിരിക്കാന്‍
ചേര്‍ക്കുന്ന രാസവസ്‌തുക്കളുടെ പാര്‍ശ്വഫലങ്ങളാണ് കാരണമെന്ന്
ആരോപണമുണ്ട്. മല്‍സ്യം കേടാവാതിരിക്കാന്‍ മാരകമായ പല രാസവസ്‌തുക്കളും കലര്‍ത്തുന്നതായി
മുമ്പ് ആക്ഷേപം ഉയര്‍ന്നിരുന്നു. ശരീരഭാഗങ്ങള്‍ ചുവന്നു തടിക്കുകയും
അലര്‍ജി അനുഭവപ്പെടുകയും ചെയ്യുന്നു.
പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ മല്‍സ്യ വിപണന കേന്ദ്രത്തില്‍ പരിശോധന നടത്തി. പ്രശ്‌നം ഡി.എം.ഒ, ഫുഡ് സേഫ്‌റ്റി അധികൃതര്‍ എന്നിവരുടെ ശ്രദ്ധയില്‍പെടുത്തിയതായി പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍ അറിയിച്ചു.

No comments:
Post a Comment