Ads 468x60px

Sunday, February 3, 2013

ഭക്ഷ്യസുരക്ഷാ ലൈസന്‍സ്:സംസ്ഥാനം കൂടുതല്‍ സമയംആവശ്യപ്പെട്ടു

തിരുവനന്തപുരം:സംസ്ഥാനത്തെ വ്യാപാരികള്‍ക്ക് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ലൈസന്‍സോ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റോ എടുക്കുന്നതിനുള്ള കാലാവധി ആറു മാസത്തേക്കുകൂടി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം വ്യാപാരികള്‍ക്ക് ഇനിയും ലൈസന്‍സോ രജിസ്‌ട്രേഷനോ ലഭിച്ചിട്ടില്ല.ഈ സാഹചര്യത്തിലാണ് സംസ്ഥാനം വീണ്ടും കൂടുതല്‍ സമയം ആവശ്യപ്പെട്ടതെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു.
Source: http://www.mathrubhumi.com

No comments:

Post a Comment