തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമപ്രകാരം വ്യാപാരികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും ലൈസന്‍സ് എടുക്കാനുമുള്ള കാലാവധി കേന്ദ്ര സര്‍ക്കാര്‍ ആറ് മാസംകൂടി നീട്ടിയേക്കും. നിയമം നടപ്പാക്കാന്‍ െ്രെടബ്യൂണലോ വേണ്ടത്ര ഫുഡ് സേഫ്റ്റി ഓഫീസര്‍മാരോ ഇല്ലാത്തതാണ് കാരണം. വീണ്ടും നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. താലൂക്ക് തലം വരെ മേളകള്‍ സംഘടിപ്പിച്ചിട്ടും വ്യാപാരികളില്‍ പകുതിയോളമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. കാലാവധി നീട്ടാന്‍ ഇതും ഒരു കാരണമാണ്. കഴിഞ്ഞ ആഗസ്റ്റ് 5ന് കാലാവധി ആറുമാസം നീട്ടിയിരുന്നു.
പരിശോധനയ്ക്ക് മൊബൈല്‍ ലാബുകളും തിരുവനന്തപുരം അടക്കം നാലിടങ്ങളില്‍ ദേശീയ അക്രഡിറ്റേഷനുള്ള നാല് ലാബുകളും വേണം. അഡ്ജൂഡിക്കേറ്റിംഗ് ഓഫീസര്‍മാരായി 19 ആര്‍.ഡി.ഒമാരെ ചുമതലപ്പെടുത്തിയെങ്കിലും മറ്റൊന്നുമായിട്ടില്ല. 57 ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ തസ്തിക സൃഷ്ടിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഓഫീസര്‍മാരുടെ കുറവുമൂലം ശരിയായ പരിശോധന നടക്കുന്നില്ല. പരിശോധന സംബന്ധിച്ച ജില്ലാ അഡ്ജൂഡിക്കേറ്റിംഗ് ഓഫീസറുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടത് െ്രെടബ്യൂണലിലാണ്. എന്നാല്‍ െ്രെടബ്യൂണല്‍ നിലവിലില്ല. െ്രെടബ്യൂണലിന് കെട്ടിടം കണ്ടെത്താനോ ജീവനക്കാരെ നിശ്ചയിക്കാനോ ന്യായാധിപനെ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. കേരളത്തില്‍ ഏതാണ്ട് ഒന്നര ലക്ഷം പേര്‍ ലൈസന്‍സോ രജിസ്‌ട്രേഷനോ എടുത്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഇതിന്റെ തോത് വളരെ കുറവാണ്. മാത്രമല്ല, ഭക്ഷ്യസുരക്ഷാ നിയമത്തിലെ ചില വകുപ്പുകള്‍ക്കെതിരെ വിവിധ ഹൈക്കോടതികളില്‍ ഇരുപതിലേറെ ഹര്‍ജികള്‍ തീര്‍പ്പാകാതെ കിടക്കുന്നുമുണ്ട്. വ്യാപാരികളും ഉത്പാദകരുമാണ് പരാതിക്കാര്‍. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റാണ് ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കേണ്ടത്. ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ബേക്കറികള്‍, ചെറുകിടവന്‍കിട ഭക്ഷ്യനിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തട്ടുകടക്കാര്‍, വഴിവാണിഭക്കാര്‍ എന്നിവര്‍ക്കെല്ലാം ലൈസന്‍സോ രജിസ്‌ട്രേഷനോ നിര്‍ബന്ധമാണ്. 12 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികളാണ് ലൈസന്‍സ് എടുക്കേണ്ടത്. അതില്‍ താഴെ വിറ്റുവരവുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന് 100 രൂപയും ലൈസന്‍സിന് 2000 രൂപ മുതല്‍ 5000 രൂപ വരെയുമാണ് ഫീസ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ഭക്ഷ്യബിസിനസ് നടത്തിയാല്‍ കര്‍ശന നടപടിയാണ് നേരിടേണ്ടിവരുക. അനധികൃത ഭക്ഷ്യവ്യാപാരം നടത്തുന്നവര്‍ക്ക് 5 ലക്ഷം രൂപവരെ പിഴയും ആറുമാസംവരെ തടവും ലഭിക്കാം.
Source:http://news.keralakaumudi.com

No comments:
Post a Comment