Ads 468x60px

Tuesday, February 19, 2013

മലിനമായ ശീതളപാനീയം കുടിച്ച് നാലര വയസ്സുകാരന്‍ ആസ്‌പത്രിയില്‍

തിരുവനന്തപുരം: കടയില്‍ നിന്ന് വാങ്ങിക്കഴിച്ച 'ഫ്രൂട്ടി' ജ്യൂസില്‍ മാലിന്യം. അഞ്ചുവയസ്സുകാരന്‍ ആസ്​പത്രിയില്‍. പൂന്തൂറ ഫിഡസ് സെന്ററിന് സമീപം താമസിക്കുന്ന ക്രിസ്റ്റി-ഫ്‌ളോറന്‍സ് ദമ്പതിമാരുടെ മകനായ നാലര വയസ്സുകാരന്‍ കൃഷാദ് ആണ് ഇതുകുടിച്ച് അവശനിലയിലായതിനെ തുടര്‍ന്ന് എസ്.എ.ടി. ആസ്​പത്രിയിലായത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. പൂന്തുറ നടുത്തറയിലെ ഒരു കടയില്‍ നിന്നുമാണ് വീട്ടുകാര്‍ കുട്ടിക്ക് ശീതളപാനീയം വാങ്ങി നല്‍കിയത്. ഇത് കുടിക്കവെ സ്ട്രായിലൂടെ മലിനമായ ഒരു കറുത്ത വസ്തു പുറത്തുവന്നത് കുട്ടി കണ്ട് അസ്വസ്ഥനായി. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ ഫ്രൂട്ടി പരിശോധിച്ചു. കുട്ടി ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഉടന്‍തന്നെ ആസ്​പത്രിയിലെത്തിച്ചു. മലിനമായ ജ്യൂസാണിതെന്ന് ആസ്​പത്രി അധികൃതര്‍ പറഞ്ഞു. കുട്ടിയുടെ വയറ്റില്‍ നിന്നുമെടുത്ത മലിനമായ ഫ്രൂട്ടി സാമ്പിള്‍ പരാതി നല്‍കാനായി ആസ്​പത്രി അധികൃതര്‍ വീട്ടുകാര്‍ക്ക് നല്‍കിയിട്ടുണ്ട്.

നിര്‍മിച്ചിട്ട് രണ്ടുമാസമായ ഫ്രൂട്ടിയാണിത്. അഞ്ചുമാസം വരെ കാലാവധിയാണ് കവറിന് പുറത്ത് പ്രിന്റുചെയ്തിരിക്കുന്നത്. ഇതേക്കുറിച്ച് പരാതിപ്പെടാന്‍ ഫുഡ് സേഫ്റ്റി അധികൃതരെ വിളിച്ചിട്ട് മറുപടിയില്ലായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
Source:http://www.mathrubhumi.com

No comments:

Post a Comment