കായംകുളം: കായംകുളത്ത് സീരിയല്‍ ഷൂട്ടിങ് ലൊക്കേഷനിലെ ഭക്ഷ്യവിഷബാധയെ
തുടര്‍ന്ന് സംവിധായകനടക്കം 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സീരിയല്‍ സംവിധായകന്‍ എ.എം. നസീറിനെ ആലപ്പുഴയിലെ ഒരു സ്വകാര്യ
ആശുപത്രിയിലും മറ്റുള്ളവരെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന
സീരിയലിന്‍െറ ഷൂട്ടിങ് ലൊക്കേഷനിലാണ് സംഭവം. കായംകുളം കെ.പി റോഡിന്
സമീപത്തെ ഹോട്ടലില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം രാത്രിയില്‍
കഴിച്ചവര്‍ക്കാണ് ഛര്‍ദിയും അസ്വസ്ഥതയും ഉണ്ടായത്. വെജിറ്റേറിയന്‍ ഭക്ഷണം
കഴിച്ചവര്‍ക്ക് വിഷബാധയുണ്ടായില്ല. അടുത്ത ഷൂട്ടിങ് ലൊക്കേഷനായ
കൈനകരിയിലേക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് ഭക്ഷ്യവിഷബാധയേറ്റത്. മൂന്നുദിവസമായി ഷൂട്ടിങ് ലൊക്കേഷനിലേക്ക് ഭക്ഷണം എത്തിച്ചത് ഈ
ഹോട്ടലില്‍നിന്നാണ്. ഈ ദിവസങ്ങളില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്ന്
പറയുന്നു. എന്നാല്‍, ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം അന്നുമുതല്‍ വയറ്റില്‍
പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ഭക്ഷ്യവിഷബാധയേറ്റവര്‍ പറഞ്ഞു. സംഭവത്തെ
തുടര്‍ന്ന് ഫുഡ് സേഫ്റ്റി കമീഷണര്‍ ഹോട്ടലിലെത്തി പരിശോധന നടത്തി.
Source:http://www.madhyamam.com
Source:http://www.madhyamam.com
No comments:
Post a Comment