തിരു: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയ സംഭവത്തില്‍ നടപടിയെടുക്കുമെന്ന്
നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍
ഇടപെട്ടതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കേസ് മുക്കി. ജിഎസ്ടിയു
നേതൃതത്തിലുള്ള ഭക്ഷണ കമ്മിറ്റിയും ആഹാരം പാകംചെയ്ത് നല്‍കിയ
കാറ്ററിങ്ങുകാരനുമാണ് സംഭവത്തിന് ഉത്തരവാദികളെന്ന് ഭക്ഷ്യസുരക്ഷാ
ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ജില്ലാ കലോത്സവ സംഘാടകസമിതിക്കും കാറ്ററിങ് ഏജന്‍സിക്കും ഭക്ഷ്യസുരക്ഷാ
നിയമപ്രകാരം നോട്ടീസ് നല്‍കിയതായും തുടര്‍നടപടിയെടുക്കുമെന്നും
ഭക്ഷ്യസുരക്ഷാ കമീഷണര്‍ ബിജുപ്രഭാകര്‍ അന്ന് അറിയിച്ചിരുന്നെങ്കിലും
പിന്നീട് മുക്കുകയായിരുന്നു. താല്‍ക്കാലികമായി ഭക്ഷണം പാകംചെയ്ത്
വിളമ്പുന്നതിനുപോലും ലൈസന്‍സ് ആവശ്യമാണ്. എന്നാല്‍, ജിസ്ടിയുക്കാര്‍
കാറ്ററിങ് ഏല്‍പിച്ച ഏജന്‍സിക്ക് ലൈസന്‍സുണ്ടായിരുന്നില്ല. വന്‍തുക കമീഷന്‍
അടിക്കാനാണ് ഈ കാറ്ററിങ് ഏജന്‍സിയെ ഏല്‍പ്പിച്ചത്. പുഴു കണ്ടെത്തിയതോടെ
സംഭവം വിവാദമാകുമെന്ന് ഭയന്നാണ് ശ്രദ്ധ തിരിച്ചുവിടാന്‍ അക്രമം
അഴിച്ചുവിട്ടത്. പുഴുവരിച്ച പച്ചക്കറിയും അരിയും മറ്റുംകൊണ്ട് ആഹാരം പാകം
ചെയ്തതുകൊണ്ടാകാം ഭക്ഷണത്തില്‍ ചത്തപുഴുവിനെ കണ്ടതെന്നായിരുന്നു
പരിശോധനക്കെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥരുടെ പ്രാഥമിക നിഗമനം.
സംഭവം നടന്ന ഉടനെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിെന്‍റ ടോള്‍ഫ്രീ നമ്പറില്‍ പരാതി
നല്‍കിയിട്ടും സാമ്പിള്‍ ശേഖരിക്കാനോ പരിശോധിക്കാനോ എത്തിയിരുന്നില്ല.
തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടതിനുശേഷം പരിശോധിക്കാനെത്തിയത്
കുറ്റവാളികളെ രക്ഷിക്കാനായിരുന്നു.
Source:http://www.deshabhimani.com/
Source:http://www.deshabhimani.com/
No comments:
Post a Comment