Ads 468x60px

Saturday, January 12, 2013

സോസില്‍ പുഴുവിനെ കണ്ടതായി പരാതി

വടകര: പുതിയ ബസ്സ്റ്റാന്‍ഡിലെ ഒരു ഹോട്ടലില്‍ സാന്റ്‌വിച്ചിനൊപ്പം വിളമ്പിയ സോസില്‍ പുഴുവിനെ കണ്ടതായി പരാതി. ഹോട്ടലിനെതിരെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി. ശനിയാഴ്ച 11 മണിയോടെ സാന്റ്‌വിച്ച് കഴിക്കുകയായിരുന്ന രണ്ട് പെണ്‍കുട്ടികളാണ് സോസില്‍ പുഴുവിനെ കണ്ടതായി പരാതിപ്പെട്ടത്. സംഭവം പുറത്തറിഞ്ഞതോടെ ആളുകൂടി. പോലീസും ആരോഗ്യ വകുപ്പധികൃതരും നഗരസഭാ ഫുഡ്‌സേഫ്റ്റി ഓഫീസറും സ്ഥലത്തെത്തി.
സോസിന്റെ സാമ്പിളും ഭക്ഷണത്തിന്റെ അവശിഷ്ടവും പരിശോധനയ്ക്കയച്ചിട്ടുണ്ട്. സോസ് ഉപയോഗിക്കരുതെന്ന് നഗരസഭാ ഫുഡ് സേഫ്റ്റി ഓഫീസര്‍ രാജീവ് നിര്‍ദേശം നല്‍കി.
Source:http://www.mathrubhumi.com

No comments:

Post a Comment