Ads 468x60px

Thursday, January 3, 2013

മൃഗങ്ങള്‍ ചത്ത സംഭവം ചെറുതുരുത്തി ഗവ. സ്‌കൂളില്‍ ഫുഡ്-സേഫ്റ്റി വിഭാഗം പരിശോധന നടത്തി

ചെറുതുരുത്തി: ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 15-ഓളം കാക്കകളും ഒരു ആടും സ്‌കൂള്‍ കോമ്പൗണ്ടില്‍ ചത്തതിനെത്തുടര്‍ന്ന് ആശങ്ക ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പരിശോധന. ഗവ. സ്‌കൂളിലെ കുട്ടികള്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്ന അടുക്കള, ഭക്ഷണസാധനങ്ങള്‍ തുടങ്ങിയവ സംഘം പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തി. കൂടാതെ സ്‌കൂളിലെ അടുക്കളയും പരിസരവും ശുചീകരിക്കേണ്ടത് സംബന്ധിച്ച് നിര്‍ദേശങ്ങളും നല്‍കി. എന്നാല്‍, ചെറുതുരുത്തി ഗവ. സ്‌കൂളില്‍ അടുത്തകാലത്തായി സാമൂഹികവിരുദ്ധശല്യം രൂക്ഷമായ സാഹചര്യത്തില്‍ സ്‌കൂളില്‍ രാത്രിയില്‍ സെക്യൂരിറ്റി സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ജില്ലാപഞ്ചായത്തിനു കീഴിലുള്ള സ്‌കൂളായതിനാല്‍ ഇതുസംബന്ധിച്ച അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Source:http://www.mathrubhumi.com

No comments:

Post a Comment