Source:http://www.mathrubhumi.com
പെരിന്തല്‍മണ്ണ: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന തൈരില്‍ കൃത്രിമം നടക്കുന്നതായ സംശയത്തെ തുടര്‍ന്ന് വിജിലന്‍സ് സംഘം പെരിന്തല്‍മണ്ണയില്‍ പരിശോധന നടത്തി. പെരിന്തല്‍മണ്ണ മാര്‍ക്കറ്റിലേക്ക് ലോറിയില്‍ വിതരണത്തിനെത്തിച്ച തൈരില്‍ നിന്ന് സംഘം സാമ്പിളുകള്‍ ശേഖരിച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിക്കോട് വിജിലന്‍സ് ഭക്ഷ്യസുരക്ഷാ മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പരിശോധന നടത്തിയത്. ചീഫ് ഫുഡ് സേഫ്റ്റി ഓഫീസര്‍ പി. രാധാകൃഷ്ണന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ പി.ബി. ദിലീപ്, അസിസ്റ്റന്റുമാരായ സബീഷ്, പ്രദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ശേഖരിച്ച സാമ്പിള്‍ കോഴിക്കോട് റീജ്യണല്‍ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയയ്ക്കും. ലാബില്‍ നിന്നുള്ള ഫലംവന്നാലേ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് അറിയാനാവൂ എന്ന് അധികൃതര്‍ പറഞ്ഞു. പതിനഞ്ച് ദിവസത്തിനകം പരിശോധനാഫലം വ അതേസമയം പരിശോധനാഫലം വരുന്നതുവരെ ലോറി പിടിച്ചിടാനോ തൈരിന്റെ വില്‍പന തടയുന്നതിനോ സാധിക്കുകയില്ലെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെ പെരിന്തല്‍മണ്ണ ഡെയ്‌ലി മാര്‍ക്കറ്റിലെത്തിയ ലോറിയിലെ തൈരാണ് പരിശോധനയ്‌ക്കെടുത്തത്. കോയമ്പത്തൂരില്‍ നിന്ന് പ്ലാസ്റ്റിക് കാനുകളിലാക്കി വിതരണത്തിനെത്തിച്ചതായിരുന്നു. കാനുകളില്‍ തൈര് ഉത്പാദിപ്പിച്ച തീയതിയോ എവിടെനിന്നുള്ളതെന്നോ തുടങ്ങിയ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. ലേബലുകളും കാനില്‍ പതിച്ചിട്ടില്ല. ഡെലിവറി നോട്ട് മാത്രമാണ് ലോറിക്കാരുടെ കൈവശമുണ്ടായിരുന്നത്. പെരിന്തല്‍മണ്ണയില്‍ ഇറക്കിയതിനുശേഷം ബാക്കിയുള്ള തൈര് മലപ്പുറത്ത് വിതരണം ചെയ്യാന്‍ കൂടിയായിരുന്നു. രണ്ടാഴ്ചയിലൊരിക്കലാണ് തമിഴ്‌നാട്ടില്‍ നിന്ന് ലോഡ് എത്തുന്നതെന്നും പറയപ്പെടുന്നു.
No comments:
Post a Comment