Ads 468x60px

Wednesday, January 2, 2013

'പുകയില ഉല്‍പന്ന നിരോധനത്തിന് എതിരല്ല'

ചവയ്ക്കുന്ന പുകയില ഉല്‍പന്നങ്ങളുടെ നിരോധനം സംബന്ധിച്ച് ഹൈക്കോടതി സിംഗിള്‍ ജഡ്ജിയുടെ നിരീക്ഷണം കേരള സര്‍ക്കാരിന്റെ പാന്‍മസാല, ഗുഡ്ക നിരോധനത്തിനെതിരാണെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നു കേരള വൊളന്ററി ഹെല്‍ത്ത് സര്‍വീസസ് അധികൃതര്‍ അറിയിച്ചു. നിക്കോട്ടിനോ പുകയിലയോ അടങ്ങിയ ചവയ്ക്കുന്ന പുകയില ഉല്‍പന്നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി ശരിവച്ചിട്ടുള്ളതും നിരോധനം പ്രാബല്യത്തില്‍ ഉള്ളതുമാണ്. സിംഗിള്‍ ജഡ്ജിയുടെ നിരീക്ഷണം ഈ നിരോധനത്തിന് എതിരല്ല. മൂക്കിപ്പൊടി, ഉണങ്ങിയ പുകയില തുടങ്ങിയവയുടെ പായ്ക്കറ്റുകളാണു കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചത്.
തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നു സംസ്ഥാനത്തു പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടനയായ വൊളന്ററി ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു.
Source:http://www.manoramaonline.com

No comments:

Post a Comment