Ads 468x60px

Friday, April 5, 2013

മത്സ്യസാമ്പിളുകള്‍ ശേഖരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തു വില്‍പ്പന നടത്തുന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള മാരക രാസവസ്തുക്കളുടെ സാന്നിധ്യം കണ്െടത്തിയതിനെ തുടര്‍ന്ന് മത്സ്യങ്ങളുടെയും അവ സൂക്ഷിക്കാനുപയോഗിക്കുന്ന ഐസിന്റെയും ഐസ് നിര്‍മാണ പ്ളാന്റുകളില്‍ നിന്നുള്ള സാമ്പിളുകളും ശേഖരിക്കുന്നതിനുള്ള പരിശോധന സംസ്ഥാന വ്യാപകമായി ഇന്നും നടന്നു.
മത്സ്യത്തിന്റെ ഏഴു സാമ്പിളുകളും മീന്‍ സൂക്ഷിക്കുന്ന ഐസിന്റെ പത്ത് സാമ്പിളുകളും ഐസ് നിര്‍മാണ കമ്പനികളില്‍ നിന്നുള്ള എട്ട് സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. വടക്കന്‍ ജില്ലകളില്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ബിജു പ്രഭാകര്‍, ജോയിന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ കെ. അനില്‍കുമാര്‍ എന്നിവര്‍ കോഴിക്കോട് ക്യാമ്പ് ചെയ്ത് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. പരിശോധന തുടരുമെന്ന് സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു.
Source:http://malayalam.deepikaglobal.com/ucod/CAT2_sub.asp?ccode=CAT2&newscode=257930

No comments:

Post a Comment