കോടികള്‍ വിലയുള്ള ഉപകരണങ്ങള്‍ പൊടിപിടിച്ചു കിടക്കുന്നു.
പരിശോധനയ്ക്കായി എത്തിച്ച സാംപിളുകള്‍ അവിടവിടെയായി കുന്നു
കൂട്ടിയിട്ടിരിക്കുന്നു. പൊടിയും മാറാലയും പിടിച്ച പരിശോധനാ മുറികള്‍.
എന്‍എബിഎല്‍ അക്രെഡിറ്റേഷനു വേണ്ടി പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍
പൂര്‍ത്തിയാക്കാനും വിലയിരുത്താനും വേണ്ടി തലസ്ഥാനത്തെ അനലറ്റിക് ലാബ്
സന്ദര്‍ശിച്ച ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിനെ എതിരേറ്റത് ഇതൊക്കെയാണ്.
കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 70 ലക്ഷം ഉള്‍പ്പെടെ 2.5 കോടിയോളം രൂപയുടെ
ഉപകരണങ്ങളാണു ഇവിടെ പൊടിപിടിച്ചു നശിക്കുന്നത്. ഭക്ഷ്യ വിഷബാധ അടക്കം
സംഭവിച്ചപ്പോള്‍ ശേഖരിച്ച സാംപിളുകളും കൂട്ടിയിട്ടിരിക്കുന്നു.
കാര്യങ്ങള്‍ നേരിട്ടു കണ്ടു മനസിലാക്കിയ മന്ത്രി വി.എസ്. ശിവകുമാര്‍
ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിക്കാനും സമഗ്രമായ റിപ്പോര്‍ട്ട്
സമര്‍പ്പിക്കാനും ചീഫ് ഗവണ്‍മെന്‍റ് അനലിസ്റ്റിന് നിര്‍ദേശം നല്‍കി.
സന്ദര്‍ശന വേളയില്‍ നടത്തിയ ഹാജര്‍ പരിശോധനയില്‍ അനധികൃതമായി ഡ്യൂട്ടിക്ക്
ഹാജരാകാതെ മുങ്ങിയ ജൂനിയിര്‍ ലാബ് അസിസ്റ്റന്‍റ് രാജനെ സര്‍വീസില്‍ നിന്ന്
സസ്പെന്‍ഡ് ചെയ്തു. ജീവനക്കാര്‍ കൃത്യവിലോപം കാട്ടുന്നത്
ഉത്തരവാദപ്പെട്ടവരുടെ കെടുകാര്യസ്ഥതയാണെന്നു ചൂണ്ടിക്കാട്ടി ചീഫ് ഗവ.
അനലിസ്റ്റിനെ മന്ത്രി താക്കീത് ചെയ്തു.
ഇന്നലെ രാവിലെ 11.30 ഓടെ എത്തിയ മന്ത്രി ഒരു മണിക്കൂറോളം ഇവിടെ ചെലവിട്ടു.
ലാബില്‍ ഇപ്പോഴുള്ള സംവിധാനങ്ങള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി
കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
അനലറ്റിക്കല്‍ ലാബിന് ദേശീയ അംഗീകാരം ലഭിക്കുന്നതിനു വേണ്ടി നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍ ഏതാണ്ടു 80%ത്തോളം പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു.
ബാക്കിയുള്ള പ്രവൃത്തികള്‍ ആറു മാസത്തിനകം പൂര്‍ത്തിയാക്കും.
കണ്‍സള്‍ട്ടന്‍റിന്‍റെ ഒഴിവ്, ചീഫ് അനലിസ്റ്റ്, ഗവണ്‍മെന്‍റ് അനലിസ്റ്റ്,
ഡെപ്യൂട്ടി അനലിസ്റ്റ് എന്നിവരുടെ ഒഴിവുകള്‍ നികത്തും.
കേടായ ഉപകരണങ്ങള്‍ മാറ്റി പുതിയവ സ്ഥാപിക്കും. ലാബിന്‍റെ എല്ലാ വിഭാഗങ്ങളിലും കംപ്യൂട്ടര്‍വത്കരണം നടത്തും. പരിശോധനാ ഫലങ്ങള്‍ കാലവിളംബം കൂടാതെ നല്‍കാനുള്ള സംവിധാനം ഒരുക്കും. അഞ്ചുപേരുടെ ഒഴിവുകള്‍ നികത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കും. അനധികൃതമായി ഹാജരാകാത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി.
കേടായ ഉപകരണങ്ങള്‍ മാറ്റി പുതിയവ സ്ഥാപിക്കും. ലാബിന്‍റെ എല്ലാ വിഭാഗങ്ങളിലും കംപ്യൂട്ടര്‍വത്കരണം നടത്തും. പരിശോധനാ ഫലങ്ങള്‍ കാലവിളംബം കൂടാതെ നല്‍കാനുള്ള സംവിധാനം ഒരുക്കും. അഞ്ചുപേരുടെ ഒഴിവുകള്‍ നികത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കും. അനധികൃതമായി ഹാജരാകാത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി.
Source:http://www.metrovaartha.com
No comments:
Post a Comment