കണ്ണൂര്‍: കളക്ടറേറ്റ് കാന്റീനില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ചോറിനൊപ്പം ലഭിച്ച
മോരുകറിയില്‍ ചത്ത പല്ലിയെ കണ്ടെത്തി. ഇരിട്ടി സ്വദേശി കെ.സി.വൈശാഖിനാണ്
ഊണിനൊപ്പം ലഭിച്ച മോരുകറിയില്‍നിന്ന് ചത്ത പല്ലിയെ ലഭിച്ചത്. ഇതേക്കുറിച്ച്
കളക്ടര്‍, ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ എന്നിവര്‍ക്ക് പരാതിനല്കി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തളാപ്പിലെ സ്വകാര്യ സ്ഥാപനത്തില്‍
ഇന്റീരിയര്‍ ഡിസൈനിങ് വിദ്യാര്‍ഥികളായ വൈശാഖും സുഹൃത്തുക്കളും കാന്റീനില്‍
ഉച്ചഭക്ഷണത്തിനെത്തിയത്. പണമടച്ച് ടോക്കണെടുത്ത് ഭക്ഷണം
കഴിച്ചുതുടങ്ങിയപ്പോഴാണ് മോരുകറിയില്‍ നിന്ന് ചത്ത പല്ലിയെ ലഭിച്ചത്. ഇവര്‍
ഇത് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഈ ചിത്രങ്ങളും
പരാതിയോടൊപ്പം നല്കി.
ഭക്ഷണത്തില്‍നിന്ന് ചത്ത പല്ലിയെ ലഭിച്ചതിനെക്കുറിച്ച് കാന്റീന്‍
അധികൃതരോട് പരാതിപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.
ഇതേത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്കും മറ്റും പരാതി നല്കിയത്.
കളക്ടറേറ്റിലെ ജീവനക്കാര്‍ക്കൊപ്പം നിരവധി പൊതുജനങ്ങളും ഈ
കാന്റീനില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നുണ്ട്.
Source:http://www.mathrubhumi.com
No comments:
Post a Comment