വടക്കഞ്ചേരി: ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന ശിവശക്തിഹോട്ടല്‍
ആരോഗ്യപ്രവര്‍ത്തകര്‍ അടച്ചുപൂട്ടിച്ചു. അതേസമയം, ഹെല്‍ത്ത്
ഇന്‍സ്‌പെക്ടറുടെ നടപടി പകപോക്കലെന്ന് ഹോട്ടലുടമ ആരോപിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ
നേതൃത്വത്തില്‍ വടക്കഞ്ചേരിയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിക്കും. കാലത്ത്
6 മുതല്‍ വൈകീട്ട് 6 വരെ ഹോട്ടല്‍, റസ്‌റ്റോറന്റ്, ടീഷോപ്പ്, കാന്റീന്‍,
ബേക്കറി എന്നിവ അടച്ചിടും. വൃത്തിഹീനമായാണ് ശിവശക്തിഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ച്
ഏപ്രില്‍ 16ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉണ്ണിക്കുട്ടന്‍ നോട്ടീസ്
നല്‍കിയിരുന്നു. ഇതിന് ഹോട്ടലുടമ വക്കീല്‍മുഖേന മുറുപടി നല്‍കുയും ചെയ്തു.
എന്നാല്‍, ചൊവ്വാഴ്ച കാലത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും സംഘവും
ഹോട്ടലിലെത്തി പോലീസ് സഹായത്തോടെ ഹോട്ടല്‍ അടച്ചുപൂട്ടിക്കുകയായിരുന്നു.
ഫുഡ് സേഫ്റ്റി നിയമപ്രകാരം ഭക്ഷ്യവസ്തുക്കളും ഹോട്ടല്‍ പരിശോധനയ്ക്കുള്ള
അധികാരവും ഫുഡ് സേഫ്റ്റി അധികൃതര്‍ക്കുമാത്രമാണുള്ളതെന്ന് അസോസിയേഷന്‍
അഭിപ്രായപ്പെട്ടു.
ഭരണകക്ഷിയില്‍പ്പെട്ട ചിലര്‍ നേതാവ്ചമഞ്ഞ് ഹോട്ടലില്‍നിന്ന് പണം
കൊടുക്കാതെ പതിവായി ഭക്ഷണം കഴിച്ചിരുന്നെന്നും ഇത് സമ്മതിക്കാത്ത
ഹോട്ടലുടമയുടെ നിലപാടിനെതിരെ ചിലര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെക്കൊണ്ട്
പരിശോധന നടത്തിക്കയാണെന്നുമാണ് ഹോട്ടലുടമയുടെ ആരോപണം.
വ്യാഴാഴ്ച ഹര്‍ത്താലിന്റെ ഭാഗമായി വടക്കഞ്ചേരി ഗവ. ആസ്പത്രിയിലേക്ക്
പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്താന്‍ അസോസിയേഷന്‍ താലൂക്ക് കമ്മിറ്റി
തീരൂമാനിച്ചിട്ടുണ്ട്. യോഗം ജില്ലാ സെക്രട്ടറി എ.മുഹമ്മദ് റാഫി
ഉദ്ഘാടനംചെയ്തു. താലൂക്ക് സെക്രട്ടറി കെ.ശ്രീനിവാസന്‍ അധ്യക്ഷതവഹിച്ചു.
ജില്ലാ സെക്രട്ടറി കെ.പി.ജയപ്രകാശ്, പി.ജി.രമേശ്, ടി.ശ്രീജന്‍,
വി.എച്ച്.ബഷീര്‍, വി.എ.മൊയ്തു, റഫീക്ക്, കെ.ശിവകുമാര്‍, മുജീബ്‌റഹ്മാന്‍,
കെ.അന്‍സാരി, ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Source:http://www.mathrubhumi.com
No comments:
Post a Comment